മെലഡി

ഗസൽ മൈന

Title in English
Gazal maina

ഗസൽ മൈന പാടിയോ
രാവിൽ ഏകയായ്
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

റമദാനിൻ ജാലകങ്ങൾ
മണിത്തെന്നൽ നീർത്തുകയോ
കുളിർ മൊഞ്ചിൻ പൂമ്പുതപ്പിൽ
മയങ്ങാത്ത മാരനാരോ
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

മഴ മീട്ടും തംബുരുവിൽ
മൊഹബത്തിൻ ചാരുതയോ
തഴുതിട്ട മാനസത്തെ
തുറന്നെന്നെ പുൽകുമാരോ
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

Year
2007
Lyrics Genre

അരയാലിലകള്‍ അഷ്ടപദി പാടും

Title in English
Arayaalilakal ashtapdi paadum

അരയാലിലകള്‍ അഷ്ടപദി പാടും
അരവിന്ദ നായനാ നിന്‍ അമ്പലമുറ്റത്ത്‌
ആത്മാവില്‍ അര്‍ച്ചനാ പുഷ്പവുമായ്
നിന്റെ സോപാനം തേടി വന്ന
വെള്ളരി പ്രാവ് ഞാന്‍
(അരയാലിലകള്‍ അഷ്ടപദി പാടും)

പൊയ്പോയ ജന്മത്തിന്‍ പതിനാറു കെട്ടിലെ
അന്തര്‍ജനമായിരുന്നില്ലയോ  ഞാന്‍
ദശപുഷ്പം ചൂടി ഇല്ലക്കുറി ചാര്‍ത്തിയ
മനക്കലെ മാണിക്യ നിധിയായിരുന്നു ഞാന്‍
(അരയാലിലകള്‍ അഷ്ടപദി പാടും)

Film/album
Year
1995
Lyrics Genre

ആര്‍ദ്രമാമൊരു നിമിഷം

Title in English
Aardramaamoru nimisham

ആര്‍ദ്രമാമൊരു നിമിഷം
പ്രേമാര്‍ദ്രമാമൊരു നിമിഷം
ഇനിയും വരില്ലയെന്നോ
ഇമകള്‍ മിഴിനീരണിഞ്ഞോ
(ആര്‍ദ്രമാമൊരു നിമിഷം)

വസന്ത കുസുമലതാങ്കുലികള്‍
കൊരുത്ത മാലിക വാടുകയായ്
കളഭമണിഞ്ഞ ഇളവെയില്‍
വന്നു കസവണിയിച്ച കിനാവേ
കുങ്കുമക്കുറി മാഞ്ഞു പോയോ
(ആര്‍ദ്രമാമൊരു നിമിഷം)

മരാള മാനസ മിഥുനങ്ങള്‍
മനസ്സറിയിച്ച നിശീഥിനിയില്‍
അരികില്‍ വന്നു കളിചിരി ചൊല്ലി
കുളിരണിയിച്ച നിലാവേ
നീയും പാഴ്മണ്ണില്‍ വീണോ...
(ആര്‍ദ്രമാമൊരു നിമിഷം)

Film/album
Year
1995
Lyrics Genre

മലര്‍തോറും മന്ദഹാസം

Title in English
Malarthorum mandahaasam

 

മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം (2)

ഹൃദയം പകര്‍ന്നു തമ്മില്‍ കഥകള്‍ പറഞ്ഞു നില്‍ക്കും
പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു
അനുരാഗവായ്പ്പുകാണ്മാന്‍ അവയും കൊതിക്കയാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം
മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

Year
1957
Lyrics Genre

ചന്ദ്രികാഞ്ചിതരാവുകള്‍

Title in English
Chandrikaanchitha raavukal

നി രി സാ..രീ സാ..നി രി സാ .രീ സാ..
രിമപസനീ രീസാ,സനിരിസനീ രീ സാ.
ചന്ദ്രികാഞ്ചിതരാവുകള്‍
വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ
സുന്ദരം വ്രജഭൂമി കണ്ണനു
ജന്മഗേഹമൊരുക്കവേ
പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍
വരിച്ചു കണ്ണനെയാദ്യമേ(പൂര്‍ണ്ണനാം)
(ചന്ദ്രികാഞ്ചിത)

തരളയൗവനമെങ്ങളെ മദലോലരാക്കീലാ
ചടുല ഭാഷണമെങ്ങളെ ചപലരാക്കീലാ(തരള)
സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍
സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ
(ചന്ദ്രികാഞ്ചിത)

Year
1999
Lyrics Genre

പ്രണയിക്കുന്നൂ ഞാനെന്നും

Title in English
Pranayikkunnu njanennum

പ്രണയിക്കുന്നൂ ഞാനെന്നും
ഈ  പ്രണയത്തെ മാത്രം
പ്രണയിനിയൊരു മേഘചിത്രം പോലെ
മൌനം രചിക്കും കവിതകളോ
ഇത് കുളിരിന്‍ സുഖമുള്ള നോവോ
(പ്രണയിക്കുന്നൂ ഞാനെന്നും)

കാണാത്ത കാഴ്ചകള്‍ക്കപ്പുറമുള്ളൊരു
കാണാക്കിനാവോ മായികാമോ
ചിത്തത്തിനുള്ളിലൊളിച്ചു വെച്ചെങ്കിലും
എത്രയും ഹൃദ്യം നിന്‍ മന്ദസ്മിതം......
(പ്രണയിക്കുന്നൂ ഞാനെന്നും)

Year
2016
Lyrics Genre

ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

Title in English
EE paalthoovalum

 

ഈ പാൽതൂവലും ഏതോ നിഴൽച്ചായവും
നിൻ പൊന്നോ൪മ്മയിൽ മായാലയം ചാ൪ത്തവേ
ഈ ചില്ലോലയൂഞ്ഞാലയിൽ 
തൂവും മഞ്ഞിന്റെ മുത്താരമായ്
പോരൂ...  പോരൂ. . . 
ആകാശതീരങ്ങൾ തേടി
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

ഈ വിൺകോണിൽ പൂക്കുന്ന താരാഗണം
നീയെൻ കണ്ണിൽ കോ൪ക്കുന്ന ദീപാങ്കുരം
നിലാത്തുള്ളിയായ് തൊടാൻ മിന്നൽത്തടം
സ്വരാലാപമായ് തരാം പൈന്തേൻകണം
പോരൂ...  പോരൂ. . . 
ഈ രാഗഭാവങ്ങൾ തേടി
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

Year
1995
Lyrics Genre

ഇടതുകണ്ണിളകുന്നതെന്തിനാണോ

Title in English
Idathu kannilakunnathenthinano

ഇടതുകണ്ണിളകുന്നതെന്തിനാണോ - എന്റെ 
ഇടതുകൈ തുടിക്കുന്നതെന്തിനാണോ (2)
മനസ്സിനിണങ്ങിയൊരു മാരനിന്നു വരുമേ
മധുരക്കിനാവുകള്‍ നിജമായി തീരുമേ 
ഇടതുകണ്ണിളകുന്നതതിനാവാം - നിന്റെ 
ഇടതുകൈ തുടിക്കുന്നതതിനാവാം 

മാരനവനാരു സഖീ മാവേലി മന്നനോ
മാനിയാകും ഇന്ദ്രനോ മാനത്തെ ചന്ദ്രനോ 
മന്നനാവാം സഖീ മന്നവേന്ദ്രനാവാം 
ഇന്ദ്രനെയും ചന്ദ്രനേയും വെന്നവനുമാവാം 

പുതുമാരന്‍ വരുമ്പോള്‍ ഞാനെന്തു ചെയ്യണം 
അതുമിതും ചോദിച്ചാല്‍ ഞാനെന്തു ചൊല്ലണം 
എങ്ങനെ ഞാന്‍ നില്‍ക്കണം എങ്ങനെ ഞാന്‍ നോക്കണം 
എങ്ങനെ വിളിക്കണം ഞാനെന്തെല്ലാം ഒരുക്കണം 

Year
1963
Lyrics Genre

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍

Title in English
Chirikkumbol koode chirikkaan

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ 
നിന്‍ നിഴല്‍ മാത്രംവരും
സുഖം ഒരുനാള്‍ വരും വിരുന്നുകാരന്‍ 
സുഖം ഒരുനാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ 
നിന്‍ നിഴല്‍ മാത്രംവരും

Year
2002
Lyrics Genre

മഞ്ഞണിയും കുഞ്ഞുപൂക്കള്‍

Title in English
Manjaniyum kunjupookkal

മഞ്ഞണിയും കുഞ്ഞുപൂക്കള്‍ മാതളപ്പൂങ്കുടങ്ങള്‍
പൊന്നലിയും പുഞ്ചിരിയില്‍ താമരപ്പൂങ്കുടങ്ങള്‍
തൂമലരിന്‍ കുളിരണിയും തേനലതന്‍ തിരയിളകും
സ്നേഹസാഗരങ്ങള്‍  (മഞ്ഞണിയും...)

മണിമണി പോല്‍ രണ്ടു കണ്മണികള്‍ മധുരമുന്തിരികള്‍
മലരണിഞ്ഞിന്നെന്റെ പൊന്‍കിനാക്കള്‍ മോഹനിർവൃതികള്‍ 
അമ്മതന്‍ ആലംബക്കനിയാണ്  അച്ഛന്റെ കരളിന്റെ കരളാണ്
വാത്സല്യ നിധിയാണ്
മഞ്ഞണിയും കുഞ്ഞുപൂക്കള്‍ മാതളപ്പൂങ്കുടങ്ങള്‍
പൊന്നലിയും പുഞ്ചിരിയില്‍ താമരപ്പൂങ്കുടങ്ങള്‍

Year
1995
Lyrics Genre