ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

 

ഈ പാൽതൂവലും ഏതോ നിഴൽച്ചായവും
നിൻ പൊന്നോ൪മ്മയിൽ മായാലയം ചാ൪ത്തവേ
ഈ ചില്ലോലയൂഞ്ഞാലയിൽ 
തൂവും മഞ്ഞിന്റെ മുത്താരമായ്
പോരൂ...  പോരൂ. . . 
ആകാശതീരങ്ങൾ തേടി
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

ഈ വിൺകോണിൽ പൂക്കുന്ന താരാഗണം
നീയെൻ കണ്ണിൽ കോ൪ക്കുന്ന ദീപാങ്കുരം
നിലാത്തുള്ളിയായ് തൊടാൻ മിന്നൽത്തടം
സ്വരാലാപമായ് തരാം പൈന്തേൻകണം
പോരൂ...  പോരൂ. . . 
ഈ രാഗഭാവങ്ങൾ തേടി
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും

ഈ പൂങ്കാറ്റിൻ കാണാതളിർപൊയ്കയിൽ
നീ ഞാൻ തേടും മായാമരാളങ്ങളായ്
നിലാച്ചില്ലയിൽ പറന്നേറാം സ്വയം
കിനാത്തുമ്പിയായ് പതിഞ്ഞാടാം പദം
പോരൂ.... പോരൂ. . . . 
ആലോലമാനങ്ങൾ തേടി

ഈ പാൽതൂവലും ഏതോ നിഴൽച്ചായവും
നിൻപൊന്നോ൪മ്മയിൽ മായാലയം ചാ൪ത്തവേ
ഈ ചില്ലോലയൂഞ്ഞാലയിൽ 
തൂവും മഞ്ഞിന്റെ മുത്താരമായ്
പോരൂ... പോരൂ. . . 
ആകാശതീരങ്ങൾ തേടി