മെലഡി

തുളസീ സന്ധ്യയെരിയും നേരം

Title in English
Thulasi sandhyayeriyum neram

തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ

കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന്‍നാണ്യമോടെ 
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍
കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന്‍നാണ്യമോടെ 
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍

കുളിരണിക്കയ്യാല്‍ പൂങ്കോടിയേല്‍ക്കാനായ്
കാത്തിരുന്നൊരമ്മയിവിടെ തളിരിളം പൂവില്‍
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ

Film/album
Year
1993
Lyrics Genre

ചിപ്പിപ്പൂ തൂമുത്തപ്പൂ

Title in English
Chippippoo

തുത്തുത്തൂ.. തൂ തുത്തുത്തൂ
തുത്തുത്തൂ.. തൂ തുത്തുത്തൂ
ചിപ്പിപ്പൂ... തൂമുത്തപ്പൂ
മൊട്ടിട്ടു...  തേൻ ഇറ്റിറ്റു
ലയം..  സ്വയം... ലയം
സുഖം... സുഖം. . . സുഖം
സിന്ദൂരീ... കൺകേളി
തുത്തുത്തൂ തൂ തുത്തുത്തൂ
തുത്തുത്തൂ തൂ തുത്തുത്തൂ

ആഴം പെരുകും ഏഴാംകടലിൽ
കൈമെയ് പരതും കാണാനിധികൾ
തുറക്കുന്നുണ്ടകതാരിൽ
അകത്തമ്മ കിളിവാതിൽ
സിന്ദൂരീ...  കൺകേളി
ചിപ്പിപ്പൂ തൂമുത്തപ്പൂ
മൊട്ടിട്ടു തേൻ ഇറ്റിറ്റു

Film/album
Year
1993
Lyrics Genre

അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും

Title in English
Anthikkaattin kaiyyil

 

അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം
നീഹാരമണിഹാരമായ്
മോഹമുകുളങ്ങളായ്
(അന്തിക്കാറ്റിൻ..)

രാത്രിമഴ പൂത്ത തീരങ്ങളിൽ
പൊന്നോളങ്ങൾ പൂ മൂടുമ്പോൾ
നിന്നിലെൻ മൌനമലിയുന്നുവോ
പിന്നെ എൻ ഗാനമുണരുന്നുവോ
(രാത്രിമഴ.. )

പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം
ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം
മെയ്യാകെ നനയുന്നുവോ
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം

Film/album
Year
1993
Lyrics Genre

നാമവും രൂപവും നീമാത്രം

Title in English
Naamavum roopavum nee mathram

ആ....ആ. . ആ. . . . 

നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം (2)
നിന്‍ വിരല്‍ത്തുമ്പില്‍ ഞാനാടിക്കളിക്കുന്ന
നാല്‍പ്പാമരക്കളിപ്പാവമാത്രം (2)
നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം 

Year
1993
Lyrics Genre

കാണാക്കൊമ്പിൽ പൂക്കും

Title in English
Kanaakkombil pookkum

കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
ഈ ഞാൻ തേടി..  ദ്വാപരമുടിയിൽ
ചൂടിയ പീലിക്കണ്ണിൽ കണ്ണിൽ
എന്നെ എന്നെ ഇന്നും
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം

എന്നിലെ എന്നിൽ രാഗം തൂകി
കനിഞ്ഞുവല്ലോ യാദവൻ
എന്നിലെ എന്നിൽ രാഗം തൂകി
കനിഞ്ഞുവല്ലോ യാദവൻ
ആലിലയാകും... 
ആലിലയാകും അന്തരാത്മാവിൽ
നിറയെ നീയേ പ്രിയമാനസാ
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം

Year
1992
Lyrics Genre

ഏകാന്തതയെ പുല്‍കി ഞാനിന്നലെ

Title in English
Ekanthathaye pulki njan innale

ഏകാന്തതയെ പുല്‍കി ഞാനിന്നലെ പുളകം വാരിയണിഞ്ഞപ്പോള്‍
ഏഴിലംപാലതന്‍ ചില്ലയില്‍ വന്ന് ഏതോ പൂങ്കുയില്‍ പാടി
ജീവിതം ഒരു പൂവനം...  ജീവിതം ഒരു പൂവനം
(ഏകാന്തതയെ...)

അകലങ്ങളില്‍ നില്‍ക്കും പുഷ്പങ്ങളേ  ആകാശഗോപുരശില്പങ്ങളേ 
ഈ ശ്യാമസുന്ദരസന്ധ്യയില്‍ വന്ന് ഏതോ കാമുകന്‍ പാടി 
സ്നേഹമേ നീ പൂമണം... സ്നേഹമേ നീ പൂമണം
(ഏകാന്തതയെ...)

ഹൃദയങ്ങളില്‍ പൂക്കും മോഹങ്ങളേ അനുരാഗ സാഗര തീരങ്ങളേ 
ആ സ്നേഹഗംഗതന്‍ കരയിലിരുന്ന് ഏതോ ഗായകന്‍ പാടി
മോഹമേ നീ തേന്‍കണം...  മോഹമേ നീ തേന്‍കണം 

Year
1989
Lyrics Genre

രതിപതിയായ് ഞാനരികില്‍

Title in English
Rathipathiyaay njanarikil

രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍

ശാരദസന്ധ്യയില്‍ ശാശ്വത സ്നേഹമായ്
പ്രിയതരമെന്നരികില്‍ നീ വരൂ..വരൂ..വരൂ..വരൂ
സുഖം..സുഖം..സുഖം..സുഖം..തരൂ..തരൂ..തരൂ..തരൂ
ഈ സുമവേദിയില്‍ ഹാ..കുളിര്‍മഴ പെയ്യുകയായ്
ഈ സുമവേദിയില്‍ ഹാ..കുളിര്‍മഴ പെയ്യുകയായ്
മനസ്സില്‍...മനസ്സില്‍...മധു പകരാന്‍ ....മധു പകരാന്‍ 
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍

Year
1989
Lyrics Genre

ഹൃദയരാഗഭാവതാളലയ സ്വരസംഗീതം

Title in English
Hridayaragabhavathalalaya

ഹൃദയരാഗഭാവതാളലയ സ്വരസംഗീതം 
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം 
അഹാ ഇണകൾ തേടും സായൂജ്യം 
മിഴിയിമകൾ മുടും .. അതിൽ 
മൌനംപോലും താനെ പാടും 
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം 
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം

അനുഭൂതികൾതൻ അനുപല്ലവികൾ 
ലലലലലലലാ. . 
അനുഭൂതികൾതൻ അനുപല്ലവികൾ 
ശാരദേന്ദു പൂവണിഞ്ഞുനില്ക്കും യാമങ്ങൾ 
ചാരുചൈത്രലഹരിയൊഴുകിവരും ആരാമങ്ങൾ 
(ശാരദേന്ദു....) 
അതു നീയും ഞാനും അലിയും കാവ്യം 
അതിൽ മൌനംപോലും താനെ പാടും 
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം 
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം 

Film/album
Year
1989
Lyrics Genre

പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും

Title in English
Poya kaalam pooviricha

പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും
ഓര്‍മ്മയാകും പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു
എന്റെ നെഞ്ചിലിരുന്നു
ആറ്റുവക്കില്‍ ഞങ്ങള്‍ നട്ട ചമ്പകത്തിന്‍ കൊമ്പില്‍
കൂടുവെച്ച പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു
എന്റെ നെഞ്ചിലിരുന്നു
പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും

Year
1986
Lyrics Genre

കദളിപ്പൂവിന്റെ മെയ്യിൽ

Title in English
Kadhalippoovinte meyyil

 

കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു
കണ്മണിക്കുഞ്ഞിന്റെ ചുണ്ടിൽ
അച്ഛൻ സ്നേഹത്തിൻ മുത്തമുണർത്തുന്നു
കരളിൻ സ്വത്തു പടർത്തുന്നു

താമരയിതൾമഞ്ചം കനവിൽ താരണിമലർമഞ്ചം
ഓമനബിന്ദുവിനായ് നമ്മൾ നീർത്തു കൊടുക്കുമ്പോൾ
ശ്യാമളരജനിയിലെ ചന്ദനശീതളചന്ദ്രികതൻ
കോമളപാണികളോ അവളെ താരാട്ടീടുന്നു
ആരീരാരിരരോ രാരീരാരീരാരോ (2)
കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു

Film/album
Year
1985
Lyrics Genre