പ്രണയിക്കുന്നൂ ഞാനെന്നും
ഈ പ്രണയത്തെ മാത്രം
പ്രണയിനിയൊരു മേഘചിത്രം പോലെ
മൌനം രചിക്കും കവിതകളോ
ഇത് കുളിരിന്‍ സുഖമുള്ള നോവോ
(പ്രണയിക്കുന്നൂ ഞാനെന്നും)
കാണാത്ത കാഴ്ചകള്‍ക്കപ്പുറമുള്ളൊരു
കാണാക്കിനാവോ മായികാമോ
ചിത്തത്തിനുള്ളിലൊളിച്ചു വെച്ചെങ്കിലും
എത്രയും ഹൃദ്യം നിന്‍ മന്ദസ്മിതം......
(പ്രണയിക്കുന്നൂ ഞാനെന്നും)
മൂകമാം നിമിഷങ്ങള്‍ക്കൊക്കെയും
മായാത്ത ശ്രാവണ സന്ധ്യ തന്‍ ചാരുതയോ
പ്രണയത്തെയുള്ളില്‍ താഴിട്ടു വെച്ചു
ഞാന്‍ എത്രയോ ജന്മത്തില്‍ പങ്കു വെയ്ക്കാന്‍
എത്രയോ ജന്മത്തില്‍ പങ്കു വെയ്ക്കാന്‍......
(പ്രണയിക്കുന്നൂ ഞാന്‍)