പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
പോസ്ടറിനു നന്ദി Rajagopal Chengannur
- Read more about പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
- Log in or register to post comments
- 3676 views
പോസ്ടറിനു നന്ദി Rajagopal Chengannur
നൗഷാദ് അലി - സംഗീത സംവിധായകൻ ( Naushad Ali- Music Director )
1919 ഡിസംബർ 25ന് ക്രിസ്തുമസ് ദിനത്തിൽ ലക്നൗ സിറ്റി കോർട്ട് മുൻസിഫായിരുന്ന വാഹിദ് അലിയുടെ പുത്രനായി ജനിച്ചു.സംഗീതജ്ഞരേയും സംഗീതസഭകളും സന്ദർശിച്ചു നടന്നിരുന്ന നൗഷാദിന് സ്കൂൾ വിദ്യാഭ്യാസത്തോട് തീരെ താല്പര്യമില്ലാതിരുന്നു.ഇക്കാരണം കൊണ്ട് തന്നെ വീട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം ഏൽക്കേണ്ടി വന്നു.അന്നത്ത് കാലത്ത് സംഗീതമില്ലാതിരുന്ന നിശബ്ദ ചിത്രങ്ങളിൽ ഒരു കൂട്ടം സംഗീതജ്ഞർ ചുറ്റും കൂടിയിരുന്ന് പശ്ചാത്തലസംഗീതം വെള്ളിത്തിരക്കു മുമ്പിൽ വച്ച് പ്രവർത്തിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.ഏറെ നാൾ ഇത്തരമൊരു കാഴ്ച്ച കാണാനിടയായ നൗഷാദിന് പശ്ചാത്തല സംഗീത മേഖലയേപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും ഇടവന്നു. ലക്നൗവിലെ ഗൊലാഗഞ്ച് എന്ന ഗ്രാമത്തിൽ വിൻഡ്സർ എന്ന സംഗീതക്കമ്പനി സ്വന്തമായിത്തുടങ്ങുന്നത് വരെ അത്തരം പ്രവർത്തനങ്ങൾ നൗഷാദിനെ കൊണ്ടെത്തിച്ചു.
ഉസ്താദ് ഗുർബത് അലി,ഉസ്താദ് യൂസഫ് അലി,ഉസ്താദ് ബബ്ബൻ സാഹിബ് എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ നൗഷാദിനു കഴിഞ്ഞിരുന്നു. യാഥാസ്ഥിത മുസ്ലീം കുടുംബത്തിൽ നിന്ന് സംഗീതത്തിനു നിരോധനം വരെ ഏൽക്കേണ്ടി വന്നത് നൗഷാദിനെ ബോംബെയിലേക്ക് ഓടിപ്പോകുവാൻ നിർബന്ധിതനാക്കി.ബോംബെയിലെ ആദ്യ കാലജീവിതം നൗഷാദിനെ കഷ്ടപ്പെടുത്തി.പലപ്പോഴും ഫുട്പാത്തിൽ കിടന്നുറങ്ങേണ്ട അവസ്ഥവരെ കാര്യങ്ങൾ നീങ്ങിയിരുന്നു.അക്കാലത്തെ പ്രശസ്തനായിരുന്ന സംഗീതസംവിധായകൻ ഉസ്താദ് ജണ്ഡെ ഖാന്റെ അസിസ്റ്റന്റ് ആയി ഏകദേശം 40രൂപ പ്രതിമാസ ശമ്പളം വാങ്ങുന്നത് വരെ ആ കഷ്ടപ്പാടുകൾ തുടർന്നു. കമ്പോസറായ കരംചന്ദ് പ്രകാശാണ് നൗഷാദിനെ കുറച്ചൂ കൂടി മെച്ചമായ സാഹചര്യങ്ങളിലേക്ക് പോകുവാൻ സഹായിച്ചത്.നൗഷാദ് തന്നെ തന്റെ ഗുരുവെന്ന് വിശേഷിപ്പിക്കുന്നതും കരംചന്ദിനേയാണ്.
1940ൽ പുറത്തിറങ്ങിയ “പ്രേം നഗർ” എന്ന ചിത്രത്തിനു സ്വതന്ത്രസംഗീത സംവിധാനം ചെയ്തതോടു കൂടി നൗഷാദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ഇന്ത്യൻ ചലച്ചിത്ര വേദികണ്ട മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറുകയായിരുന്നു.സിനിമാവേദികളിൽ മാത്രമല്ലാതെ മറ്റ് സാംസ്ക്കാരികവേദികളിലും സാമൂഹ്യപ്രവർത്തനങ്ങളിലുമായി സംഗീതത്തെ ഉപയോഗപ്പെടുത്താം എന്ന് പലഘടങ്ങളിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. 1988ൽ പുറത്തിറങ്ങിയ ഒരേയൊരു ചിത്രമേ മലയാളത്തിൽ നൗഷാദിന്റേതായുള്ളുവെങ്കിലും മലയാളികൾ മറക്കാനിടയാവാത്ത വണ്ണം അതിലെ പാട്ടുകൾ മനോഹരമാക്കിക്കൊണ്ട് നൗഷാദ് മലയാളികളുടെ മനസ്സിലും ഇടം
നേടി.ദാദാസാഹബ് ഫാൽക്കേ പുരസ്ക്കാരം മുതൽ പല ഉന്നത പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ നൗഷാദ് 86ആം വയസ്സിൽ താജ്മഹൽ എന്ന ചലച്ചിത്രത്തിന് സംഗീതം നൽകിക്കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സംഗീത സംവിധായകനുമായി.
നാലു പുത്രിമാരും മൂന്ന് പുത്രന്മാരും ഉണ്ടായിരുന്ന നൗഷാദ് 2006 മെയ് അഞ്ചാം തീയതി നിര്യാതനായി.ജൂഹുവിലെ മുസ്ലീം ശ്മശാനത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം ഖബറടക്കി.മലയാളത്തിന്റെ ജെറി അമൽദേവുൾപ്പടെ മികച്ച സംഗീതസംവിധായകർ ശിഷ്യഗണമായുള്ള നൗഷാദ് തന്റെ അനശ്വരഗാനങ്ങളിലൂടെ ഇന്നും കോടിക്കണക്കിനു സംഗീതസ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.
എഴുത്തുകാരനായ ശബരി(ജയറാം) രാജശേഖരൻ നായരുടെ(പ്രേംനസീർ) മകൾ ദേവി(ശോഭന)യുമായി പ്രണയത്തിലാകുന്നു. ദേവി സംസാരശേഷിയില്ലാത്തവളാണെന്ന് ശബരി അറിയുന്നില്ല...
അ അ അ.... അ അ അ..
അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]
ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയിൽ മുൻ നിരയിലാണ് എം എസ് വിശ്വനാഥന്റെ സ്ഥാനം.
തമിഴ് ചലച്ചിത്രലോകത്ത് അതിപ്രശസ്തനായിരുന്നു മലയാളിയായിരുന്ന എം.എസ്.വിശ്വനാഥന്‍.വളരെ ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത സംഗീതത്തിലുള്ള അറിവുമായിട്ടായിരുന്നു നാടുവിട്ടത്. തുടക്കത്തില്‍അദ്ദേഹത്തിനു വളരെയധികം ക്ളേശിക്കേണ്ടി വന്നിരുന്നു. തമിഴ്‌സംഗീതസംവിധായകന്‍ എസ്.എം.സുബ്ബയ്യാനായുഡുവിന്‍റേയും തമിഴ്, തെലുങ്കു ചലച്ചിത്രസംഗീതസംവിധായകരില്‍വളരെ പ്രമുഖനായിരുന്ന റ്റി.ആര്‍.സുബ്ബരാമന്‍റെയും സഹായിയായിരുന്നു. അനവധി ഹാസ്യദൃശ്യങ്ങള്‍ തമിഴ്‌ചലച്ചിത്രാസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയ എന്‍.എസ്.കൃഷ്ണനോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിയായിത്തീര്‍ന്ന എംജീയാറിന്‍റെ ഏക മലയാളചിത്രമായ 'ജനോവ'യില്‍(മലയാളത്തിലും തമിഴിലും ഒരേ സമയം എടുത്ത ചിത്രം) അദ്ദേഹം റ്റീ.ഏ.കല്യണം, ജ്ഞാനമണി എന്നിവരോടൊപ്പം സംഗീതസംവിധാനത്തില്‍പങ്കാളിയായി. നീണ്ട ഇടവേളകള്‍ക്കു ശേഷമാണെങ്കിലും തമിഴിലെ തിരക്കിനിടയിലും അദ്ദേഹം 'ലില്ലി', 'ലങ്കാദഹനം'എന്നീ ചിത്രങ്ങള്ക്കു സംഗീതം നല്‍കി. ഏകദേശം മുപ്പത്തിഅഞ്ചോളം മലയാള ചിത്രങ്ങള്‍ക്ക്‌അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. 'ഈശ്വരനൊരിക്കല്‍', 'സുപ്രഭാതം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല', 'സ്വര്ഗ്ഗനന്ദിനി', 'വീണപൂവേ', 'കണ്ണുനീര്‍തുള്ളിയെ' തുടങ്ങിയ ഗാനങ്ങള്‍അദ്ദേഹത്തിന്‍റെ അനശ്വര സംഭാവനകളാണ്.
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }