കലികേ

Title in English
kalike

കലികേ ശ്രീ കലികേ
പുലരും പൂക്കണിയേ
ഉണരൂ ഉത്സവമായ് അഴകേ നീ അരികേ (കലികേ..)
 
നീലാഞ്ജന നയനേ
നീ വന്നൊരു നേരം
കാവും മലർമേടും  (2)
പൂ ചൂടുകയായി
ചങ്ങാലികൾ പാടി ചിങ്ങക്കളിമേട്ടിൽ (2)
പ്രണയാകുലനാം എൻ സാന്ത്വനമായ്
സഖി നീ സഖീ നീ പ്രിയ സഖി നീ (കലികേ..)
 
ഈ ചൈത്ര വിലാസം ഈ കോകില ഗീതം (2)
ഏകാന്തത ചൂഴും (2)
 ഈ ശാദ്വല തീരം
തീരത്തൊരു കോണിൽ നിൻ കുഞ്ജ കുടീരം (2)
ഇനി വേറൊരു ഭാക്തം തേടുകയോ
സഖി നീ സഖീ നീ പ്രിയ സഖി നീ (കലികേ..)
 

Film/album

ഏതോ യുഗത്തിന്റെ സായം സന്ധ്യ

Title in English
etho yugathinte

ഏതോ യുഗത്തിന്റെ  സായം സന്ധ്യയിൽ
ചേതോഹരി നാം പിരിഞ്ഞൂ
വേദനയോടെ  വേപഥുവോടെ
വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..)
 
തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ
തളരും സന്ധ്യകൾ തോറും (2)
പരിചിതമേതോ പദനിസ്വനമെൻ
പടികൾ കടന്നു വരുന്നൂ
ഓർമ്മകളുടെയിടനാഴിയിലാരോ
ദീപം കാട്ടി വരുന്നൂ
സന്ധ്യാ ദീപം കാട്ടി വരുന്നൂ (ഏതോ..)
 
 
കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ
കമനീയെങ്ങു നിന്നെത്തീ(2)
മധുമൊഴി നിന്നിൽ കുറുകും  പ്രാവുകൾ
ശ്രുതികളിലമൃതു പകർന്നൂ
ഓർമ്മകളുടെ മലരങ്കണമാകെ
ഓണപ്പൂക്കളമായ് വീണ്ടും

Film/album

ഏതോ യുഗത്തിന്റെ

ഏതോ യുഗത്തിന്റെ  സായം സന്ധ്യയിൽ

പ്രാണേശ്വരാ നീ മറഞ്ഞു

വേദനയോടെ  വേപഥുവോടെ

വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..)

 

തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ

തളരും സന്ധ്യകൾ തോറും (2)

പരിചിതമേതോ പദനിസ്വനമെൻ

പടികൾ കടന്നു വരുന്നൂ

ഓർമ്മകളുടെയിടനാഴിയിലാരോ

ദീപം പോൽ ചിരിതൂകി

സന്ധ്യാ ദീപം പോൽ ചിരിതൂകി (ഏതോ..)

 

 

കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ

കുളിർ കാറ്റിൽ കൂടെ നീയെത്തി (2)

മധുരിതമെന്നോ കുറുകി പ്രാവുകൾ

ശ്രുതികളിലമൃതു പകർന്നൂ

ഓർമ്മകളുടെ മലരങ്കണമാകെ

ഓണപ്പൂക്കളമായ് വീണ്ടും

Film/album

കെ ജെ ജോയ്

K J Joy-Music Director
Name in English
K J Joy


നൂറോളം സംഗീത
സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ഒരേയൊരു സംഗീതജ്ഞനേ ഉണ്ടാവൂ. ഒരു കാലത്ത് ഒരു പിടി മലയാളം ഹിറ്റ് ഗാനങ്ങളുമൊരുക്കിയ കെ ജെ ജോയിക്കാണ് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവുന്നത്. ചെറുപ്പത്തിൽത്തന്നെ ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ജോയ് തൃശ്ശൂർ സ്വദേശിയാണ്. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ്  സംഗീത രംഗത്ത് തുടക്കം കുറിക്കുന്നത്.അക്കോർഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരുവനാണ് കെ ജെ ജോയ്.

പതിനെട്ടാം വയസ്സിൽ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു. സംഗീത നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത്  വായിച്ചു കേൾപ്പിച്ചിരുന്ന ജോയ് എം എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകൾക്ക് സഹായി പ്രവർത്തിച്ചു.അക്കാലത്തെ പ്രമുഖനായിരുന്ന കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായി ജോയി തന്നെയായിരുന്നു.1969ൽ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളിൽ ദിവസത്തിൽ 12ലധികം പാട്ടുകൾക്ക് വേണ്ടി വായിച്ചിരുന്നു.

മലയാളത്തിൽ ഇറങ്ങിയ “ലവ് ലെറ്റർ” (1975) ആയിരുന്നു ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം.
ലിസ,സർപ്പം,മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 1990 വരെ മലയാളചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു.ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താല്പര്യം.ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.അതോടൊപ്പം തന്നെ നൗഷാദ്,ലക്ഷ്മികാന്ത് പ്യാരിലാൽ,മദന്മോഹൻ,ബാപ്പി ലഹരി,ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.ഇപ്പോൾ “സതേൺ കമ്പയിൻസ് എന്നൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തുന്നു.ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് കെ ജെ ജോയ്.

ചിത്രത്തിനു കടപ്പാട് : ഹിന്ദു ദിനപ്പത്രം

കല്യാണ മേളം

കല്യാണമേളം കേൾക്കുമ്പോൾ എൻ‍‌റെ കണ്ണു നിറഞ്ഞീടും

കൊഞ്ചും കുരവ കിലുങ്ങുമ്പോൾ എൻ‌റെ നെഞ്ചു തകർന്നീടും

എൻ‌റെ നെഞ്ചു തകർന്നീടും..

പന്തലിൽ ചെന്നിരുന്നപ്പോഴും പാലും പഴവും പകർന്നപ്പോഴും

ഇന്നും നിറയെ കിനാവലിയും മുന്തിരിച്ചാറായിരുന്നു

നറും മുന്തിരിച്ചാറായിരുന്നു (കല്യാണമേളം)

കുങ്കുമം മായുന്നതിന്നു മുൻപെ കോടിയുലയുന്നതിന്നു മുൻപെ

കണ്ണീരു വീണെൻ മണിയറയിലെ കർപ്പൂരനാളമണഞ്ഞു

മൊട്ടിട്ടുനിന്ന വസന്തമെല്ലാം പൊട്ടിത്തകർന്നു കരിഞ്ഞു

പൊട്ടിത്തകർന്നു കരിഞ്ഞു (കല്യാണമേളം)

ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ

Title in English
Hrudayam marannu

ആ.....
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ
കിലുകിലാ ശബ്ദത്തിൽ
സ്നേഹബന്ധം ആ സ്നേഹബന്ധം
ഈ ലോകയാഥാത്ഥ്യമേ
ഈ ലോകയാഥാത്ഥ്യമേ
(ഹൃദയം..)

അനഘമാം രത്നമെന്നോർത്തു ഞാൻ ലാളിച്ചു
കനലെന്നറിഞ്ഞപ്പോൾ നൊന്തുപോയി
താളുകൾ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്
സൗഹൃദം പോറൽ വരുത്തിവെച്ചു
പോറൽ വരുത്തിവെച്ചു
(ഹൃദയം..)

ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി
നാളുകൾ പൊഴിയും ആളുകൾ മറയും
തെറ്റുകൾ മണ്ണിൽ മറഞ്ഞുപോകും
മണ്ണിൽ മറഞ്ഞുപോകും
(ഹൃദയം..)

ഗാന്ധർവ്വത്തിനു

ഗാന്ധർവ്വത്തിനു ശ്രുതി തേടുന്നൊരു

ഗായകനുണരുമ്പോൾ

കാംബോജിയതിൻ പ്രണവധ്വനിയായ്

ഭൂമിയിൽ നീ വന്നൂ

ഈറനുടുക്കും താഴ്വാരങ്ങൾ

താലമെടുക്കുമ്പോൾ

ഏഴു സ്വരങ്ങളിലൂടെ നീയെന്റെ

നാവിലുദിക്കുന്നു

 

ഏദൻ തോട്ടമിതിൽ

ഏകാന്ത കാമുകൻ ഞാൻ

ആദമായ് കാത്തു നില്പൂ

ആദമായ് കാത്തു നില്പൂ

ഹവ്വേ ഹവ്വേ

ഒരുങ്ങി വരൂ ഒരുങ്ങി വരൂ

ദൈവശാപത്തിന്റെ കനി പറിക്കാതെന്റെ

ആത്മാവിന്നൾത്താരയിൽ ജീവിത

സ്നേഹത്തിൻ ദീപമാകൂ

 

 

ശ് അബാൻ മടങ്ങുന്ന നാളിൽ

ഷാജഹാൻ പാടുന്ന രാവിൽ

സുരഭില സ്വപ്നങ്ങൾ

സുരഭിലസ്വപ്നങ്ങൾ ചെറു ചെറു ശലഭങ്ങൾ

പറക്കും മനസ്സിൻ ഉഷസന്ധ്യയിൽ

കനകക്കതിർ ചൂടി കസവുടുത്തെത്തുന്നു

പകലോൻ പാരിൻ പടിവാതിലിൽ

പാരിൻ പടിവാതിലിൽ (സുരഭില..)

 

 

മൃദുവാർന്ന കൈവിരൽത്തുമ്പിനാൽ കുങ്കുമം

നനവാർന്ന ഭൂമിക്കു നൽകും

മരതകമണിയും മണ്ണിന്റെ മാറത്ത്

മാമ്പുള്ളിച്ചിത്രം വരക്കും

കുറുമ്പിന്റെ കാലടയാളം പതിക്കും (സുരഭില..)

 

 

അഴകാർന്ന താമരക്കലിക തൻ കവിളത്ത്

അരുണാഭ ചാലിച്ചെഴുതും

ഇതൾ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത്

ഇളവെയിൽ മുത്തം പകർത്തും

മാഘമാസം

Title in English
Maaghamaasam mallikapoo

മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും  രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)
 
മുഖമാകും താമരയിൽ നിലാവൊരുങ്ങീ
മനമാകും പൂമൊട്ടിൽ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായ്
മലർമെയ്യാൾ  കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ  കലാശമാടി (2) (മാഘമാസം..)
 

 
Year
1992

സുഭഗേ

സുഭഗേ സുഭഗേ നാമിരുവരുമീ

സുരഭി സരസ്സിൽ വിരിഞ്ഞൂ

ഉഷസ്സോ നീയോ ഉദയേന്ദുകലയോ

ഒരു ചുംബനത്തിൽ പൊതിഞ്ഞൂ‍ അന്നെന്നെ

ഒരു ചുംബനത്തിൽ പൊതിഞ്ഞൂ (സുഭഗേ..)

 

ആ നിമിഷം മുതലെന്റെ വികാരങ്ങൾ

ആപാദ മധുരങ്ങളായി

അവയുടെ പുളകോൽഗമങ്ങളിലായിരം

അരവിന്ദ മുകുളങ്ങൾ വിടർന്നൂ (സുഭഗേ...)

 

ആ മുഹൂർത്തം മുതലെന്നിലെ മൗനങ്ങൾ

ആലാപനീയങ്ങളായി

അവയുടെ സ്വരസംഗമങ്ങളിലായിരം

ആനന്ദ ഭൈരവികൾ നിറഞ്ഞൂ (സുഭഗേ..)