പവിഴമല്ലി

Title in English
Pavizhamalli

പവിഴമല്ലി നിൻ കപോലത്തിൽ
പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെയാരാമ സീമയിൽ
അങ്ങെന്തിനറിയാതോളിച്ചു നിന്നൂ (പവിഴ...)
 
നീരവതീരത്തിൽ ഇന്നലെ രാവിൽ
നിൻ കരലാളിത ശയ്യാതലത്തിൽ
എല്ലാം മറന്നുറങ്ങീ
കരളിലെ കാമുകൻ മണവാളനായി
മൗനം വാചാലമായി (പവിഴ..)
 
നീരദവാനത്തിൽ  മിന്നൽപ്പിണരുകൾ
കേളീ നീരാട്ടിനൊരുങ്ങിയപ്പോൾ
ഞാനൊരു മലരമ്പനായീ
ഉഷസ്സു വിടർത്തിയ കുളിർ യവനികയിൽ
ഉണർന്നു രതിയായ് മാറീ ഞാൻ (പവിഴ..)

Film/album

വാതിൽ തുറക്കൂ

Title in English
Vaathil thurakku

വാതിൽ തുറക്കൂ പാതിരാക്കിളീ
ആതിരരാവല്ലോ
നിന്നിളം മെയ്യിന്റെ ചൂടേറ്റുണരട്ടെ
നീഹാരാർദ്ര രാത്രി ( വാതിൽ..)
ആദ്യസമാഗമ വേളയിൽ വീശിയൊ
രനുരാഗ പുഷ്പഗന്ധം
കൊക്കുരുമ്മി നീ നിന്നപ്പൊഴെന്നിൽ
കോരിത്തരിപ്പിച്ചോരുന്മാദം
ഒരു ലഹരിയായ് കുളിരായ് മദമായ്
ഓർമ്മയിൽ മധുകാലമുണർത്തുന്നൂ
ഉണർത്തുന്നൂ (വാതിൽ...)
ആറ്റിൻ വിരിമാറിൽ ആളിമാരില്ലാതെ
അർദ്ധാംഗിയായി നിന്നപ്പോൾ
ഓളങ്ങൾ പുൽകിയ നിൻ മണിച്ചുണ്ടിലെ
ഓരിതൾ പൂവിന്റെ നാണം
ഒരു നിർവൃതിയായ് ലയമായ് ശ്രുതിയായ്
ഓമനേ ഇനിയും നീ പകരില്ലേ പകരില്ലേ (വാതിൽ..)
 

Film/album

അജ്ഞാതതീരങ്ങളെ

Title in English
Ajnatha theerangalil

അഞ്ജാത തീരങ്ങളിൽ
അനന്ത ദൂര തീരങ്ങളിൽ
ആരെയാരെ തിരയുന്നു
അപാര സുന്ദര സാഗരമേ (അഞ്ജാത..)
 
 
ഓരോ നിമിഷമീ മണലിൽ
ഓർമ്മക്കുറിപ്പുകളെഴുതീ
അലഞ്ഞീടുന്നു സമീരണൻ
ആഴിത്തിരയതു മായ്ക്കുന്നു  (അഞ്ജാത..)
 
പ്രശാന്ത ഭാവം ചില സമയം
പ്രക്ഷുബ്ദ്ധ ഭാവം ചില സമയം
ഉള്ളിൽ നിഗൂഢ ദുഃഖങ്ങൾ
ഒതുക്കി വെയ്പൂ നീലക്കടലേ (അഞ്ജാത..)
 
ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ
വാടിവാടിക്കൊഴിയുന്നൂ
അവിരാമം തൻ അന്വേഷണം
അലകടലിന്നും തുടരുന്നൂ (അഞ്ജാത..)
 

ഈ സ്വർഗ്ഗമെന്നാലെന്താണളിയാ

Title in English
Ee swargamennalenthanaliya

ഈ സ്വർഗ്ഗമെന്നാലെന്തളിയാ എന്താണു
പൊഴിയിലും കൊളത്തിലും പൊന്തിക്കിടക്കണ
പൊരിച്ച മീനൊണ്ടേ
വഴിയിലു വഴിയിലു മുക്കിനു മുക്കിനു
കള്ളുഷാപ്പുണ്ട് (ഈ സ്വർഗ്ഗ...)
 
പുലരിയടിച്ചാലന്തി വരേയ്ക്കും
തല കറങ്ങി നടക്കും
അന്തിയുമമൃതും കൂട്ടിയടിച്ചാൽ
അയ്യാ അയ്യയ്യാ  (ഈ സ്വർഗ്ഗ...)
കപ്പപ്പുഴുക്കും ഞണ്ടും കൊഞ്ചും
പൊരിച്ച താറാവും
സ്വർണ്ണത്തളികയിൽ വിളമ്പടീ മോളേ
സുന്ദരിപ്പൂമോളേ   (ഈ സ്വർഗ്ഗ...)

ഒരു ജാതി ഒരു മതം

ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി

നരനെ നിരീക്ഷിച്ച കർമ്മയോഗി

ഗുരുവരൻ നാരായണനും മനുഷ്യന്റെ

പരമമാം ധർമ്മം അഹിംസയെന്നരുളിയ

ഗാന്ധി മഹാത്മനും ബുദ്ധനും

അടി പതറാതെ സ്വധർമ്മം

ചെയ്യാനുജയനോടോതിയ കൃഷ്ണനും

ചുറ്റിലും വിരവിൽ സമീക്ഷിക്കാത്തരുണൻ

അകമൊട്ടും പതറാതെ ആദർശധീർനായ്

വധുവിന്റെ കണ്ഠത്തിൽ മാല ചാർത്തീ

കതിരോൻ കണി വെയ്ക്കും

Title in English
Kathiron kani vekkum

കതിരോൻ കണി വെയ്ക്കും
ഉതിമല ശബരിമല
ഉതിമലയിൽ തുടി പാടാൻ
ചെറുമക്കളുണരുണരോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ
 
 
ഒരു തേങ്ങയുടച്ചല്ലോ  പടിയൊന്നു കേറി
ഇരുതെങ്ങയുടച്ചല്ലോ പടി രണ്ടു കേറി
പടി തോറും ഞാനെന്ന ഭാവങ്ങളെറിഞ്ഞുടച്ചേ
പതിനെട്ടാം പാടിയെത്തി പാടുന്നേനയ്യപ്പാ
 
 
പാലാഴിയിൽ വാഴുന്നൂ ശ്രീഭഗവതി നാഥൻ
പനിമലയിൽ വാഴുന്നൂ ശ്രീ പാർവതി ൻആഥൻ
ഇരുവർക്കും തിരുമകനായ് ശബരിമല വാണരുളും
കരുനാമയനയ്യനയ്യപ്പ സ്വാമിയേ ശരണം
 
ഈറ്റപ്പുലിപ്പാലിനായ് കാടേറിയതാരോ

Film/album

അക്ഷരമൊരു

അക്ഷരമൊരു ഹിമബിന്ദു

അതിലുണ്ടാകാശം അറിവിൻ

അപാരനീലാകാശം

അക്ഷരമൊരു രസബിന്ദു

അതിലുണ്ടൊരു സൂര്യൻ അറിവിൻ

ഉദയമനോഹര സൂര്യൻ

 

 

അക്ഷരമൊരു മണിവാതിൽ തുറന്നാ

ലപ്പുറമുണ്ടൊരു ലോകം

അവിടെവെളിച്ചം മാത്രം

അവിടെ വസന്തം മാത്രം

അവിടെ മനുഷ്യനെ മനുഷ്യനാക്കും

സമഭാവനയുടെ സംഗീതം (അക്ഷര...)

 

 

അക്ഷരമൊരു മണിദീപം അതിൻ

കതിർ വെട്ടം വിതറിയ വഴിയേ

നടന്നു പോവുക നമ്മൾ

ഉണർന്നു പാടുക നമ്മൾ

അവ്വീടെ മനുഷ്യർ പരസ്പ്രമോതും

മൊഴി പോലും സംഗീതം(അക്ഷര..)

Film/album

അ.. അ. അമ്മ

അ..അ...അമ്മ ..അമ്മ

അമ്മയെപ്പോൽ ഈ മൊഴിയും

ആ..ആ..ആന...ആന..

ആനകേറാമല ആകാശം

ഇ..ഇ. ഇല്ലം...ഇല്ലം....

ഇൻഡ്യ ഇല്ലം തറവാട്

ഈ..ഈ..ഈണം ഈനം

ഈണം മൂളും പൂത്തുമ്പീ

അ..അമ്മ .......ആ...ആന

ഇ..ഇല്ലം...ഈ ...ഈണം

അക്ഷരമാല പഠിക്കാല്ലോ

ലല്ലല ലല്ലല ലല്ലലാ‍ാ

 

ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ

ഊ...ഊ........

ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ

എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്

ഏ..ഏ..ഏഴ്....

ഏഴു സ്വരങ്ങൾ ഏഴു നിറം

 

 

ഐ...... ഐ.....ഐക്യം

ഐക്യം ഐക്യം ഐശ്വര്യം

Film/album

യേശുമഹേശാ

Title in English
yeshumahesha

യേശുമഹേശാ
യേശുമഹേശാ  ദൈവപുത്രാ
സഹനത്താൽ പരിശുദ്ധിയാർന്ന നാഥാ
പെസഹ തൻ തിരുനാളിൽ നിൻ രക്ത മാംസങ്ങൾ
അപ്പവും വീഞ്ഞുമായ് തന്നരുളീ
യേശുദേവാ ദൈവപുത്രാ (യേശു...)
 
 
ഞങ്ങൾക്കമരത്വം നൽകാൻ കൊതിച്ച നീ
ഞങ്ങടെ കൈകളാൽ ക്രൂശിതനായ്
വീണ്ടുമുയിർത്തെഴുന്നേറ്റു
വീണ്ടുമുയിർത്തെഴുന്നേറ്റു മണ്ണും
വിണ്ണും മാലാഖയും സാക്ഷി നിൽക്കെ
സ്നേഹരൂപാ ദേവദേവാ (യേശു..)
 
 
എന്നെന്നും ഞങ്ങൾ തൻ പാപവിമുക്തിക്കായ്
കന്യാസുതനേ നീയണഞ്ഞു മുന്നിൽ
എന്നുമിവരുടെ കൂടെ എന്നുമെന്നും
യുഗാന്തര ദീപമായ് നീ

Film/album

ഉർവശി നീയൊരു

Title in English
urvasi neeyoru

ഉർവശീ ഉർവശീ
നീയൊരു വനലതയായ് നിൻ
നിർവൃതി  നിറമലരുകളായി
സഖീ നിൻ മണിമയ നൂപുരമൃദുരവ
മുഖരിതമാവുക മമഹൃദയം
താന്തം തരളം മമഹൃദയം (ഉർവശി..)
 
ഒരു സ്വപ്നത്തിൽ മയങ്ങിയുണർന്നതു പോലെ
ഒരു നാൾ വീണ്ടും നീയെൻ അരികിൽ വരില്ലേ
ഈ വനവല്ലിയിൽ നിന്നു നീയുണരില്ലേ
പാവനമീ ഗിരിസാനുവിൽ നീ നിറ
നിലാവു പെയ്തു വരില്ലേ വരില്ലേ  (ഉർവശി..)
 
 
മുകരുമ്പോളീ മനോജ്ഞ മധുമഞ്ജരികൾ
നുകരുന്നു നിൻ മുഖസൗരഭമകലേ
ദേവി നിൻ ഓർമ്മയിൽ പാടുമെൻ ഹൃദയം
രാവും പകലും ജനിയും മൃതിയും
കടന്നുപോമീ വഴിയിൽ

Film/album