ചന്ദനപ്പൂന്തെന്നൽ

Title in English
Chandanappoonthennal

ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു
ചാരിക്കിടന്നുണ്ണിയാടാട്
ചാഞ്ചക്കം മരംവെട്ടി ചതുരത്തിൽ പടി കെട്ടി
പടിമേലിരുന്നുണ്ണി ആടാട്

നാലില്ലം പൂങ്കാവിൽ നടുമുറ്റം പൂങ്കാവിൽ
നാലുമണിപ്പൂ തേടും കുളിർകാറ്റേ
ഓമനക്കുഞ്ഞിനിന്ന് ഒരു കിണ്ണം പൂന്തേനും
ഒരു കുമ്പിൾ കുളിരും കൊണ്ടോടിവായോ
ഒരു കൊച്ചു മുത്തം കൊണ്ടോടിവായോ

ആയില്യം തിരുനാളിൽ മുത്തമ്മൻ കൊടനാളിൽ
അമ്മയ്ക്ക് കൈവന്ന നിധിയല്ലേ
ആറ്റുകാൽ പൊങ്കാലയ്ക്ക് ആറ്റുനോറ്റുണ്ടായൊ-
രാൺതരി തിങ്കൾക്കുരുന്നല്ലേ
അച്ഛന്റെ തങ്കത്തിടമ്പല്ലേ

കോട്ടയം ശാന്ത

Name in English
Kottayam Shantha

ഒളശ്ശ വരകത്തിൽ പരേതനായ നാരായണപ്പണിക്കരുടേയും സാവിത്രിയമ്മയുടെയും മകളാണ്. ഭർത്താവ് കെ. ആർ. സുരേഷ് വടക്കൻ പറവൂർ ചെറായി സ്വദേശി ആയിരുന്നു. തിരുവനന്തപുരം മ്യൂസിക് കോളെജിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയ ശാന്ത. പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ അരങ്ങിൽ എത്തി. പതിനെട്ടാം വയസ്സിൽ സിനിമാ രംഗത്ത് എത്തി. 1955 ഇൽ ഇറങ്ങിയ ‘അനിയത്തി’ ആയിരുന്നു ആദ്യ സിനിമ.

ബ്ലെസ്സിയുടെ ‘പളുങ്ക്’ ലാണ് അവസാനം അഭിനയിച്ചത്. നിരവധി പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ട്. സൂര്യ ടി വി യിലെ ‘പുനർജ്ജന്മം’ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു മരണം സംഭവിക്കുമ്പോൾ. 300 ഓളം നടിമാർക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. സീമയുടെ എല്ലാ ചിത്രങ്ങൾക്കും (അവളുടെ രാവുകൾ, അടവുകൾ പതിനെട്ട് എന്നീ ചിത്രങ്ങൾ ഒഴിച്ച്. ഈ ചിത്രങ്ങളിൽ സീമയ്ക്ക് മല്ലികയാണ് ശബ്ദം നൽകിയത്) ശബ്ദം നൽകിയത് ശാന്തയാണ്. സിനിമാ സംഗീതത്തിൽ ഒരു സ്ഥാനം നേടാനാ‍യില്ലെങ്കിലും ചില സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ തുടർന്നു.

2007 ഏപ്രിൽ 27 നു അന്തരിച്ചു. 

അമ്പമ്പോ ജീവിക്കാൻ വയ്യേ

അമ്പമ്പോ ജീവിക്കാൻ വയ്യേ (2)

അവിടെ പിടിവലി ഇവിടെ പിടിവലി

അടിപിടി പിടിപിടി പിടിവലി  വലിവലി

തമ്മിൽ കടിപിടി ഒടുവിലടി (അമ്പമ്പോ..)

 

സഞ്ചാരത്തിനു വഴിയില്ല

സംസാരത്തിനു ലെവലില്ല (2)

ഒന്നു പറഞ്ഞാൽ രണ്ടിനു തല്ലാൻ

ഒരു ദ്രോഹിക്കും മടിയില്ല

ഈനാം പേച്ചികളേ

ഈയാം പാറ്റകളേ

 

 

അയ്യയ്യോ എന്താ പറയുന്നേ പൊന്നാങ്ങളമാരേ കൂടപ്പിറപ്പുകളേ

നിങ്ങടെ മുതുകിൽ സൈക്കിളു കേറും മുൻപേ

മാറിൻ മാറീൻ

വഴീന്ന് മാറിൻ (അമ്പമ്പോ..)

 

മണ്ടത്തരത്തിന്നതിരില്ലാ

മനസ്സാക്ഷിക്കും വെലയില്ല (2)

പ്രഭാതശീവേലി

പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ
പ്രസാദം കരുതിയതാർക്കു വേണ്ടി
അഷ്ടപദീഗാനം കേൾക്കുമ്പോൾ നിൻ മനം
ഇടയ്ക്കയായ് തുടിക്കുന്നതാർക്കു വേണ്ടി
 
 
താരകനിർമ്മാല്യം മാറ്റിയ തെളിവാനം
തങ്കത്തിൻ കതിർമാല ചൂടി
ഹരിത നികുഞ്ജത്തിൽ കുയിലുകൾ മധുരമായ്
ഹരിനാമ കീർത്തനം പാടീ
പാടീ കീർത്തനം പാടീ (പ്രഭാത..)
 
 
പ്രദക്ഷിണവഴിയിൽ തനിയെ നടന്നപ്പോൾ
നിൻ മനം വലം വെച്ചതാരെ (2)
അമ്പലനടയിൽ നീ കൈകൂപ്പി നിന്നപ്പോൾ
അകതാരിലോർമ്മിച്ചതാരേ
ആരേ ഓർമ്മിച്ചതാരേ (പ്രഭാത..)

മനസ്സിന്റെ

മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീർ മുത്തുകൾ

മണിമുത്തുകളായ് വിടർന്നൂ

കരളിൽ ഞാൻ മൂടി വെച്ച ചുടുനെടുവീർപ്പുകൾ

കമനീയരാഗമായുയർന്നു

 

 

ഇരുളിൽ വിരുന്നു വന്നു കിരണങ്ങൾ

മരുവിൽ വിടർന്നു നിന്നു മലരിനങ്ങൾ (2)

മധുരപ്രതീക്ഷ തൻ ക്ഷേത്രത്തിൽ നിന്നൊരു

മണിനാദം കേട്ടു മനമുണർന്നു

 

തമസ്സിൽ തപസ്സിരുന്നു മുകുളങ്ങൾ

ഉഷസ്സിൽ തെളിഞ്ഞു വന്ന സുസ്മിതങ്ങൾ (2)

ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ

ഹൃദയാഭിലാഷങ്ങൾ മലരണിഞ്ഞൂ  (മനസ്സിന്റെ..)

ഏഴുസ്വരങ്ങളിൽ ഒതുങ്ങുമോ

ഏഴു സ്വരങ്ങളിൽ ഒതുങ്ങുമോ

ഏകാന്ത ദുഃഖത്തിൻ സാഗരങ്ങൾ

സ്വപ്നങ്ങൾ മണ്ണടിഞ്ഞ ബാഷ്പകുടീരത്തിൽ

സ്വരരാഗ ഗാനങ്ങൾ വിടരുമോ (ഏഴു..)

 

 

എൻ മലർ വനികയിൽ മലരൊന്നും വിടർത്താതെ

വസന്തം വഴി മാറിപ്പോയീ (2)

തപ്തമെൻ ഹൃദയത്തിൽ കുളിരല പകരാതെ

ശിശിരവും വിട ചൊല്ലി പോയി

ഏകാകിനീ ഞാൻ ഏകാകിനീ

 

 

 

മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത

വൃന്ദാവനികയിലെ രാധ (2)

വിധിയുടെ വിപഞ്ചികയിൽ

വിടർത്തുകയാണൊരു

വിരഹത്തിൻ കരുണാർദ്ര ഗാഥ

ഏകാകിനീ ഞാൻ ഏകാകിനീ  (ഏഴു..)

 

തെയ്യാതീ നുന്തുനുതോ

തെയ്യാതീ നുന്തിനുന്തോ തക നുന്തിനുന്താരോ (2)

മൈലപ്പെണ്ണേ കോഴിച്ചാൽ പാടവരമ്പത്ത് നുന്തിനുന്താരോ

മാലക്കാറ്റ് മറികടന്നപ്പഴ് നുന്തിനന്താരോ നുന്തിനുന്താരോ

ആരാണ്ടെ കാത്തു നിന്നിട്ട് കണ്ണിമവെട്ടാണ്ട് നുന്തിനുന്താരോ  (തെയ്യാ..)

 

പോയ കൊല്ലം കരുവാറ്റാ മൂപ്പന്റെ

കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നേ

ഞാറു  പൊലിക്കണ കൈയ്യാളൻ നുന്തിനുന്താരോ നുന്തിനുന്താരോ തക നുന്തിനുന്താരോ

നീയവന്റെ കണ്ണിന്റകത്തൊരു

നുന്തിനുന്താരോ മൈലപ്പെണ്ണേ (2)

മാരനേ വീരനേ അൻപുറ്റ മണിമാരനേ (2)

തക നുന്തിനന്താരോ തക നൂന്തിനതാരോ (തെയ്യാ..)

 

പൈങ്കുരാലിപ്പശുവിൻ

പൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ

അലിയും കിനാക്കൾ നീ കവർന്നു

കോലമയിൽപ്പിലിയിൽ വീണു മയങ്ങും

നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..)

 

അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ

അമ്പിളി മുലപ്പാലൂട്ടുമ്പോൾ

ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും

ഉണ്മധുരം ചൂണ്ടിലൂറി നിന്നു

ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..)

 

അല്ലിന്റെയഴിയും കബരീഭാരത്തിൽ

മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ

വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും

വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും

പൊൻ പുലരി പ്രാവായ് നീയുണരും

ബലിയേ

ബലിയേ ബലി ബലിയേ ബലി

ബലി കൊള്ളൂ ഭഗവതിയേ

കലിയേ കലി കലിയേ കലി

കലി കൊള്ളൂ ഭഗവതിയേ (2)

 

മൂവുലകും മുഴങ്ങുമാറ്

അലറിക്കൊള്ളെൻ ഭഗവതിയേ (2)

എരിഞ്ഞു കത്തും പകയുമായി

ഉറഞ്ഞു തുള്ളെൻ  ഭഗവതിയേ (ബലിയേ..)

 

കൈലാസം വലം വെച്ച്

ശിവപ്പൊരുളേ സ്തുതിചെയ്തീ

പടക്കളത്തിൽ തുള്ളെന്റെ ഭഗവതിയേ (2)

അറുന്നൂറു കോടിയുള്ള ഭൂതഗണപ്പടയുമായ്

അടരാടാനെഴുന്നള്ളൂ ഭഗവതിയേ(ബലിയേ..)

 

അസ്ഥിമാല ചെത്തിമാല മുത്തുമാല ചൂടി

അഗ്നിയാളും കണ്ണുകളിൽ രക്ത രോഷമാടി (2)

ശംഖുചക്രഗദാശൂലമേന്തി വരൂ കാളീ

പള്ളിമഞ്ചൽ

പള്ളിമഞ്ചൽ പവിഴമഞ്ചൽ

പച്ചോലച്ചാർത്തിന്റെ ചിത്രമഞ്ചൽ

മഞ്ചലിനുള്ളിലെ പൊൻ കിളിപ്പെണ്ണിനു

മംഗല്യപ്പുടമുറിയ്ക്കൊരാണു വേണം (പള്ളി..)

 

 

 

ചന്ദ്രപ്പളുങ്കിന്റെ മാല വേണം

പെണ്ണിനു വെള്ളാരംകല്ലിന്റെ കമ്മൽ വേണം (2)

ഏഴു നിറമുള്ള പൊട്ടു വേണം പിന്നെ

ഏഴു കടൽ കണ്ടു വന്ന പട്ടു വേണം

സ്വർഗ്ഗത്തെ പൊൻ പണിക്കൻ തീർത്ത മിന്നു വേണം

ഗന്ധർവ്വകിന്നരന്റെ കൊട്ടു വേണം ലലല...ലാലാലാ.ആ..ആ..ആ...(പള്ളി..)