വെളിച്ചം വിളക്കിനെ

Title in English
Velicham vilakkine

വെളിച്ചം വിളക്കിനെ തേടുന്നു
വിളക്കോ വെളിച്ചത്തെ തേടുന്നു
വിളക്കും വെളിച്ചവും ഇരുട്ടിൽ തപ്പുന്നു
ജലവും നദിയും പിരിയുന്നു (വെളിച്ചം..)
 
 
പാഴാം പ്രതീക്ഷ തൻ മരുഭൂമിയാകെ
വേഴാമ്പൽ മുകിലിനെ തിരയുന്നൂ
വസന്തവും വനികയും വേർപിരിയുന്നൂ
സുഗന്ധം മലരിനെ വെടിയുന്നൂ
സുഗന്ധം മലരിനെ വെടിയുന്നൂ(വെളിച്ചം..)
 
പറന്നു പോയൊരു പക്ഷിയെത്തേടി
പാവമാം പഞ്ജരം  അലയുന്നൂ
പട്ടാപ്പകലും അന്ധത തീർക്കാൻ
ചൂട്ടു കൊളുത്തുന്നൂ മൂഢന്മാർ
ചൂട്ടു കൊളുത്തുന്നൂ മൂഢന്മാർ  (വെളിച്ചം..)
 
 

വാടിയ മരുവിൽ

Title in English
Vaadiya maruvil

വാടിയ മരുവിൽ വീണ്ടും കാലം
വാസന്ത മഞ്ജരി ചാർത്തി
വീണു കിടക്കും പ്രതീക്ഷയാലേ
വീണ മുറുക്കുക തോഴീ വീണ്ടും
വീണ മുറുക്കുക തോഴീ  (വാടിയ..)
 
ഏതു സദസ്സിലെ സംഗീതോത്സവ
ഗായികയായ് നീ വന്നൂ
ഏതൊരു ഗോകുല രാസോത്സവ വന
രാധികയായ് നീ വന്നൂ ...വന്നൂ ......(വാടിയ..)

 
പൂക്കും മാതംഗ ശാഖയിൽ രണ്ടു
രാക്കുയിലുകളെ പോലെ
ഏതൊരു പാട്ടിൻ പല്ലവിയുള്ളിൽ
സാധകം ചെയ്‌വൂ നിങ്ങൾ .....നിങ്ങൾ ......(വാടിയ..)
 
 

പണ്ടു പണ്ടൊരു

Title in English
Pandu pandoru

പണ്ടു പണ്ടൊരു രാജാവിന്റെ കൊട്ടാരത്തിലെ ശില്പി
മന്ത്രവാദം പഠിച്ചൊരു മായാജാല ശില്പി
കല്ലു കൊണ്ടും മരം കൊണ്ടും കടഞ്ഞെടുത്തുണ്ടാക്കി
കണ്ടാലാരും കൊതിക്കുന്ന പഞ്ചവർണ്ണക്കുതിര (പണ്ടു..)
 
ഓടുവാനൊരു മന്ത്രം ചാടുവാനൊരു മന്ത്രം
പാറിപ്പാറി വിണ്ണിലേക്ക് പറക്കുവാനൊരു മന്ത്രം
അരമനയിലെ രാജകുമാരൻ അരുമപ്പൊന്നുണ്ണി
അവനൊരു ദിവസം ഒളിച്ചു കേട്ടു ഒറ്റമന്ത്രം പഠിച്ചൂ (പണ്ടു..)
 
തന്ത്രത്തിലാ കുതിര യേറി മന്ത്രമവൻ ചൊല്ലി
മന്ദം മന്ദം വാനിലേക്ക് കുതിര പാറിപ്പൊന്തി
മണ്ണിലേക്ക് താഴാനുള്ള മന്ത്രമറിയാതെ

മിനി സ്കേർട്ടുകാരീ

Title in English
Mini skirtkaari

മിനി സ്കേർട്ടു കാരീ മിടുമിടുക്കി
നിന്റെ മിനുങ്ങുന്ന മേനിയിൽ ഞാൻ
നഖചിത്രമെഴുതുമ്പോൾ
നാണമോ മധുരിക്കും വേദനയോ
 
കമ്പികൾ മുറുക്കിയമണി വീണയാണു നീ
തൊട്ടാലുതിരും രാഗം അനുരാഗം
കുപ്പിയിലൊതുങ്ങിയ തേൻ തുള്ളിയാണു നീ
നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി (മിനി..)
 
ചെണ്ടുകൾ വിടർത്തുന്ന മധുമാസമാണു നീ
തൊട്ടാൽ കുള്ളിരും ദേഹം എൻ ദേഹം
മന്മഥൻ തൊടുക്കുന്ന സുമശരമാണു നീ
കൊണ്ടാൽ പിളരും ഹൃദയം എന്റെ ഹൃദയം (മിനി..)

പാദസരമണിയുന്ന

Title in English
Padasaramaniyunna

പാദസരമണിയുന്ന പമ്പാനദി
ഭദ്രദീപമേന്തുന്ന സന്ധ്യാസഖി
പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ
സുകൃതിയാം മണവാളനാരോ (പാദസര..)
 
പുഞ്ചിരി തൂകുന്ന പൂർവ്വ വാനം
ചന്ദനം പൂശുന്ന ചക്രവാളം
പനിനീർച്ചോലയിൽ വിശറി മുക്കി
വരുവോരെ വീശുന്ന മന്ദവാതം (പാദസര..)
 
കുഞ്ഞു നക്ഷത്രത്തെ  മുമ്പിരുത്തി
കുളിർ മതിയമ്മ വന്നെത്തിയപ്പോൾ
മോതിരം മാറുന്നൂ വർണ്ണ മേഘം
വേദിയിൽ പൂവുകൾ ചൊരിയുന്നൂ (പാദസര..)

ഓലക്കം ഓലക്കം

ഓലക്കം ഓലക്കം ഓമനക്കുട്ടനു

കാലത്തേ കാവിങ്കൽ ചോറൂണ്

പൊന്നാമ്പൽ കടവിങ്കൽ നീരാട്ട്

കണ്ണന്റെ നേദ്യം കൊണ്ടമൃതേത്ത്

 

നാക്കില പൂക്കില നിലവിളക്ക്

നാലും കൂട്ടിയ വിരുന്നൂട്ട്

അച്ഛന്റെ കൈയ്യീന്നു കൈ നീട്ടം

അമ്മ തൻ ചുണ്ടിനാൽ മണിമുത്തം (ഓലക്കം..)

 

അണിയുവാൻ കൈവള പൊന്മാല

ആടാൻ തേന്മാവിലൂഞ്ഞാലു

താമരക്കണ്ണടച്ച് താനേ മയങ്ങുവാൻ

തേനൂറും വരിയുള്ള താരാട്ട് (ഓലക്കം..)

 

പൂനിലാവിൽ

പൂനിലാവിൻ പുളിനത്തിൽ

പൂർവദിങ്ങ്മുഖ വൃന്ദാവനത്തിൽ

മൺ കുടമേന്തിയ വാസന്ത രജനി

മന്ദഗമനയായ് വന്നൂ

കൃഷ്ണാ കൃഷ്ണാ...

 

 

യാമിനീ ലതകൾ പുഷ്പമഞ്ജരിയിൽ

 തൂമണി  ചിലങ്കകളണിഞ്ഞൂ

രാസകേളിയിൽ നടനം ചെയ്യാൻ

വേഷം മാറി നിരന്നു (പൂനിലാവിൽ..)

 

വല്ലവിമാരുടെ ചുണ്ടുകളിൽ രാഗ

പല്ലവി സ്വരങ്ങൽ മുഴങ്ങി

ഭക്തി വിവശമാം രാധാഹൃദയം

മുഗ്ദ്ധമാം പൂമൊട്ടായ് വിരിഞ്ഞൂ !  (പൂനിലാവിൽ..)

പൊള്ളുന്ന തീയാണു സത്യം

Title in English
pollunna theeyanu sathyam

പൊള്ളുന്ന തീയാണു സത്യം തൊട്ടാൽ
പൊള്ളുന്ന തീയാണു സത്യം
പൊതിയുന്ന ചാമ്പലാം പൊയ് മുഖം മാറ്റുമ്പോൾ
പൊള്ളുന്ന തീയാണു സത്യം
 
അരങ്ങിൽ കണ്ടതെല്ലാം അഭിനയം മാത്രം
അണിയറ സത്യത്തിൻ സാക്ഷിയല്ലോ
ചായവും വേഷവുമില്ലാത്ത നടന്മാർ
ചാപല്യ ജീവികൾ അവിടെയെല്ലാം അവിടെയെല്ലാം (പൊള്ളുന്ന..)
 
മഴവില്ലു നീങ്ങി  മാരിക്കാർ നീങ്ങി
മാനത്തിൻ മുഖപടമാകെ നീങ്ങി
മദ്ധ്യാഹ്നസൂര്യനായ് കത്തിജ്ജ്വലിക്കുന്നു
നിർദ്ദയം നിഷ്ഠൂര നിത്യ സത്യം നിത്യ സത്യം (പൊള്ളുന്ന ..)

കൂടി നിൽക്കും

കൂടി നിൽക്കും മാളോരു കണ്ടോ

കുങ്കുമച്ചെപ്പ്

കുട്ടന്റച്ഛൻ കൊച്ചീന്ന് കൊണ്ടന്ന

കുങ്കുമച്ചെപ്പ്

കിലുകിലെ വിറയ്ക്കുന്ന കിഴക്കനരയാലേ

കിഴക്കെങ്ങാൻ കണ്ടോ

വള വിൽക്കാൻ നടക്കണ വായാടിപ്പുഴയേ

വടക്കെങ്ങാൻ കണ്ടോ

കുങ്കുമമില്ലാഞ്ഞ് കുളിയില്ല ജപമില്ല

സുന്ദരിപ്പെണ്ണിന്നുറക്കമില്ല (കൂടി..)

 

തെന്നാനം പാടാതെ തേങ്ങി നടക്കണ

തെക്കൻ കാറ്റേ നീ കണ്ടോ

പടിഞ്ഞാറേപ്പുരയിലെ പത്തായപ്പുരയിലെ

പൊടിമീശക്കാരാ കണ്ടോ നീ

കുമ്പിളു പോലുള്ള കുങ്കുമച്ചെപ്പാണു

ചെമ്പനീർ പൂവിന്റെ നിറമാണു (കൂടി..)

 

Film/album