ആറ്റക്കുരുവീ

ആറ്റക്കുരുവീ കുഞ്ഞാറ്റക്കുരുവീ

ആയില്യം പാടത്തൊരാഴക്കു നെല്ലിനു

നീയെത്ര നോറ്റിരുന്നൂ

രാവെത്ര പകലെത്ര നോറ്റിരുന്നൂ  (ആറ്റക്കുരുവി..)

 

 

എള്ളിന്റെ തൂവെള്ള പ്പൂ‍വുകൾ

പെറ്റിട്ടതെല്ലാം കരിമണിയായല്ലോ

മഴമുകിൽ കാർകുഴൽ തുമ്പിൽ നിന്നൂർന്നത്

മുഴുവനും തൂവെണ്മുത്തായല്ലോ (2)

വെയിൽ വന്നു പോയിട്ടും ഓ....

മഴ വന്നു പോയിട്ടും ഓ...

വെയിൽ വന്നു പോയിട്ടും മഴ വന്നു പോയിട്ടും

ഒരു മണി നെല്ലിനായ് കാത്തിരുന്നു

ഒരു മണി നെല്ലിനായ് കാത്തിരുന്നു

താനാരെ താനാരെ.. (ആറ്റക്കുരുവി..)

 

 

Film/album

മനസ്വിനി മനസ്വിനി

Title in English
Manasini manaswini

മനസ്വിനി നിൻ മലരങ്കണത്തിൽ

കണിക്കൊന്ന പൂ ചൂടി

കല്യാണക്കിനാവു കണ്ടൊരു

നല്ലോലക്കിളി പാടീ മംഗല്യം മംഗല്യം (മനസ്വിനി...)

 

കാണാൻ കൊതിയൂറും മിഴിയിൽ

നാണം വിരൽ പൊത്തും നേരം (2)

നമ്രമുഖീ

നമ്രമുഖീ നിൻ കാതിലാരേ

നർമ്മത്തേൻ മൊഴി തൂകി

ഞാൻ നിന്നെ സ്നേഹിക്കുന്നു

നിന്നെ സ്നേഹിക്കുന്നു  (മനസ്വിനി...)

 

വൈശാഖപ്പുലർ വെയിൽപ്പുഴയിൽ

വൈഡൂര്യം വാരി വിതയ്ക്കേ (2)

കമ്രമുഖീ

കമ്രമുഖീ നിൻ തോണി തുള്ളും

കല്ലോലിനി പാടി

കല്യാണി കളവാണീ

കല്യാണി കളവാണീ  (മനസ്വിനി...)

Film/album

ഋതുശലഭം

Title in English
rithusalabham nee

ഋതുശലഭം നീ
മധുശലഭം
മനസ്സിലെ തേനറകൾ
നിറച്ചു വെയ്ക്കും (ഋതുശലഭം..)
 
 
തൊടുന്നതെല്ലാം പൊന്നാക്കും
മധുമാസത്തിൻ സഖിയല്ലേ നീ
വിലാസവതിയല്ലേ  ആ.....(2)
 
ഓരോ പൂവും പൂക്കുടിലും നിൻ
ഓമൽ‌സങ്കേതമല്ലേ (2)
നിന്റെ പളുങ്കുമണി ചിറകുകളിൽ
ഒന്നു തൊട്ടോട്ടേ ഒന്നു തൊട്ടോട്ടേ തൊട്ടോട്ടേ  ആ...(ഋതുശലഭം..)
 
 
തൊടുത്ത പൂവും ശരമാക്കും
കരിമ്പു വില്ലിലെ ഞാണല്ലേ നീ
അതിന്റെ ശ്രുതിയല്ലേ  ആ..(2)
 
കാറ്റും കിളിയും കാടും മേടും
ഏറ്റു പാടുകയല്ലേ (2)
നിന്റെ പളുങ്കു കുടത്തിലെ നറുതേൻ

എത്ര മനോഹരമീ ഭൂമി

എത്ര മനോഹരമീ ഭൂമി

ചിത്രത്തിലെഴുതിയ പോലെ ആരോ

ചിത്രത്തിലെഴുതിയ പോലെ

ചൈത്ര സഖി വന്നു ചമയിച്ചൊരുക്കിയൊ

രാശ്രമകന്യയെ പോലെ (എത്ര..)

 

 

 മഞ്ഞിൻ കുളിരിൽ കൂടണയുന്നു

 മഞ്ഞക്കിളികളും  ൻജാനും

കിളിക്കു കൂട്ടിൽ മിന്നാമിന്നികൾ

വിളക്കു കാട്ടുമ്പോൾ

എനിക്കു കൂട്ടിനു സ്വപ്നങ്ങൾ

എൻ അരുമസ്വപ്നങ്ങൾ (എത്ര...)

 

കുന്നിൻ ചെരുവിൽ കുടമണി തുള്ളി

കന്നുകൾ മേയും പുൽമേട്

എനിക്ക് കദളിത്തേനും കനിയും

തിനയുമൊരുക്കീടും

തളിർ നാക്കിലകൾ താഴ്വരകൾ ഈ

പവിഴത്താഴ്വരകൾ (എത്ര..)

ഏതോ നദിയുടെ തീരത്തിൽ

Title in English
Etho nadiyude theerathil

ഏതോ നദിയുടെ തീരത്തിൽ എന്റെ

ഏകാന്ത മൗന തപോവനത്തിൽ

പണ്ടു പണ്ടൊരു പകൽകിനാവിൻ

പർണ്ണശാലയിൽ താമസിച്ചു ഞാൻ

പർണ്ണശാലയിൽ താമസിച്ചു (ഏതോ...)

ഓരോ വസന്തവുമോടി വന്നെൻ

ആരാമത്തിൻ വാതിലിൽ (2)

മുട്ടി വിളിച്ചു തട്ടി വിളിച്ചു

മൂകയായ് ഞാനിരുന്നു

വിമൂകയായ് ഞാനിരുന്നു  (ഏതോ...)

എന്റെ രാജകുമാരൻ തേരിൽ

എന്നുമീ വഴി പോകുമ്പോൾ (2))

എൻ മണിമച്ചിലെ  കിളിവാതിൽക്കൽ

എന്നും കാണാനായ് നിന്നൂ

ഞാനവനെ കാണാനായ് നിന്നൂ

 

ദേവത ഞാൻ

Title in English
Devatha njan

ദേവത ഞാൻ ദേവത ഞാൻ

ദേഹമില്ലാത്ത ദേവത ഞാൻ

ഗാനസാമ്രാജ്യ മോഹിനി ഞാൻ

നിശാസുരഭികൾ ചൂടാൻ വന്നൊരു

ശ്മശാനദേവത ഞാൻ

അശാന്തിയാലേ നിദ്ര വരാത്തൊരു

വിഷാദ ദേവത ഞാൻ

ആരവിടെ ആരവിടെ

അടുത്തു വന്നെന്നെ നോക്കൂ

അടുത്തു വന്നെന്നെ നോക്കൂ നോക്കൂ..(ദേവത..)

മാംസം തന്നുടയാടകളഴിച്ചൂ

മാറ്റി വച്ചൊരു ജീവൻ ഞാൻ

കണ്ണീർമുത്തുകൾ നിരയായ് കോർത്തൊരു

കണ്ഠസാരമാണെൻ മാറിൽ

തൊട്ടു നോക്കൂ ഒന്നു തൊട്ടു നോക്കൂ

പൊട്ടിച്ചാൽ പൊട്ടാത്ത മുത്തുമാല (ദേവത,...

എത്ര പുഷ്പങ്ങൾ മുന്നിൽ

Title in English
Ethra pushpangal munnil

എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ

എത്ര സ്വപ്നങ്ങൾ കണ്ണിൽ

പൊട്ടിത്തകർന്നോരെൻ ചിത്തത്തിൻ സൗധത്തിൽ

ഇത്ര നാൾ ശൂന്യത മാത്രം

ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ

വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ

സഖീ....സഖീ,..സഖീ...

 

ഏഴിലം പാലപ്പൂമൊട്ടു പോലിത്ര നാൾ

ഏതോ വനത്തിൽ മയങ്ങീ

നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ

നാദങ്ങൾ അനുരാഗ ഗീതങ്ങൾ

സഖീ....സഖീ,..സഖീ...

 

കരിമ്പിന്റെ വില്ലും

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്

കാമൻ കടന്നു വന്നൂ

അഭയത്തിനായ് ആരോമലേ നിൻ

അരികിൽ പറന്നു വന്നൂ (കരിമ്പിന്റെ...)

 

മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ

മാറിൽ ചൂടു തരൂ

മനസ്സിൽ  മോഹം കതിരണിയുമ്പോൾ

മധുരം നീ പകരൂ (കരിമ്പിന്റെ...)

 

മൃദുലവികാരം പിരി മുറുകുമ്പോൾ

മൽ സഖീ നീയുണരൂ

കനകക്കവിളിൽ കമനീയതയുടെ

കളഭം ചാർത്തി വരൂ (കരിമ്പിന്റെ...)

 

Film/album

യൗവനമരുളും

യൗവനമരുളും മധുരം പേറും

പളുങ്കു പാത്രം ഞാൻ

രതിസുഖസാരേ കേട്ടു വിടർന്നൊരു

രജനീ പുഷ്പം ഞാൻ

നാഗനന്ദിനി ഞാൻ

കാമവല്ലരി ഞാൻ (യൗവന...)

 

 

ഇരുളിനലയിളകിയൊഴുകി

മധുരിത ലഹരിയിൽ മുഴുകി

ലളിത ചടുല ചകിതമിളിത

മൊരു നവ പുളകവുമായ്

കുളിരുള്ള രാവിൽ ചൂടു പകർന്നും

ചൂടൂള്ള രാവിൽ കുളിരു പകർന്നും

കാമുക ഹൃദയമുണർത്താൻ

വേഗം വരൂ

മുന്നിൽ വരൂ മുത്തം തരൂ (യൗവന...)

 

കരളിനിതളിലമൃതു കരുതി

മദകരകണികകൾ കോരി

അരിയ സുഗുണ സുകൃത  രചിത

മൊരു സുഖനിമിഷവും തേടി

Film/album

താമരപ്പൂക്കളും ഞാനും

Title in English
Thamarappookkalum njanum

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നിനിലാവുമിളം വെയിലും വന്ന്
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ച് ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നെൽക്കു-
മ്പോളൊന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ