പൊന്നോണ തുമ്പി തൻ

പൊന്നോണത്തുമ്പി തൻ ചുണ്ടിലൊളിപ്പിച്ചു

മന്ദാരപ്പൂവിനൊരു സമ്മാനം തന്റെ

മന്ദാരപ്പൂവിനൊരു സമ്മാനം (പൊന്നോണ,...)

 

 

ഉത്രാടപ്പിറ്റേന്ന് വള്ളിക്കുടിലിൽ വെച്ച്

മറ്റാരും കാണാതെ കൈമാറി (2)

ചിത്രവർണ്ണോജ്ജ്വല ചിറകാൽ മറ കെട്ടി

കെട്ടിപ്പിടിച്ചു കൊണ്ട് കൈ മാറി (2)

ലലല ലലല ലലല ലാലാ(പൊന്നോണ,...)

 

 

വാനമിന്നൊരു പുതു മലർപ്പന്തലുയർത്തീ

വസന്തം പൂത്താലിയെടുത്തു നീട്ടി (2)

ആരാമസുന്ദരി ആടകളൊരുക്കീ

ആർക്കു വേണ്ടി എല്ലാം ആർക്കു വേണ്ടി

ലലല ലലല ലലല ലാലാ(പൊന്നോണ,...)

മയങ്ങിപ്പോയി ഞാൻ (F)

Title in English
Mayangippoyi

മയങ്ങി പോയി ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ ഞാൻ മയങ്ങി പോയി
മയങ്ങി പോയി ഞാൻ മയങ്ങി പോയി
കളിയണിയറയിൽ ഞാൻ മയങ്ങി പോയി
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
അഴകിൻ മിഴാവായ്‌ തുളുമ്പി പോയി
(മയങ്ങി പോയി)

എന്തെ നീയെന്തെ
മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി
പൊന്നെ ഇന്നെന്നെ
എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)

Film/album
Year
2006
Raaga

കളഭം തരാം ഭഗവാനെൻ

Title in English
Kalabham tharam

ആ..ആ..ആ..

കളഭം തരാം ഭഗവാനെൻ മനസ്സും തരാം

 

കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)

മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം

ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )

 

പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ

പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )

മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)

പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )

 

നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്

Submitted by SreejithPD on Fri, 02/20/2009 - 02:29

ആറ്റിൻ കരയോരത്തെ

നാ..നാനാനാ..
 
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ  കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)
 
പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം  ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി  തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ  കൊരുത്തു മെനയേണ്ടേ

ആരോ വിരൽ നീട്ടി മനസ്സിൻ

Title in English
pranaya varnangal

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ......

(ആരോ വിരല്‍ നീട്ടി)

Submitted by SreejithPD on Fri, 02/20/2009 - 02:22

തിരകൾക്ക് കടലൊരു

തിരകൾക്ക് കടലൊരു തടവറ

തീരം കടലിനു തടവറ

ദിശകൾ പകലിനു തടവറ

പകലോ രാവിനു തടവറ

പൂവിനു കൂന്തൽ തടവറ

വാക്കുകൾ നാവിനു തടവറ

നിൻ കരവലയമെനിക്കൂ തടവറ

ഇക്കരവലയമഴിച്ചു തുറന്നീ

പക്ഷിയെയകലേക്കയക്കരുതേ ഈ

പക്ഷിയെയകലേക്കയക്കരുതേ

അയക്കരുതേ അയക്കർരതെ

കടൽമാല വിഴുങ്ങും കാറ്റിൽ

ചിറകുമുറിക്കാനിടയാക്കരുതേ

നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ

അനാഥ പേറിയലഞ്ഞു നടക്കാ

നെന്നെ വിടാതെപിടിച്ചു നിർത്തുക

നിൻ വിരൽ കോർത്ത കരങ്ങളയക്കരുതേ

അയക്കരുതേ അയക്കരുതേ.......

Film/album

ശ്രീമൂല ഭഗവതീ വാഴ്ക

ശ്രീമൂലഭഗവതീ വാഴ്ക വാഴ്ക വാഴ്ക വാഴ്കതേ

കൊടുങ്ങല്ലൂരമരുമമ്മേ തന്നടിയെപ്പോഴും വണങ്ങുന്നേ

അണ്ടർകൊണ്ടെന്നാലും അമ്പാലും വമ്പാലും

ആദിയായി നിന്ന ജ്യോതി

പരമ്പര ജ്യോതി വാഴ്ക  വാഴ്ക വാഴ്ക വാഴ്കതേ

പത്മനാഭൻ ദാനം വാഴ്ക ശ്രീമണിപീഠം വാഴ്കതേ

അങ്കം വെട്ടും പള്ളിവാൾ വാഴ്ക

ആരും കൊലകൊല്ലും തൃശൂലം വാഴ്ക

അപ്പ് വാഴ്ക പ്രതി വാഴ്ക

ഏഴു ലോകം വാഴ്കതേ

എല്ലാം മന്ത്രം വാഴ്കതേ

ഓം എന്ന ശബ്ദം വാഴ്ക

ഓംകാരപ്പൊരുൾ വാഴ്ക

കമിഴ്ന്നു പരന്ന് ആകാശം വാഴ്ക

മലർന്ന് പരന്ന് ഭൂമി വാഴ്ക

 

 

അയിഗിരി

അയി ഗിരി നന്ദിനീ നന്ദിത മേദിനി

വിശ്വവിനോദിനി നന്ദിനുതെ

ഗിരിവരി വിന്ധ്യ ശിരോധിനിവാസിനീ

വിഷ്ണുവിലാസിനീ ജിഷ്നുനുതേ

ഭഗവതി ഹേ ശിതികണ്ഠകുടുംബിനി

ഭൂരി കുടുംബിനീ ഭൂരികൃതേ

ജയജയഹേ മഹിഷാസുരമർദ്ദിനീ

രമ്യകപർദ്ദിനീ ശൈലസുതേ (ജയ ജയ ഹേ..)

 

സുരവരവർഷിണി ദുർദ്ധരധർഷിണി

ദുർമുഖമർഷിണി ഹർഷരതേ

ത്രിഭുവന പോഷിണീ ശങ്കരതോഷിണീ

ദുർമദതശോഷിനീ സിന്ധു സുതേ  (ജയ ജയ ഹേ..)

 

അയി ജഗദംബ മദംബ കദംബ

വനപ്രിയവാസിനീ ഹാസരതേ

ശിഖരിശിരോമണിതുംഗഹിമാലയ

ശൃഗനിജാലയമദ്ധ്യഗതേ

മധുമധുരേ മധുകൈടഭഭഞ്ജിനീ