കോളിളക്കം

Title in English
Kolilakkam
Kolilakkam
Kolilakkam
Kolilakkam
വർഷം
1981
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം

മലയാളത്തിലെ ആദ്യ ആക്ഷൻ നായകനായ ജയന്റെ അവസാനചിത്രം. ഈചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അതി സാഹസികമായ ഒരു ആക്ഷൻ രംഗത്തിനു വേണ്ടി ഉയരത്തിൽ പറക്കുന്ന ഹെലികോപ്റ്ററിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ തൂങ്ങിക്കിടന്ന് അഭിനയിക്കാൻ തയ്യാറായ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണമടയുന്നത്.

 

പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആദ്യമായി ഒരു നായികയ്ക്കുവേണ്ടി ശബ്ദം കൊടുക്കുന്നത് കോളിളക്കത്തിലെ സുമലതയ്ക്കു വ്വേണ്ടിയാണ്.

 

1965ൽ പുറത്തിറങ്ങിയ വക്ത് എന്ന യഷ് ചോപ്ര ഹിന്ദി ചിത്രത്തിന്റെ റീമെയ്ക്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
സംഘട്ടനം
Submitted by Kiranz on Fri, 02/20/2009 - 17:18

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

Title in English
Annu ninte nunakkuzhi

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ
(അന്നു നിന്റെ ...)

അന്നു നിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍
പൊന്‍കിനാവിന്നരയന്നമിറങ്ങാറില്ല
പാട്ടു പാടിത്തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി - പിന്നെ
നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി
(അന്നു നിന്റെ ...)

Film/album
Year
1967

വികാരനൗകയുമായ്

വികാര നൗകയുമായ്

തിരമാലകളാടിയുലഞ്ഞു...

കണ്ണീരുപ്പു കലർന്നൊരു മണലിൽ

വേളിപ്പുടവ വിരിഞ്ഞു..

രാക്കിളി പൊൻമകളേ... നിൻ പൂവിളി

യാത്രാമൊഴിയാണോ...

നിൻ മൗനം.... പിൻവിളിയാണോ....

വെൺനുര വന്നു തലോടുമ്പോൾ

തടശില അലിയുകയായിരുന്നോ...

പൂമീൻ തേടിയ ചെമ്പിലരയൻ

ദൂരേ തുഴയെറിമ്പോൾ..

തീരവും പൂക്കളും കാണാ കരയിൽ

മറയുകയായിരുന്നോ...

രാക്കിളി പൊൻമകളേ.... നിൻ പൂവിളി

യാത്രാമൊഴിയാണോ...

നിൻ മൗനം... പിൻവിളിയാണോ....

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ

കൗതുകമുണരുകയായിരുന്നു...

Film/album

ശ്രീനഗരത്തിലെ ചിത്രവനത്തിലെ

Title in English
Sreenagarathile

ശ്രീനഗരത്തിലെ ചിത്രവനത്തിലെ 
ശിശിര മനോഹര ചന്ദ്രികേ
നിന്റെ കനകവിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ
(ശ്രീനഗരത്തിലെ..)

സസ്യ ശ്യാമള കോമളമാകും
സഹ്യന്റെ താഴ്വരയില്‍ 
നീ ചെന്നിറങ്ങുമ്പോള്‍ - നീലപ്പൂങ്കാവുകള്‍
നിന്നേ പുണരുമ്പോള്‍
ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ 
അഴകൊന്നു കണ്ടോട്ടേ
(ശ്രീനഗരത്തിലെ..)

മല്ലികാബാണൻ തന്റെ വില്ലെടുത്തു

Title in English
Mallikabanan thante villeduthu

മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
മാറിലോ - എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന
മദകരമാമൊരു വേദന
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

അകലെയകലെയായ് സൗന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്‍
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‌പ മദിരോത്സവം -പ്രേമ
ഗാനം തുളുമ്പുന്ന കാവ്യോത്സവം
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

ഹൃദയസഖിയിനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‌പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം - പ്രേമ
ഗാനം തുളുമ്പുന്ന കാവ്യോത്സവം

ആറാട്ടിനാനകൾ എഴുന്നെള്ളി

Title in English
Aarattinnaanakal ezhunnelli

ആറാട്ടിന്നാനകൾ എഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ലീ
ആനന്ദഭൈരവീ...
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പലത്തുളസികള്‍ തുമ്പിതുള്ളി
ആറാട്ടിന്നാനകളെഴുന്നള്ളീ

ആയിരത്തിരി വിളക്കു കണ്ടു ഞാന്‍
ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ
അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
ആറാട്ടിന്നാനകളെഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ലീ
ആറാട്ടിന്നാനകളെഴുന്നള്ളീ

Year
1973

കൈലാസ ശൈലാധിനാഥാ

Title in English
Kailasa Shailadhi Nadha

കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
(കൈലാസ..)

മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽകത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
(കൈലാസ..)

സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
(സന്താന..)

സ്വർണ്ണ കൊടിമരത്തിൽ

Title in English
Swarnakkodi Marathil

സ്വർണ്ണ കൊടിമരത്തിൽ പുതിയ
വർണ്ണ‍ക്കൊടി പറന്നു....
തിങ്കൾക്കല പോലെ പൈതലിൻ
മുഖശ്രീ വിടർന്നുവല്ലോ...

ദൈവവടിവിൽ വന്ന് വിടർന്ന സർഗ്ഗവസന്തമല്ലോ..
ചെമ്പകപ്പൂം കരത്തിൽ മാനവ ധർമ്മം അടങ്ങുമല്ലോ..
ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

ഇരുണ്ടവാനിലൊളിവിതറും ചന്ദ്രനായ്
ഹൃദയവാനിൽ വന്ന മന്നവൻ..
വരണ്ട മണ്ണിലൊരു മധുര മാധവമായ്
മരന്ദമാരി പെയ്ത നന്ദനൻ..
ചുരുണ്ട കൂന്തലും ജ്യോതി കൺകളും
സുഗന്ധമെയ്യഴകും കൊണ്ടവൻ..
മയങ്ങിവിണ മധു മോഹപദമലരിൽ
മണികൾ ചാർത്തിടുന്ന നർത്തകൻ...

ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

പാർവ്വണേന്ദു നെറ്റിക്കുറി വരച്ചു

പാർവണേന്ദു നെറ്റിക്കുറി വരച്ചു
പാച്ചോറ്റിക്കവിളിൽ പൂമ്പൊടി നിറച്ചു
മാടിയൊതുക്കിയ നിൻ കൂന്തലിൽ രാത്രിയൊരു
മല്ലികപ്പൂ തിരുകി അലങ്കരിച്ചു..

കാറ്റലയിൽ കരിമ്പനകൾ കൈമാറിടും
കാമദാഹ ചുംബനത്തിൻ സീൽക്കാരങ്ങൾ
ഞാറ്റുവേല ഈറനാക്കുമുടൽകളിൽ
പൂ‍ത്തമോഹ സംഗമത്തിൽ സൽക്കാരങ്ങൾ
അരികിൽ വരൂ നീ അരികിൽ വരൂ എന്നെ
അനുരാഗവതിയായ് പുണരൂ..

(പാർവണേന്ദു)