മയിലാഞ്ചിയണിഞ്ഞു

മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ്

തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി

മണവാട്ടിയാവണ കാര്യം എന്തൊരു ചേല്

എന്തൊരു ചേല് എന്തൊരു ഹാല്

പൊന്നാരച്ചേല്  (മയിലാഞ്ചി...)

 

സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം

സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം

ആടിന്റെ പാലു കറന്നു കാച്ചി

ബിസ്മിയും ചൊല്ലികൊടുക്കേണം

അരിപത്തിരി ചുടണം എലയപ്പം ചുടണം

കരളിലെ കിളിയുടെ കൊതി പോലെ

ഉയിരിനെ പൊതിയണ കുളിരെല്ലാം

മാരനു നൽകേണം മണി

മാരനു നൽകേണം (മയിലാഞ്ചി....)

 

 

മണമൊള്ള തിരികൾ കൊളുത്തേണം

മഗ്‌രിബിൽ യാസീനും ഓതേണം

അരുതേ അരുതേ

അരുതേ അരുതേ എന്നെ തല്ലരുതേ

കുലദേവതകളേ പരദേവതകളേ

ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ

ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ

 

ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ

നടക്കാനെനിക്കു വയ്യ

മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ

തിരിയാനെനിക്കു വയ്യ

പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ

ഓടി വരൂ  മണിവർണ്ണാ

 

 

 

ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ

ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ

പ്രേം നസീറൊന്നു തുമ്മിയാലോ നീ

പപ്പടം പോലങ്ങു പൊടിയും

പൊടിഞ്ഞു പൊടിഞ്ഞു

കരിഞ്ഞു കരിഞ്ഞു കരിയാവും

 

വാനിൽ നീലിമ

Title in English
Vaanil Neelima

വാനിൽ നീലിമ
പാരിൻ ഹരിതിമ
കാറ്റിൻ ചുണ്ടിൽ സരിഗമ
മനസ്സു നിറയെ മധുരിമ (വാനിൽ.)
 
അഴകിനെ മുത്തും കണ്ണുകളേ
ലല ലല ലലലാ
ഇതുവരെ കാണാത്ത സ്വർഗ്ഗമിതാ
ലല ലല ലലലാ
മതി വരെ നുകരൂ
ല..ല.ലാ‍ാ
പ്രകൃതിയൊരുക്കും
ല ല ല
നിരുപമ സൗന്ദര്യം
കേട്ടു ഞാൻ നിൻ മോഹനനാദം
മാദകസംഗീതം...മാദകസംഗീതം
ഓ.....(വാനിൽ...)
 
നിൻ സ്വരമാധുരി ഞാൻ നുകർന്നൂ
ലല ലല ലലലാ
ശ്രുതിസുഖലഹരിയിൽ ഞാനലിഞ്ഞു
ലല ലല ലലലാ
സിരകളിലൊഴുകീ
ലല ലല ലലലാ
പ്രകൃതിയുണർത്തും
ലല ലല ലലലാ
സ്വരലയ സൗഭാഗ്യം

ഞാനൊരു മലയാളി

Title in English
Njanoru Malayalee

ഞാനൊരു മലയാളി
പാടും തൊഴിലാളി
നാടിൻ മോചന രണാങ്കണത്തിലെ
പടയാളി പടയാളി (ഞാനൊരു..)
 
ഹിന്ദു മുസ്ലിം കൃസ്ത്യാനികളേ
സഹോദരന്മാർ നമ്മൾ
മർദ്ദിതരല്ലോ പീഡിതരല്ലോ
നാമെല്ലാമൊരു വർഗ്ഗം
എവിടെയനീതി അവിടെപൊരുതാൻ
അണിയായ് മുന്നോട്ട് അണിയായ് മുന്നോട്ട്
ഓ..ഓ.. (ഞാനൊരു..)
 
മറുനാട്ടിൽ പോയ് വിയർപ്പൊഴുക്കും
മലനാടിൻ പ്രിയമക്കൾ
സ്വർണ്ണം നേടി സുന്ദരമാക്കി
സ്വരാജ്യമാകും സ്വർഗ്ഗം
ഇവിടെയധർമ്മം തുടച്ചു നീക്കാൻ
അണയൂ മുന്നോട്ട് അണയൂ മുന്നോട്ട്
ഒ....ഓ...ഓ...(ഞാനൊരു...)

തങ്കത്തേരിൽ വാ

തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാ

തൂമധു നുകരാനായ്

ചിരി ചിരി ചിരിയായ് വാ (തങ്കത്തെരിൽ...)

 

തേൻ തേൻ തേൻ പോലെ

വിഷാദമകലുന്നൊരുന്മാദ സുരനിമിഷമിതാ

പൂ പൂ പൂ പോലെ

വികാരശലഭങ്ങൾ വിരുന്നു വന്നൊരു നിമിഷം

ചിരിച്ചു ചിരിച്ചു നീ

മധുരരസികയായ് കുളിരും തന്നേ പോ (തങ്കത്തേരിൽ...)

 

താ താ താരുണ്യം

രസം തുടിച്ചിളകും ശരം തൊടുത്തു വിടും നിമിഷമിത്

രാ രാ രാഗം നീ

ഹൃദന്തചഷകത്തിൽ മദം പകരുന്നൊരീ നിമിഷമിത്

കൊതിച്ചു കൊതിച്ചു നീ

തരിച്ചു തരിച്ചു നീ

പുളകം തന്നേ പോ

 

മലരല്ലേ

മലരല്ലേ

മ്ഹ്

മലർമധുവല്ലേ

മ്ഹ്

പ്രഥമചുംബന രോമാഞ്ചമോ

മധുരശൃംഗാര സംഗീതമോ

സങ്കലപമോ സൗന്ദര്യമോ

മൊഹങ്ങൾ കതിർ നീട്ടും ഈ സംഗമം (മലരല്ലേ..)

 

മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ

എന്നുമെൻ കണ്മുന്നിൽ നിറസ്വപ്നം വിടരും മിഴിയോ

മണിയറയിൽ പ്രിയദേവനു നൽകാൻ

പ്രകൃതിയൊരുക്കിയ കനിയോ

നീ തേൻ കനിയോ (മലരല്ലേ..)

 

മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ

എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ

ഇതളിതളായ് വിടരുന്നൊരു മോഹം

തേരിൽ ഒരുങ്ങി വരുന്നൂ ഈ പൂവനിയിൽ (മലരല്ലേ..)

താരുണ്യം തഴുകിയുണർത്തിയ

താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ

അനുരാഗം ചായം പൂശിയ സ്വപ്നങ്ങൾ

പനിനീരിൽ മുങ്ങിത്തോർത്തി

പവിഴങ്ങൾ വാരിയണിഞ്ഞു

പ്രിയസഖീ വാ മത്സഖീ നീ വാ (താരുണ്യം...)

 

ദീപമാലകൾ ചിരിച്ചൂ

ഒളി ഒളി ഒളി മിന്നി ചിരിച്ചൂ

ഗാനവീചികൾ ഉയർന്നൂ

സുഖതരം സുഖതരമുയർന്നൂ

മലയസമീരൻ വന്നൂ വന്നൂ വന്നൂ

അരികിൽ അഴകായി ഒഴുകിയൊഴുകി വരൂ നീ (താരുണ്യം...)

 

 

രാഗലോലയായ് പുണരൂ

തെരു തെരെ തെരുതെരെ പുണരൂ

രോമഹർഷങ്ങൾ ചൂടൂ

സുരഭിലമീ സുമരാവിൽ രാവിൽ രാവിൽ

മനസ്സിൻ ചെപ്പിൽ നിറച്ചൂ നിറച്ചു തരൂ നീ (താരുണ്യം...)

ആനന്ദ നൃത്തം ഞാനാടി

ആനന്ദനൃത്തം ഞാനാടി

നൂപുരമണികൾ കാലിൽ ചാർത്തി (ആനന്ദ..)

 

 

തംബുരു നാദതരംഗത്തിൽ

രാഗസ്വരാമൃത ധാരയതിൽ

മൃദംഗ ധ്വനി തിരമാലകളിൽ

അംഗങ്ങളെല്ലാം നീന്തീടവേ (ആനന്ദ...)

 

നാഗകന്യകയായ് ഞാൻ മാറി

വർഷമേഘങ്ങൾ കണ്ട മയിലായി

ക്ഷേത്രശിലകളിലെ ശില്പമായി

അണ്ഡകടാഹം വിറ കൊള്ളിച്ചൊരു

താണ്ഡവമാടിയ ശിവനായി (ആനന്ദ...)

വെള്ളിനിലാവിൽ

വെള്ളിനിലാവിൽ നാണിച്ചു മാറും
കറുത്ത യാമിനീ
എന്നന്തരംഗത്തിൻ നാളങ്ങളിൽ നിന്നും
ഉണരുന്നതെതു വികാരം (വെള്ളി..)
 
ഉറങ്ങാത്ത മോഹങ്ങളിണ ചേർന്നു രമിക്കും
ഉന്മാദമിളക്കുന്ന രാവിതിൽ
അടങ്ങാത്ത ദാഹങ്ങളലയടിച്ചുയരും
ശൃംഗാരമദാലസമാം നിമിഷം
ഓ..ഓ.. (വെള്ളി..)
 
വിടരാത്ത മോഹത്തിൻ മുത്തുകളേന്തി
വിരഹിണീ നിന്നെ തേടി ഞാൻ
അനന്തമാം ഏതോ സ്വപ്നാടനങ്ങളിൽ
തിരയുന്നു നിന്നെയീ ഞാനലസം (വെള്ളി..)
 
 

മുത്തുച്ചിലങ്കകൾ

മുത്തുച്ചിലങ്കകൾ കാലിലണിഞ്ഞ്
മുത്തായ മുത്തെല്ലാം മാറിലണിഞ്ഞ്
ഉമ്മവച്ചുമ്മവച്ചെന്നെയുണർത്തും
ഉന്മാദരൂപമേ എൻ പ്രേമമേ  (മുത്തു...)
 
 
ഹൃദയം ഹൃദയത്തിൽ പടരുമ്പോൾ
അധരം അധരത്തിൽ അമരുമ്പോൾ
ആയിരം മാദകലഹരിയിൽ മുഴുകി
മനവും തനുവും മറക്കുന്നു
നമ്മൾ മറക്കുന്നു  (മുത്തു...)
 
ഈ പ്രേമവേദിയിൽ
ജീവിതമാകെ തുടിക്കുന്നു
ഈ രാഗലഹരിയിൽ
നീയും ഞാനും ലയിക്കുന്നു
സർവലോകവും ചലിക്കുന്നു
സപ്ത വർണ്ണവും ജ്വലിക്കുന്നു  (മുത്തു...)