ഉത്തിഷ്ഠതാ ജാഗ്രതാ

Title in English
uthishtatha jagratha

ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാൻ നിബോധതാ..

ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളർത്തിയ ഗന്ധർവ ഗായികേ..
ഗന്ധർവ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..
സൂര്യഗായത്രികൾ സൂര്യഗായത്രികൾ

പണ്ടു നിൻ സംഗീത തീർത്ഥക്കരകളിൽ
പർണ്ണകുടീരങ്ങൾ നിർമ്മിച്ചിരുന്നവർ..
നിർമ്മിച്ചിരുന്നവർ..
അദ്വൈതസാരം മുളയ്ക്കുവാൻ ഈ മണ്ണിൽ
തത്വമസിയുടെ വിത്തു വിതച്ചവർ..
മുത്തു വിതച്ചവർ മുത്തു വിതച്ചവർ

Film/album

ശ്രാവണപൗർണ്ണമി പന്തലിട്ടു

ശ്രാവണപൌർണ്ണമി പന്തലിട്ടു

പൂവായ പൂവെല്ലാം അണിനിരന്നു..

കുരുവികൾ ഉണർന്നു കുരവയിട്ടു

കുറുമൊഴിമുല്ലയ്ക്കു കല്യാണം..

കിളുന്നു കൈ വന്നു മുഖം മറയ്ക്കുമ്പോൾ

കിടപ്പറവിളക്കിനും നാണം

മധുവിധുനാളിൽ പകൽമയക്കം

മണിയറയ്ക്കുള്ളിൽ വളകിലുക്കം

വള്ളിക്കുടിലിൽ വിരുന്നുവന്നു

വർഷവും വേനലും മാറി

ഇളംകുരുന്നൊന്നിനെ താരാട്ടി

ഇനിയും നിൻ പ്രിയനെന്നും പ്രാണസഖീ...

എം കെ അർജ്ജുനൻ

Name in English
MK Arjunan
Date of Birth

മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അര്‍ജ്ജുനന്‍. കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും മകന്‍. വീട്ടിലെ ദാരിദ്യം മൂലം അദ്ദേഹത്തെയും സഹോദരന്‍പ്രഭാകരനെയും അമ്മ പളനിയിലെ ജീവകാരുണ്യാനന്ദാശ്രമത്തിലേക്കയച്ചു. ആശ്രമത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഭജന്‍പാടാന്‍കൂടിയ അര്‍ജ്ജുനന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആശ്രമ തലവൽ അർജ്ജുനന്  കുമരയ്യാ പിള്ളയുടെ കീഴില്‍ സംഗീതം പഠിക്കാൻ അവസരമൊരുക്കി കൊടുത്തു. 

1958-ലാണ് അർജുനൻ മാഷ് ആദ്യമായി നാടകപ്പാട്ടിന് ഈണമിടുന്നത്.  കൊച്ചിയിലെ അമേച്വർ നാടകസമിതി അവതരിപ്പിച്ച ‘പള്ളിക്കുറ്റം’ എന്ന നാടകത്തിലായിരുന്നു തുടക്കം. പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒട്ടുമിക്ക അമേച്വർ ട്രൂപ്പുകൾക്കും മാഷുതന്നെ സംഗീതമൊരുക്കി. അദ്ദേഹം സിനിമയിലെത്തിയിട്ടും ആ രീതിക്ക് ഏറെക്കാലം മാറ്റമുണ്ടായില്ല. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാർമോണിസ്റ്റിനെ തേടുകയായിരുന്ന ദേവരാജൻ മാസ്റ്ററിനു നടൻ മണവാളൻ ജോസഫാണ് അർജ്ജുനൻ മാഷിനെ പരിചയപ്പെടുത്തിക്കൊടുത്തത്. ഡോക്ടർ എന്ന വിഖ്യാതനാടകത്തിനാണ് ദേവരാജൻമാഷിനൊപ്പം ആദ്യമായി ഹാർമോണിയം വായിച്ചത്. പിന്നീട് പത്തുവർഷം കാളിദാസയ്ക്കൊപ്പമുണ്ടായിരുന്നു. ദേവരാജൻ മാഷാണ് അദ്ദേഹത്തെ കെ.പി.എ.സി.യിൽ എത്തിച്ചത്.  ഇരുപതോളം നാടകങ്ങളിൽ കെ.പി.എ.സി.ക്കുവേണ്ടി പ്രവർത്തിച്ചു. ആദ്യം ഹാർമോണിസ്റ്റായി തുടങ്ങി, പിന്നീട് കെ.പി.എ.സി.യുടെ ഒട്ടേറെ നാടകങ്ങളിലെ പാട്ടുകൾക്ക് മാഷ് ഈണമിട്ടു.  വൈക്കം മാളവിക, ആലപ്പി തിയ്യറ്റേഴ്‌സ്, തിരുവനന്തപുരം സൗപർണിക, സൂര്യസോമ,  ചങ്ങനാശ്ശേരി ഗീഥാ, മാനിഷാദ, സാംസ്കാരിക തുടങ്ങി കേരളത്തിലെ പ്രമുഖ നാടകസമിതികളുടെ നാടകങ്ങളിലെ പാട്ടുകൾക്കെല്ലാം  അർജുനൻ മാഷ് സംഗീതം പകർന്നു. വയലാർ, ഒ.എൻ.വി, യൂസഫലി കേച്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ, എ.പി.ഗോപാലൻ, ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ സോമദാസൻ, നെൽസൺ ഫെർണാണ്ടസ്, പി.ജെ.ആന്റണി, സി.പി.ആന്റണി തുടങ്ങി മലയാള നാടകലോകത്തിനുവേണ്ടി പാട്ടെഴുതിയ ഒട്ടുമിക്കവരുടെയും വരികൾക്ക് അർജുനൻ മാഷ് ഈണമിട്ടിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം നാടക ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. സംഗീതനാടക അക്കാദമിയുടെ 16  അവാർഡുകളാണു അദ്ദേഹത്തെ തേടി എത്തിയത്, ഒരു ഫെലോഷിപ്പും. 

കറുത്ത പൌര്‍ണ്ണമി ആണ് സംഗീതം പകര്‍ന്ന ആദ്യ സിനിമ. അതിലെ മാനത്തിന്‍മുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങള്‍ശ്രദ്ധേയങ്ങളായി. ആ കാലത്തെ ഒട്ടു മിക്ക ഗാനരചയിതാക്കളുടേയും വരികള്‍ക്ക് സംഗീതം നല്കി. അതില്‍ ശ്രീകുമാരന്‍തമ്പി - അര്‍ജ്ജുനന്‍ടീമിന്റെ ഗാനങ്ങള്‍വളരെയേറെ ജനപ്രീതി നേടി. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്നു. 218 ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അര്‍ജ്ജുനന്‍ആണ് ഓസ്കാര്‍ജേതാവായ എ.ആര്‍. റഹ്മാനേ സിനിമാ സംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ഭാര്യ, നാലു മക്കള്‍.
മേല്‍‌വിലാസം: എം.കെ.അര്‍ജ്ജുനന്‍, മ്യൂസിക് ഡയറക്ടര്‍, പാര്‍വതി മന്ദിരം, പള്ളുരുത്തി, കൊച്ചി

കാലം തെളിഞ്ഞു പാടം കനിഞ്ഞു

Title in English
Kaalam Thelinju

കാലം തെളിഞ്ഞു പാടം കനിഞ്ഞു
കള്ളി നിന്റെ കളിചിരിപോലെ (2)
പൊന്നരളി പൂ നിരത്തി
പൊന്നോണം വിരുന്നുവരും (2)
അരവയർ നിറവയറാകുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം....

കാലം തെളിഞ്ഞു പാടം കനിഞ്ഞു
കള്ളൻ കണ്ട കനവുകൾ ചൂടി (2)
തുമ്പപ്പൂ കൂനകൂട്ടി തുമ്പിതുള്ളി ഓണം വരും (2)
പുതുമഴ കുളിർമണി വിതറുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം..

ശ്യാം

Submitted by Kiranz on Fri, 02/20/2009 - 11:11
Name in English
Syam

 ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ, ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ ,തൊഴുതു മടങ്ങും സന്ധ്യയുമേതോ ,മൈനാകം കടലിൽ നിന്നുയരുന്നുവോ  തുടങ്ങിയ ഗാനങ്ങൾ  മലയാളികൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്നു.

സാമുവൽ ജോസഫ് എന്ന ശ്യാം മലയാളികൾക്ക് സുപരിചിതനാണ്.അമ്മയും അച്ഛനും അദ്ധ്യാപകരായിരുന്നു.അമ്മ പള്ളിയിൽ ഓർഗൻ വായിക്കുമായിരുന്നു.അങ്ങനെയാണു ശ്യാമിനും കുഞ്ഞുനാളിലേ സംഗീതത്തോട് താല്പര്യം തോന്നിത്തുടങ്ങിയത്.പിന്നീട് ശ്യാം ധൻ രാജ് മാസ്റ്ററുടെ അടുത്തു നിന്നും വയലിൻ പഠിച്ചു. ലാൽഗുഡി ജയരാമന്റെ അടുക്കൽ നിന്നും ശാസ്ത്രീയ സംഗീതവും സ്വായത്തമാക്കി.ഡ്രാമകളിൽ വയലിൻ വായിച്ചു കൊണ്ടായിരുന്നു തുടക്കം.എം എസ് വിശ്വനാഥൻ സാറിന്റെ മ്യൂസിക് ട്രൂപ്പിലെ സ്ഥിരം വയലിനിസ്റ്റായിരുന്നു.പത്തു വർഷത്തോളം അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറായി ജോലി നോക്കിയതിനു ശേഷമാണു സ്വതന്ത്ര സംഗീത സംവിധായകനായത്.നടി ഷീല തമിഴിൽ നിർമ്മിച്ച അപ്പ അമ്മ എന്ന ചിത്രത്തിനു വേണ്ടിയാണു.പിന്നീട് മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തി.തുടർന്ന് മുന്നൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.കൂടാതെ പല ചിത്രങ്ങൾക്കും തീം മ്യൂസിക്ക് നൽകുകയുണ്ടായി.നേരറിയാൻ സി ബി ഐ എന്ന ചിത്രത്തിലെ തീം മ്യൂസിക്ക് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കുടുംബം : താമസം കോടമ്പാക്കത്ത് ദ്വാരകാ അപ്പാർട്ട്മെന്റിൽ
ഭാര്യ വയലറ്റ്, അദ്ധ്യാപികയായി റിട്ടയർ ചെയ്തു.ഈ ദമ്പതികൾക്ക് മൂന്നു മക്കൾ.ജോ പ്രഭാകർ,ഷേർലി മിൽട്ടൺ ,ജയകരൻ ജോസഫ്

കുറുമൊഴിമുല്ലപ്പൂവേ

Title in English
Kurumozhi Mulla Poove

കുറുമൊഴിമുല്ലപ്പൂവേ എൻ ആത്മാവിൽ ആകെ
വനജ്യോൽസ്നപോലെ ചിരിക്കൂ നീ ചിരിയ്ക്കൂ നീ
മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലോ തളിർത്തല്ലോ
കുറുമൊഴിമുല്ലപ്പൂവേ....

ജന്മജന്മാന്തരങ്ങളിൽ വീണ്ടും
നമ്മളൊന്നിച്ചൊരേ യുഗ്മഗാനം പാടുമോ
ജന്മജന്മാന്തരങ്ങളിൽ വീണ്ടും
നമ്മളൊന്നിച്ചിതേ യുഗ്മഗാനം പാടുമല്ലോ
നിത്യ പൗർണ്ണമി വിലാസനൃത്തം ആടുമോ
കണിമലർ‍ക്കൊന്നപോലെ പൊൻകാണിക്കപോലെ
കതിർമുത്തു പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ

പുഴയോരഴകുള്ള പെണ്ണ്

Title in English
Puzhayorazhakulla Pennu

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്…)

മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്…)

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

Submitted by SPSivadas on Fri, 02/20/2009 - 10:25

നീലാംബരീ

ആ...ആ..ആ....

നീലാംബരീ നിശീഥിനീ

നീഹാര മന്ദാകിനീ

മാനസസരസ്സിൽ ഒഴുകി വരൂ നീ

മംഗല്യ മധുരഞ്ജിനീ (നീലാംബരീ...)

 

ഹരിതദളങ്ങൾ കാറ്റിൻ കൈയ്യിൽ

തരളിതമാകുന്ന നിമിഷം (2)

മുകുളശതങ്ങൾ നുരയും മധുവായ്

പുളകിതമാകുന്ന നിമിഷം (നീലാംബരീ...)

 

 

രാക്കുയിലേതോ രാഗം പാടി

രതിമയമാക്കീ ഭുവനം (2)

പ്രഥമസമാഗമ വിശ്രമസീമയിൽ

ഹൃദയമൊരാലസ്യ സദനം (നീലാംബരീ...)

 

 

 

കടലുകളിരമ്പുന്നൂ

കടലുകളിരമ്പുന്നൂ കാട
പ്പറവകൾ കരയുന്നൂ
ഹൃദയബന്ധം കാത്ത ചില്ലകൾ
ചിതറി വീഴുന്നൂ
ചിതറി വീഴുന്നൂ (കടലുകൾ....)
 
 
എവിടെ സാന്ത്വന ഗീതികൾ
എവിടെ ശാന്തി വചസ്സുകൾ
പുളകമേകിയ ചൈത്ര പൗർണ്ണമി
കളഭമാടിയ രജനികൾ
എവിടെ എവിടെ  ഓ..... (കടലുകൾ....)
 
 
ഇന്ദ്രധനുസ്സുകൾ മാഞ്ഞു പോയി
ഇടവമുകിൽ തിറയാട്ടമായ്
ഇവിടെയീ ശ്രീ കോവിൽ തകരുമോ
ഇടിമുഴക്കം കേൾക്കുന്നൂ
വഴിയോ എവിടെ ഓ.. (കടലുകൾ....)
 

തുഷാരബിന്ദുവേന്തും

തുഷാരബിന്ദുവേന്തും
നീലത്താമരയെന്ന പോൽ
കണ്ടു ഞാനെൻ ആത്മാവിൽ
കണ്മണി നിന്നെ ഇന്നലെ (തുഷാര..)
 
നിന്റെ നീലക്കടക്കണ്ണിൽ
നീന്തും ശോണിമ കാണ്മൂ ഞാൻ (2)
തുളുമ്പും മാറിലെ പ്രേമത്തുടി
താളങ്ങൾ കേൾപ്പൂ ഞാൻ
തുടിതാളങ്ങൾ കേൾപ്പൂ ഞാൻ
തുടിതാളങ്ങൾ കേൾപ്പൂ  ഞാൻ
ആ..ആ...ആ.....(തുഷാര..)
 
 
 
മേഘഗീതം കേട്ടുണരും
അഴകിൻ പൊൻ കടമ്പാണു നീ (2)
ശ്രീല സൗഭഗം ചിന്നും
ദേവകുമാരികയാണു നീ
ദേവകുമാരികയാണു നീ
ദേവകുമാരികയാണു നീ
ആ..ആ....ആ... (തുഷാര..)