കളഭം തരാം ഭഗവാനെൻ

ആ..ആ..ആ..

കളഭം തരാം ഭഗവാനെൻ മനസ്സും തരാം

 

കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)

മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം

ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )

 

പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ

പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )

മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)

പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )

 

നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്

കുറുമ്പുമായ് എന്നും വന്നു നിൽക്കേ (  നിലാ )

ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന  പൂന്തേൻ കിണ്ണം (2)

നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (  കളഭം തരാം )

 

Submitted by SreejithPD on Fri, 02/20/2009 - 02:29