വിന്ധ്യപർവ്വതസാനുവിങ്കൽ

Title in English
Vindhyaparvatha Saanuvinkal

വിന്ധ്യപർവത സാനുവിങ്കൽ
കാന്താരത്തിലൊരു നാൾ
കണ്ഠഹാരി തമ്പുരാട്ടി ഗൗരിയോടൊത്ത്
കൊമ്പനും പിടിയുമായ് മാരലീല ചെയ്ത നേരം
സംഭവിച്ച കൊമ്പനീശ്വര കുമ്പിടുന്നേൻ  (വിന്ധ്യ..)
 
യക്ഷകിന്നര ഗന്ധർവ്വരും
യക്ഷിമാർ ദുർദേവകളും
തക്ഷന്റെ വംശമാർന്ന സർപ്പ ജാലവും
ദൃഷ്ടി ദോഷം വരുത്തിയ കഷ്ടതകളൊഴിവാക്കാൻ
ഭക്ത ചക്രകളമെഴുതി നമിച്ചിടുന്നേൻ (വിന്ധ്യ..)
 
സർപ്പരൂപവുമാൾ രൂപവും
തൃക്കഴക്കൽ വെച്ചിടുന്നേൻ
അപ്പം മലരും അവിലും അടയും നിവേദിക്കുന്നേൻ
ചണ്ഡികേ ചാമുണ്ഡികേ ജഗദംബികേ പാദാംബികേ

Film/album

ഒന്നേ ഒന്നേ ഒന്നേ പോ

Title in English
Onne Onne Onne Po

ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ  (ഒന്നേ..)
 
ഓ..ഓ..ഓ...
തെയ്യാരെ തെയ്യാരെ തെയ്യ
ചേലൊത്ത കണ്ണുള്ള  വാലത്തിപ്പെണ്ണേ
കാലത്തെ നല്ലൊരു കൈ നീട്ടം തായോ (2)
ഓ..ഓ..ഓ..
കാറ്റും മഴയും വരുന്നതിൻ മുൻപേ
കാണാക്കടലിൽ കൊയ്ത്തിനു പോണം (2)
ഓ..ഓ..ഓ..
തെയ് തെയ് തൈതോം തെയ്യത്തൊം
രണ്ടേ രണ്ടേ രണ്ടേ പോ
ചുണ്ടത്ത് സമ്മാനം തന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ എന്റെ
കണ്ണിലെ സ്വപ്നങ്ങൾ കണ്ടേ പോ
ഒ,,.ഓ...ഓ...
തങ്കശെരിക്കാരേ തന്റേടക്കാരേ

Film/album

വൃശ്ചികപ്പുലരി തൻ

Title in English
Vrischika Pularithan Arappura Vaathilil

ആ: ഞാൻ പറയുന്നതു പോലെ പാടൂ
      ഗാപധനീധപ...ഗാപധനീധപ
പെ:ഗഗപധനീധപ ഗാപധനീധപ
 
ആ: അല്ല അല്ല ഗഗ പധനീധപ ഗഗപധനീധപ
പധപഗാഗഗരിരിരി.....
 
 
വൃശ്ചികപ്പുലരി തൻ അറപ്പുരവാതിലിൽ
പിച്ചകപ്പൂവൊരു തിരി കൊളുത്തീ
ഏകതന്ത്രിയാം എന്നാത്മ വീണയിൽ
ഏകാന്തരാവിൽ ഞാൻ ശ്രുതി ചേർത്തു
 
താളവും രാഗവും തമ്മിൽ പുണർന്നൂ
ലോലമെൻ കരാംബുല ചാനനത്താൽ
ഇന്നു ഞാൻ പാടുമീ സുന്ദരഗീതം
നിന്നനുരാഗത്തിൻ അനുഗാനം (വൃശ്ചിക..)
 
ഗീതികായമുന തൻ കരയിലിരിക്കും
രാധികേ കലയുടെ ആരാധികേ
ഗായികേ മാമക പ്രേമ പഞ്ജരത്തിലെ

Film/album

ഒരു കൈ ഇരു കൈ

ഒരു കൈ ഇരു കൈ ഓരായിരം കൈ ഉയരട്ടെ

ഉഴുത കരങ്ങൾ ഉഴുത നിലങ്ങൾക്കുടമകളാകട്ടെ

നെറ്റി വിയർപ്പിനാൽ നെഞ്ചിലെ നീരാൽ

ഉപ്പു തളിച്ചൊരു മണ്ണിൽ

വിതച്ചതെല്ലാം വിളഞ്ഞതെല്ലാം

അധികാരത്തൊടു കൊയ്യാൻ ( ഒരു കൈ..)

 

ഉഴുതു മറിച്ചവരുഴക്കു മണ്ണിന്നുടമകളാകട്ടെ

കവഞ്ചിയേന്തിയ കൈകൾ നിയമ

ക്കവഞ്ചിയേന്തിയ കൈകൾ

തച്ചു തകർത്തൊരു തലമുറകൾ തൻ

രക്തമുണങ്ങിയ മണ്ണിൽ ( ഒരു കൈ..)

 

കുന്നിമണിമാല ചാർത്തും

കുന്നിമണി മാല ചാർത്തും

പന്നിക്കോടൻ മാമല

മാമല തൻ കാൽ കഴുകും

പനിനീർ ചോല

 ആ പനിനീർ ചോലവക്കിൽ

അത്തിക്കോടൻ വയലേല

വയലേലക്കന്നിക്കാരേ

പുടവ കൊടുത്തൂ

കൊമ്പൻ കൊണ്ടോരനല്ലോ

പുന്നാരപ്പുതുമാരൻ

കൊഴുവേന്തും കൈകൾ ചാർത്തീ പുന്നെൽ താലി

നെറ്റിയിലെ തൂവേർപ്പല്ലോ മുത്തു മുടിപ്പൂവായി

നെഞ്ചത്തെ പൊൻ തുടിയല്ലൊ

തുയിലുണർത്തീ

അവനവിടെ ചെന്നേ പിന്നെ

വെട്ടാത്ത വഴി വെട്ടി

അവനവിടെ ചെന്നേ പിന്നെ

പൂട്ടാത്ത നിലം പൂട്ടി

 

 

അരമുറിക്കരിക്കും തിന്ന്

അരത്തൊണ്ട് കഞ്ഞീം മോന്തി

വാസന്ത ചന്ദ്രലേഖേ

വാസന്ത ചന്ദ്രലേഖേ

നീ വളരൂ ശുഭരേഖേ

കൺമണിയായെൻ മുന്നിൽ

കളിയാടും ശശിരേഖേ (വാസന്ത..)

 

ഇന്നാണെൻ പുണ്യദിനം

എന്നോമലിൻ ജന്മദിനം

ജീവന്റെ വല്ലരിയിൽ

പൂവിരിയും ചൈത്ര ദിനം (വാസന്ത..)

 

ആനന്ദ വേളയിതേ

അഴകിന്റെ മേളയിതേ

പൂർവ്വജന്മ സുകൃതമിതേ

പുളകപ്പൂമാലയിതേ (വാസന്ത..)

ലീലാതിലകം നനഞ്ഞു

ലീലാതിലകം നനഞ്ഞൂ നിന്റെ

നീലാപാംഗം തളർന്നൂ

മാരിയിൽ കുളിർ മാരിയിൽ

മനസ്സിലെ മാരനുണർന്നൂ  (ലീലാ..)

 

മണിമുത്തു പോലൊരു

തുള്ളി വീണു നീർത്തുള്ളി വീണു

പൂങ്കവിളിൽ നിന്റെ പൂങ്കവിളിൽ

ഞാനതു നുള്ളിയെടുത്തോട്ടേ

മുത്തിക്കുടിച്ചോട്ടേ

എന്റെ ദാഹം തീർന്നോട്ടെ (ലീലാ..)

 

ഇടിനാദം കേട്ടപ്പോൾ വിരിമാറിൽ

എൻ വിരിമാറിൽ

വന്നൊളിച്ചു ഓടി വന്നൊളിച്ചൂ

ഞാനൊന്നു പുൽകിയലിഞ്ഞോട്ടേ

നിന്റെയിളം മെയ്യിൽ

മധു വിങ്ങും പൂമെയ്യിൽ (ലീലാ..)

 

ഗാനമേ മനോജ്ഞ സൂനമേ

ഗാനമേ മനോജ്ഞ സൂനമേ

വിടരൂ നീ വിടരൂ

കുളിരിളം പരിമളം പകരൂ

ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..)

 

അമ്മയായ് താരാട്ടിയുറക്കും ഞാൻ

അച്ഛനായ് താലോലമാട്ടും

പുളകമാല ചൂടും അമൃതകലശമാടും

പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..)

 

സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ

തെന്നലായ് പൊൻ വീണ മീട്ടും

ഹിമകണങ്ങൾ തൂകും ലയപരാഗമേഘം

പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)

തേടും മിഴികളെ

തേടും മിഴികളേ തേൻ‌കിണ്ണമിതാ

ആലോല മേനിയിതാ

അഴകുൻ റാണിയിതാ (തേടും..)

 

 

ഒരു നിമിഷം മിഴി തുറക്കൂ

ഒന്നെന്നെ നോക്കൂ

വാസന്തവള്ളിയിതാ

വാർക്കുമീ പീലിയിതാ (തേടും..)

 

മധുചഷകം കുനിഞ്ഞെടുക്കൂ

ചുണ്ടോടു ചേർക്കൂ

സൗഗന്ധികപൂവിതാ

സൗന്ദര്യ ലഹരിയിതാ (തേടും..)

 

പാതിരാവിൻ നീലയമുനയിൽ

പാതിരാവിൻ നീലയമുനയിൽ

പാലപ്പൂ മണമൊഴുകി

സംഗമം കൊതിക്കുന്ന യുവഹൃദയങ്ങൾ

ശൃംഗാര ലഹരിയിൽ മുഴുകി

 

 

മന്മഥനേന്തുന്ന ശരങ്ങൾക്ക് മുൻപിൽ

മനസ്സുകൾ കീഴടങ്ങീ

മധുരമാമൊരു പരാജയം

മാസ്മരമാമൊരു രാഗലയം രാഗലയം

കരളിന്റെ കാതിൽ വിമൂകഭാഷയിൽ

കണ്ണുകൾ കഥ പറഞ്ഞൂ

ഹൃദയമിന്നൊരു പൊൻ ചഷകം

മായികമാമതിലമൃത കണം  അമൃത കണം