ചെമ്പരുന്തിന്‍ ചേലുണ്ടേ - അയ്യയ്യാ
അമ്പനാട്ടെ ചെറുക്കന്ന് - അയ്യയ്യാ
ചെമ്പരത്തിപ്പൂ പോലെ
അന്‍പെഴുന്ന പെണ്ണുണ്ടോ
കാട്ടുപൂവിന്‍ ചൊവ്വും ചേലും ചേരും
കുട്ടനാടന്‍ കുഞ്ഞിപ്പെണ്ണുണ്ടോ
(ചെമ്പരുന്തിന്‍)
ഊരു ചുറ്റും പാണനാരേ നില്ലു നില്ല്
ഊരിലെന്തേ വാര്‍ത്തയെല്ലാം ചൊല്ലു ചൊല്ല്
കാറ്റടിച്ചാല്‍ പൂ പറക്കും കാവിലാരോ
കണ്ണടച്ച് പൂക്കിനാവ് കാണണുണ്ടോ
താതെയ്യം കാവിലോ താലപ്പൂപ്പൊലി
ഓലോലം താലോലം ഓലപ്പൊന്‍പീലിയില്‍
താണിരുന്നാടുന്ന താമരപ്പൈങ്കിളീ
നാനാഴിപ്പൂവുള്ള നന്നാല് വല്ലം തായോ (ചെമ്പരുന്തിന്‍)
മാര്‍കഴിയും മഞ്ഞുനീരില്‍ മുങ്ങിത്തോര്‍ത്തി
താഴ്വരയില്‍ പൊന്‍വെയിലും നീന്തി വന്നേ
പാല്‍ക്കതിരിന്നുണ്ണികള്‍ക്ക് മുത്തം തന്നേയ്
ഭാഗ്യമുള്ള കൈയുനോക്കാന്‍ കാറ്റും വന്നേ
പുത്തില്ലം കാവിലോ പൂയക്കാവടി
ഓടിട്ട മേടതന്‍ പൂവുള്ള മുറ്റത്ത്
പീലിപ്പൂക്കാവടി ആടാന്‍ വാ പൊന്‍മയിലേ
എല്ലാരും നല്ലോരാം മാളോരും പാടാന്‍ വായോ (ചെമ്പരുന്തിന്‍)
------------------------------------------------------------------------------------