ധീരസമീരേ യമുനാതീരെ

ധീരസമീരേ യമുനാതീരേ

വസതിവനേ വനമാലി

ഗോപീപീനപയോധര മർദ്ദന

ചഞ്ചലകരയുഗ ശാലീ (ധീര..)

 

 

രതിസുഖസാരേ ഗതമഭിസാരേ

മദന മനോഹരവേഷം

നകുരു നിതംബിനി ഗംന വിളംബനം

അനുസരതം ഹൃദയേശം (ധീര...)

 

 

ഹരിരഭിമാനി രജനി

ഇയമുപയാധി വിരാമം

പുരുമമ വചനം സത്വരരചനം

ഭൂതയ മധുരിപുകാമം (ധീര..)

 

ഏഴു നിറങ്ങൾ

ഏഴു നിറങ്ങൾ ഏഴു നിറങ്ങൾ

ഏതോ സ്വപ്നരേണുക്കൾ

എന്നാത്മ രോമാഞ്ച പൂമെയ്യിൽ

ഏഴേ ഏഴു നിറങ്ങൾ

ഇന്ന് ഏഴേ ഏഴു നിറങ്ങൾ (2)

 

 

വേദന തന്നുടെ വേഴാമ്പൽക്കിളി

ഏതോ മന്ത്രത്തിനാലേ

നീല മേഘ വനങ്ങളിലൊരു

നീല പൊൻ മയിലായി

ആ.... ( ഏഴു നിറങ്ങൾ..)

 

കണ്ണിൽ കറുപ്പിന്റെ കണ്ണാടി വെച്ചപ്പോൾ

മണ്ണിലാകെ അന്ധകാരം

കാലം കണ്ണാടി മാറ്റിയപ്പോൾ

പീലി നീർത്തുന്നു വസന്തം

ആ.... ( ഏഴു നിറങ്ങൾ..)

ഇത്ര നാൾ ഇത്ര നാൾ

ഇത്ര നാൾ ഇത്ര നാൾ എങ്ങായിരുന്നു നീ

ചൈത്ര മദാലസ മധുചന്ദ്രികേ

നീലമേഘ നികുഞ്ജത്തിൽ ഒളിച്ചിരുന്നോ

വാന മാളിക തൻ മട്ടുപ്പാവിൽ മറഞ്ഞു നിന്നോ (ഇത്ര നാൾ...)

 

ചിത്തമാം നീരജപ്പൊയ്കയിൽ നീന്തുന്ന

മുഗ്ദ്ധാനുരാഗമരാളമേ നീ (2)

ഇത്ര നാളിത്രനാളേതു തടങ്ങളിൽ

സ്വപ്നം കണ്ടു കിടന്നുറങ്ങീ (ഇത്രനാൾ..)

 

പാർവണ ചന്ദ്രിക പാദങ്ങൾ ചുംബിയ്ക്കും

പാതിരാഗന്ധി സുഗന്ധമേ നീ (2)

ഇത്രനാളേതു വസന്ത ശലഭത്തെ

മത്തു പിടിപ്പിക്കാൻ പോയിരുന്നൂ (ഇത്ര നാൾ..)

തരിവള ചിരിക്കുന്ന കൈയ്യുകളാൽ

തരിവള ചിരിക്കുന്ന കൈയ്യുകളാൽ

തളിരണി തങ്കക്കിനാവുകളിൽ

തെളിയാത്ത കാർത്തികാദീപങ്ങൾ തെളിയിച്ചു

തേൻ നിലാവിന്റെ രാത്രി ഇന്നു

തേൻ നിലാവിന്റെ രാത്രി

 

 

തെന്മലച്ചെരുവിലെ പൂന്തെന്നലേ

മന്മഥൻ വീശുന്ന വിശറികളേ

വീശിക്കെടുത്തല്ലേ വിളക്കു കെടുത്തല്ലേ

വധുവിനും വിധുവിനും നാണം എന്റെ

വധുവിനും വിധുവിനും നാണം (തരിവള..)

 

കണ്മണിപ്പെണ്ണിന്റെ നറും നാണമോ

കാശ്മീരകളഭത്തിൻ പരിമളമോ

തലയിണക്കടിയിലെ കൈതപ്പൂ മണമോ

മാടി വിളിക്കുന്നു നമ്മെ സഖീ

ഓടിയൊളിക്കുന്നതെന്തേ (തരിവള..)

 

ഇന്ദ്രചാപം നഭസ്സിൽ

ഇന്ദ്രചാപം നഭസ്സിൽ

പഞ്ചബാണൻ മനസ്സിൽ

ആയിരമായിരം രാജമരാളങ്ങൾ

ആത്മവികാരത്തിൻ സരസ്സിൽ (ഇന്ദ്രചാപം..)

 

സ്വപ്നത്തിൻ നീലക്കടമ്പിന്മേലാകെ

എപ്പോഴും വസന്ത പുഷ്പങ്ങൾ

പ്രേമമാലിനീ

പ്രേമമാലിനീ തീരനികുഞ്ജത്തിൽ

താമരത്തളിരിന്റെ തല്പങ്ങൾ (ഇന്ദ്രചാപം..)

 

 

എന്നുടെ ദാമ്പത്യ സുന്ദരസദനത്തിൽ

എന്നെന്നും സൗഭാഗ്യസൽക്കാരം

സൽക്കാരശാലയിൽ

സൽക്കാരശാലയിൽ പരസ്പര വിശ്വാസ

സ്വർഗ്ഗീയ സായൂജ്യസംഗീതം (ഇന്ദ്രചാപം..)

ഇണങ്ങിയാലും സൗന്ദര്യം

ഇണങ്ങിയാലും സൗന്ദര്യം നീ

പിണങ്ങിയാലും സൗന്ദര്യം

അരികിൽ വന്നാലൊരുമ്മ തന്നാൽ

അലിഞ്ഞു പോകും മുൻ കോപം (ഇണങ്ങി...)

 

 

പ്രേമവലയിൽ വീണു പോയ മീനുകൾ നാം

പരൽ മീനുകൾ നാം

പേടിച്ചോടാൻ വഴിയില്ല

പിണങ്ങി നിന്നാൽ ഫലമില്ല

ആലിംഗനത്തിൻ അല്ലൽ മറക്കാം

അടുത്തു വാ ഇങ്ങടുത്തു വാ (ഇണങ്ങി..)

 

നാമുലയും നീലനയനം

കനലായോ തീക്കനലായോ

ആ കനലിൽ ഞാനെരിയില്ല

അകന്നു പോയാൽ കരയില്ല

കതിർ മണ്ഡപത്തിൽ റിസർവ്വ് ചെയ്യാം

നിന്റെ സീറ്റ് സഖീ നിന്റെ സീറ്റ് (ഇണങ്ങീ..)

 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് (യേശുദാസ് )

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്  എബൗട്ട് ടേൺ

ഹായ് ഹായ് ഹയ് ഹയ് ഹയ്

ഒരു ഗാനവീചിക പോലെ

ഒരു സ്വപ്ന നിർവൃതി പോലെ

അനുരാഗഭാവന നീയെൻ

മനതാരിൽ മുറ്റത്ത് പദം വെച്ചൂ (ഒരു..)

 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്  എബൗട്ട് ടേൺ

 

കൺകളിൽ മൗനവും കാവ്യങ്ങൾ പാടവേ

കാഞ്ചന പൂമുഖം നാണത്തിൽ മുങ്ങവേ(2)

ആ മൗനത്തിൽ ഒരു സ്വരമുണർത്താം

ആ നാണത്തിൽ ഒരു സുഖം വിടർത്താം

വളരുന്നു മോഹമെന്നുള്ളിൽ

മലരമ്പൻ മോഹിക്കും മധുവാണീ (ഒരു ഗാന..)

 

പുഞ്ചിരിപല്ലിനാൽ എൻ മനം മാഴ്കയായ്

കണ്ണാ കാർമുകിൽ വർണ്ണാ

Title in English
Kannaa Kaarmukilvarnnaa

കണ്ണാ കാർമുകിൽ വർണ്ണാ
നിന്നെ കാണാത്ത കൺകളുണ്ടോ (2)
നിന്നെ കൈ കൂപ്പുവോർ
നിന്നെ സ്തുതി പാടുന്നോർ
എന്നെ കണ്ടാലേ വെറുക്കുന്നല്ലൊ (കണ്ണാ...)
 
 
ഹൃദയത്തിൽ ഒളിദീപം കൊളുത്തുന്ന നീ
എന്റെ കനവിൽ നിൻ നിറം കോരിച്ചൊരിഞ്ഞില്ലയോ (2)
നിൻ മുന്നിൽ ഭക്തർ തൻ പുഷ്പാഞ്ജലി (2)
എൻ കണ്ണിൽ എന്നെന്നും ബാഷ്പാഞ്ജലി(കണ്ണാ..)
 
 
ഈ വീടിൻ വെളിച്ചം എൻ ചിരിയാകുമോ
എന്നും ഇടറാതെൻ പാദങ്ങൾ വഴി കാണുമോ (2)
ത്യാഗത്താൽ വെറുപ്പിന്റെ തീജ്ജ്വാലകൾ (2)
നിത്യ സ്നേഹത്തിൻ പ്രഭയായി വിടർന്നീടുമോ (കണ്ണാ...)
 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്  എബൗട്ട് ടേൺ

ഹായ് ഹായ് ഹയ് ഹയ് ഹയ്

ഒരു ഗാനവീചിക പോലെ

ഒരു സ്വപ്ന നിർവൃതി പോലെ

അനുരാഗഭാവന നീയെൻ

മനതാരിൽ മുറ്റത്ത് പദം വെച്ചൂ

 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്  എബൗട്ട് ടേൺ

 

കൺകളിൽ കോപത്തിൻ കനലുകൾ പൂക്കവേ

കാഞ്ചന പൂമുഖം കലി തുള്ളി നിൽക്കവേ (2)

ആ കനലുകൾ അതിവേഗം അണയ്ക്കാൻ

പ്രേമത്തിൻ മണിമെയ്യിൽ കളിക്കാൻ

വളരുന്നു മോഹമെന്നുള്ളിൽ വരികെന്നരികിൽ

ഞാൻ മരുന്നു തരാം (ഒരു ഗാന..)

 

പുഞ്ചിരികല്ലിനാൽ എന്നെ എയ്തിട്ടു നീ

ആരോമൽ ജനിച്ചില്ലല്ലോ

ആരോമൽ ജനിച്ചില്ലല്ലോ ആത്മാവിൽ

ആയിരം വസന്തങ്ങൾ വിടർന്നില്ലല്ലോ

അകാശം ഭൂമിയെ പുണർന്നില്ലല്ലോ (ആരോമൽ..)

 

പൊട്ടിച്ചിരിക്കുമെന്നോർത്ത പൂമുല്ലകൾ

പൊട്ടിക്കരയുന്നീയങ്കണത്തിൽ (2)

കുഞ്ഞുകാലോടിനടക്കുമെന്നാശിച്ച

പൂനിലങ്ങൾ തപ്തനിശ്വാസത്തിൽ (ആരോമൽ..)

 

കൊച്ചുക്കൈപൂമൊട്ടിൽ ചുംബനമേൽക്കാത്ത

പൊൻ കളിപ്പാട്ടങ്ങൾ പൂത്തളത്തിൽ (2)

പൊട്ടിച്ചിതറിയ മോഹത്തിൻ പൊൻ വള

പൊട്ടുമാറമ്മയോ കണ്ണുനീരിൽ (ആരോമൽ..)