ഓടും കുതിര ചാടും കുതിര

ഓടും കുതിര ചാടും കുതിര

വെള്ളം കണ്ടാൽ നിൽക്കും  കുതിര

ചെരിപ്പ്

തപസ്സിരിക്കാൻ കൊക്കുകൾ വന്നൂ‍

താമരപ്പൂങ്കുളം വറ്റിപ്പോയ് വിളക്ക് (ഓടും..)

അച്ഛന്നൊരുമ്മ അമ്മയ്ക്കൊരുമ്മ

മുത്തച്ഛനുമൊരുമ്മ (2)

നല്ല കടംകഥ പറയാമെങ്കിൽ

നൽകാമായിരമുമ്മ ഞങ്ങൾ

നൽകാമായിരമുമ്മ

 

നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ

കോലുനാരാണൻ കട്ടെടുത്തൂ

പുല്ലിലോടും തവളക്കുഞ്ഞിനെ

സർപ്പം കൊത്തി വിഴുങ്ങി

ലാലല..ലലല..ലലല (ഓടും..)

 

താനേ തെളിയും തകരവിളക്കിനു

തങ്കത്തിരികളൊരായിരം (2)

സൂര്യൻ

അല്ല ചന്ദ്രൻ

മോഹവീണതൻ തന്തിയിലൊരു

Title in English
Mohaveenathan

മോഹവീണതൻ തന്തിയിലൊരു
രാഗം കൂടിയുണർന്നെങ്കിൽ
സ്വപ്നംപൂവിടും വല്ലിയിലൊരു
പുഷ്പം കൂടി വിടർന്നെങ്കിൽ
(മോഹവീണ..)

എത്ര വർണ്ണം കലർന്നു കാണുമീ
ചിത്രപൂർണ്ണിമ തീരുവാൻ
നാദമെത്ര തകർന്നു കാണുമീ
രാഗമാലിക മീട്ടുവാൻ

സംഗമസ്ഥാനമെത്തുകില്ലെന്റെ
സർഗ്ഗസംഗീത ഗംഗകൾ
തൊട്ടു പോയാൽ തകർന്നു പോമെന്റെ
ഹൃത്തിലെ നാദ തന്ത്രികൾ

വീണയായ് പുനർജനിച്ചെങ്കിൽ
വീണ പൂവിന്റെ വേദന
നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
മൃത്യു പുൽകിയ ചേതന

Film/album

ഇല്ലപ്പറമ്പിലെ പുള്ളോത്തി

Title in English
Illapprambile pullothi

ഇല്ലപ്പറമ്പിലെ പുള്ളോത്തി
ഇല്ലില്ലം കാട്ടിലെ വണ്ണാത്തി
മണ്ണാർശ്ശാലയിൽ ഉത്സവപന്തലിൽ
നാഗത്താൻ പാട്ടിനു നീ വരുന്നോ
(ഇല്ലപ്പറമ്പിലെ..)

പുത്തൻ കുടവായ മൂടേണ്ടേ
പുത്തരിനെല്ലിൻ മലരു വേണ്ടേ
നീ വരുന്നോ പെണ്ണേ നീ വരുന്നോ
പച്ചിലപ്പല്ലക്കിൽ പള്ളിയുണരുമ്പോൾ
പാലും നൂറും തൂവേണ്ടേ
പാലും നൂറും തൂവേണ്ടേ
തന്തന്നന തന്തന്നന തന്തന്നന താനാ
തന തന തന താനാ താനാ താനാ
(ഇല്ലപ്പറമ്പിലെ..)

Film/album

സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ

സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ

 സ്വർഗ്ഗമെന്തിനു വേറെ

അവളുടെ സ്നേഹം പാവനമെങ്കിൽ

അമ്പലമെന്തിനു വേറെ (സ്നേഹിക്കാനൊ..)

 

പ്രണയമെന്നാൽ മാനസഖനിയിലെ

കനകമല്ലേ തോഴീ (2)

ഏഴയാം എന്നെയിന്നു നീ

പ്രേമസമ്പന്നനാക്കി പ്രേമസമ്പന്നനാക്കി

ആഹഹാ..ഹാ..ആ (സ്നേഹിക്കാനൊ..)

 

കരുണയെന്നാലീശ്വരനെഴുതിയ

കവിതയല്ലേ ദേവീ (2)

കഠിനമാമെൻ ഹൃദയവും നീ

കാവ്യസമ്പുഷ്ടമാക്കീ  കാവ്യസമ്പുഷ്ടമാക്കീ

ആഹഹാ..ഹാ..ആ (സ്നേഹിക്കാനൊ..)

 

താളം തകതാളം

താളം തകതാളം ഇലത്താളം

കൊമ്പ് കുറുങ്കുഴലൊത്തു ചേരും തകിൽ മേളം

 

പള്ളി ശംഖൂതണ താളം

തുള്ളിയുറഞ്ഞാടണ താളം

ചന്ദ്രക്കല വാരിത്തൂകും

ചിങ്ങക്കുളിരേകും മേളം

 

തമ്പ്രാക്കളെഴുന്നള്ളുന്നൂ

താലവനം കുളിരണിയുന്നൂ

വരവേൽക്കൂ  വന്നെതിരേൽക്കൂ

വഴി നീളെ പൂക്കൾ വിരിക്കൂ

 

 

കാറ്റത്തു കതിർക്കുലയാടീ

കൈകൂപ്പി സ്തുതി ചെയ്യുന്ന

നാവിന്മേൽ മുത്തു കിലുക്കി

നാലുമൊഴി കുരവ മുഴക്കീ

 

ആൽമരക്കൊമ്പിലെ പൂമരക്കൊമ്പിലെ

ആൺ കിളിക്കും പെൺ കിളിക്കും താലോലം

ആയിരം പീലിക്കാവടിയാടും ഈ

ശ്രീവിദ്യാം

ശ്രീവിദ്യാം ശിവവാമഭാഗനിലയാം

പൂർണ്ണേന്ദു വക്ത്ര പ്രിയാം

ശ്രീമത്സുന്ദരനായകീംഗിരിസുതാം

ശ്രീരാജരാജേശ്വരീ

മാണിക്യാഞ്ചിത ഭൂഷണാം കൃപാകരം

മാഹേന്ദ്ര നീലോജ്ജലാം

ദേവീ പല്ലവപാണീ പാവനകരി

ഹേമാംബരാഡംബരീ

 

പാലരുവീ നടുവിൽ

പാലരുവീ നടുവിൽ പണ്ടൊരു

പൗർണ്ണമാസീ രാവിൽ

തോണിക്കാരിയാം മത്സ്യഗന്ധിയെ

മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..)

 

മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ

മേഘങ്ങൾ  തൻ നീല മറയുയർത്തീ

തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ

തന്നെ മറന്നു നിന്നാറാടി

ആ..ആ...ആ...ആ...ആ... (പാലരുവീ..)

 

കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ

കിസലയ യൗവനം കാണുമ്പോൾ

എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു

അന്നത്തെ മദനാനുഭൂ തികൾ

ആ..ആ...ആ...ആ...ആ... (പാലരുവീ..)

 

സംക്രമസ്നാനം

സംക്രമസ്നാനം കഴിഞ്ഞു പ്രകൃതി

സന്ധ്യാവന്ദനത്തിനിരുന്നൂ

അഖണ്ഡനാമമുരുവിട്ടു  ഞാൻ

അഞ്ജലീബദ്ധനായ് നിന്നു

കാലമെനിക്കു തന്ന വരപ്രസാദം

കന്യകേ നീയാം തൃപ്രസാദം (സംക്രമ..)

 

നീലമയിൽപ്പീലി പൂ വിരിഞ്ഞൂ നിന്റെ

നീൾമിഴി സ്വപ്നത്താൽ നിറഞ്ഞൂ

രോമാഞ്ചകിരണങ്ങൾ ചാലിച്ചു ഞാനരികിൽ

താനേ മറന്നൊട്ടു നിന്നൂ

സങ്കല്പമെനിക്കു തന്ന സമ്മാനം

സാരംഗീ നീയാം സൗഗന്ധികം (സംക്രമ..)

 

പൂമെയ്യിൽ യൗവനം മുളച്ചൂ പിന്നെ

പൂവമ്പനഞ്ചമ്പുമയച്ചൂ

നിദ്രാവിഹീനനായ് നിമിഷങ്ങളെണ്ണിയെണ്ണി

നിന്റെ കാലൊച്ച ഞാൻ കൊതിപ്പൂ

ഒന്നാകും അരുമലക്ക്

ഒന്നാകും അരുമലക്ക്

ഓരായിരം പൊൻ പീലി

പീലി തെറുക്കണം മാല കൊരുക്കണം

മാലയ്ക്ക് മറുമാല താലിമാല

ആരു തരും താലിമാല

 

പൂക്കാലം വന്നു കുളിക്കാനിറങ്ങിയ

പൂന്തേൻ പുഴക്കടവിൽ

തനിച്ചു നിൽക്കും ജലകന്യകേ നിന്റെ

മനസ്സിളക്കാൻ ഞാൻ വന്നൂ

 

കാറ്റേറ്റും നല്ല കദളീവനത്തിലെ

നാല്പാമരത്തണലിൽ

തപസ്സിരിക്കും വനകന്യകേ നിന്റെ

തപസ്സിളക്കാൻ ഞാൻ വന്നൂ

 

തപസ്സിളക്കീട്ടെന്തു കിട്ടും

താരുണ്യത്തിൻ മുത്തു കിട്ടും

മുത്തു കിട്ടീട്ടെന്തു ചെയ്യും

മുദ്രമോതിരം തീർപ്പിക്കും

വേദാന്തത്തിനു തല നരച്ചൂ

വേദാന്തത്തിനു തല നരച്ചൂ

പ്രിയേ നമ്മുടെ ആവേശത്തിനു

ചുവന്ന മാംസച്ചിറകു മുളച്ചൂ

 

മാറിലൊറ്റ മുണ്ടുമിട്ട് മലയുടെ തോളിൽ

ചാരി നിൽക്കും വെണ്ണിലാവിൻ അരികിലൂടെ

നിന്റെ നിശാമന്ദിരത്തിൽ പൂമുഖപ്പടവിൽ

ഞാൻ വന്നു നിൽക്കുമ്പോൾ നിൻ

സ്വർണ്ണപാത്രത്തിൽ

സുന്ദരമാം യൗവനത്തിൻ മദിര തരില്ലേ (വേദാന്തത്തിൻ..)

 

മഞ്ഞു കൊണ്ട് കുട പിടിക്കും

നെയ്തലാമ്പലുകൾ

മേൽ കഴുകും കാട്ടുപൊയ്കക്കരയിലൂടെ

നിന്റെ ലതാമണ്ഡപത്തിൻ പൂക്കൾ തന്നുള്ളിൽ

ഞാൻ വന്നിരിക്കുമ്പോൾ നിൻ മന്ദഹാസത്തിൻ