സങ്കല്പത്തിന്റെ ചന്ദനത്തൊട്ടിൽ

സങ്കല്പത്തിന്റെ ചന്ദനത്തൊട്ടിൽ

സംഗീതത്തിന്റെ ചാമരത്തൊട്ടിൽ

ചന്ദനത്തൊട്ടിലിൽ ചാമരത്തൊട്ടിലിൽ

ചാരിക്കിടന്നാടാൻ വരുമുണ്ണീ

വസന്തം വന്നു വിളിക്കും തങ്കം

വാർതിങ്കൾ പോലെ ജനിക്കും (2)

പാൽനുര ചുണ്ടത്തു പൂക്കും

നല്ല പനിനീര് കവിളിൽ മണക്കും

ആരീരാരീര രാരോ ആരീരാരോ (2) [സങ്കലപ...]

 

ഇരവും പകലായ് മാറും പുത്തൻ

ഈണങ്ങളീ വീട്ടിൽ നിറയും (2)

ആക്കിളിക്കൊഞ്ചലിൽ മുങ്ങും കാതും

കരളും കിനാവും നിനവും

ആരീരാരീര രാരോ ആരീരാരോ (2) [സങ്കലപ...]

പുഷ്പമേ ചുവന്ന കവിളിൽ

പുഷ്പമേ

ചുവന്ന കവിളിൽ തഴുകി നിന്നതാരോ

ചൊല്ലുമോ

അധരമധുരം കവർന്ന ചോരനാരോ

ഇരവിൽ നിൻ കാമുകൻ തേടി വന്നുവോ (പുഷ്പമേ..)

 

 

പ്രേമനാടകം മാദകം മായികം

കണ്ടു നിൽക്കുകിൽ ആശകൾ തീരുമോ (2)

ഹേമന്തവും വാസന്തവും രോമാഞ്ചമായ് ചൂടി

രാഗങ്ങളും താളങ്ങളും മേളങ്ങളും തേടി

മനസ്സിനുള്ളിലെ പ്രണയമധുരം മധുപൻ നുകർന്നുവോ

മധുപൻ നുകർന്നുവോ മധുപൻ നുകർന്നുവോ നുകർന്നുവോ

ഇരവിൽ നിൻ കാമുകൻ തേടി വന്നുവോ (പുഷ്പമേ...)

 

സ്നേഹഗായകൻ വേണുവിൽ പാടുമോ

ജീവനായകൻ പൂവുടൽ പുൽകുമോ (2)

ശൃംഗാരപ്പൊൻ‌കിണ്ണം

ശൃംഗാരപ്പൊൻ‌കിണ്ണം മന്ദാരത്തേൻ‌കിണ്ണം

തുള്ളിത്തുളുമ്പുന്നു   വാ..

മാൻ കണ്ണിൽ മീനോടും മാരന്റെ തേരോടും

പൂമെയ്യിൽ പൂണാരം താ

പൂമെയ്യിൽ പൂണാരം താ

 

 

പാടും ഗാനം കാവ്യമയം

തേടും പൂന്തേൻ പ്രേമമയം

മാനസവാടികയിൽ മായികഭാവനയിൽ

മയങ്ങിയുണർന്ന വല്ലരിയിൽ

അനുപമ രതിസുഖസുമം

മലരിതളിതാ ഇതാ ! ഇതാ ! ഇതാ !

പരിമളമിതാ ഇതാ ! ഇതാ ! ഇതാ !

മുകരൂ നീ റോജാ

ഈ റോജാ ! ഈ റോജാ ! ഈ റോജാ !

 

വീശും തെന്നൽ പൂ ചൊരിയും

നിയും ഞാനും ചേർന്നലിയും

മാദകരാവുകളിൽ മന്മഥലീലകളിൽ

വിടർന്ന മകരമഞ്ജരിയിൽ

മധുരാംഗികളെ സഖികളേ

മധുരാംഗികളേ സഖികളേ

മതി മറന്നാടൂ മഞ്ജരി പാടൂ

മദഭരിതാംഗികളേ (മധുരാംഗികളേ...)

 

 

കാൽചിലങ്കകൾ കളനാദമുണർത്തീ

കടമിഴി കവിതകളൊരുക്കീ (2)

മായാമയനാം ഇമ്രാവിന്നൊരു

മദിരോത്സവമൊരുക്കീ നമ്മൾ

മദനോത്സവമൊരുക്കി(മധുരാംഗികളേ...)

 

തിരുമുൽക്കാഴ്ചകൾ സ്വീകരിക്കൂ

തിരുമിഴി തുറക്കൂ ഹിമ്രാൻ

ആശ്രിതവത്സലനല്ലേ ഞങ്ങളെ

അനുഗ്രഹിക്കൂ ഹിമ്രാൻ

പുണരൂ നാഥാ ഹിമ്രാൻ

തിരുമിഴി തുറക്കൂ ഹിമ്രാൻ

ഹിമ്രാൻ ! ഹിമ്രാൻ !

ആ..ആ..ആ..

ഈ അലാവുദ്ദീനിൻ

ആ........ആ‍..........ആ.......

ഈ അലാവുദ്ദീനിൻ സൗഭാഗ്യവനിയിൽ

വിടർന്ന തേൻമലരേ

മധു നിറഞ്ഞ നിൻ മൃദുദലങ്ങളിൽ വന്ന

വണ്ടാണു ഞാൻ പൊൻ മലരേ ....മലരേ ( ഈ അലാവുദ്ദീനിൻ..)

 

 

ഒളിയിരവിനേകും മണിക്കവിളോ

അതിൽ പ്രണയമെന്ന പൂവിതളോ (2)

തങ്കക്കതിരാണോ തിങ്കൾക്കുളിരാണോ

മധുമാസം വിടർത്തുന്ന തളിരാണോ

പറയൂ ....അഴകേ ..രോശ്നീ  ( ഈ അലാവുദ്ദീൻ..)

 

 

 

 

സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ

സ്വർഗ്ഗവിളക്കിലുണർന്ന പൊന്നൊളിയോ (2)

അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ

മണിമാരൻ തൊടുക്കുന്ന ശരമാണോ

ചന്ദനം കടഞ്ഞെടുത്ത

ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയിൽ

കൺകവണക്കല്ലെറിഞ്ഞതാര്

മറിമായക്കാരനോ മാരനോ (ചന്ദനം..)

 

 

മദനപ്പൂ‍ വിടരുന്ന മംഗല്യ രാത്രിയിൽ (2)

അണച്ചാലും അണയാത്ത വിളക്കേത് -

പ്രേമം.. പ്രേമം. പ്രേമം..

നീരാടും നേരത്ത് മനസ്സിന്റെ മുല്ലയിൽ

കൊഴിഞ്ഞാലും വിടരുന്ന മലരേത്-

സ്വപ്നം... സ്വപ്നം ..സ്വപ്നം ...(ചന്ദനം..)

 

കല്യാണം കഴിയുമ്പോൾ  കൈകൊട്ടിപ്പാട്ടുമായ്

കളിത്തോഴിമാർ ഞങ്ങൾ കളിയാക്കും

പോടി.. പോടീ.. പോടീ

മധുരത്തേൻ‌ചിരിയുമായ്  മണവാളനെത്തിയാൽ

പൂമച്ചിൻ മണിവാതിൽ അടയ്ക്കുമല്ലോ

മാരൻ കൊരുത്ത മാല

മാരൻ കൊരുത്ത മാല

നിൻ മേനിയെൻ ജമീല

നുകരാത്ത രാസലീല

മധുവാണു നീ ജമീല (മാരൻ..)

 

ആനന്ദകിരണമാണോ

അധരം വിടർന്നതാണോ

മീനിളകി നിന്നതാണോ

മിഴിനീർ  തുറന്നതാണോ (മാരൻ..)

 

ആലിംഗനങ്ങളാണോ

അമൃതാഭിഷേകമാണോ

ചൂടാത്ത പുഷ്പമാണോ

ചുടു ചുംബനങ്ങളാണോ (മാരൻ..)

 

മധുമലർത്താലമേന്തും

ആ..ആ..ആ...ആ

മധുമലർത്താലമേന്തും ഹേമന്തം (2)

ശ്രാവണ രജനീ യമുനാതീരം

മധുമലർത്താലമേന്തും ഹേമന്തം

ശ്രാവണ രജനീ യമുനാതീരം

മുരളീഗാന വിലോലം മധുരം (2)

പദസര ചഞ്ചല നടനം ലളിതം (2)

മധുമലർത്താലമേന്തും ഹേമന്തം

ശ്രാവണ രജനീ യമുനാതീരം

മധുമലർത്താലമേന്തും ഹേമന്തം

ഹേമന്തം ഹേമന്തം

മധുമലർത്താലമേന്തും ഹേമന്തം  ഹേമന്തം

മധുമലർത്താലമേന്തും ഹേമന്തം

ശ്രാവണ രജനീ യമുനാതീരം യമുനാതീരം

 

 

കടമിഴിയിണയോരം കപട ശൃംഗാര ഭാവം ആ..ആ..ആ.

കവിളിണ തഴുകുന്ന മദന വിലാസം

 

മതിമുഖിയിവൾ ആ.ആ.ആ.ആ

Film/album

പൂ പൂ ഊതാപ്പൂ കായാമ്പൂ

ലല്ലാലാ ലലലല്ലാലാ

പൂ  പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

ഭൂമിയെങ്ങും മലർ പൂര മേളം

പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

ഭൂമിയെങ്ങും മലർ പൂര മേളം

പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ

വീശും കാറ്റേ നീ വാ

പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ

വീശും കാറ്റേ നീ വാ

മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ

വീശും കാറ്റേ നീ വാ

മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ

വീശും കാറ്റേ നീ വാ

പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

ഭൂമിയെങ്ങും മലർ പൂര മേളം

പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

ഭൂമിയെങ്ങും മലർ പൂര മേളം

 

 

Film/album

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

 

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

 

 

ആഹാഹാ ആ..ആ..

 

Film/album