കുറുമൊഴി കൂന്തലിൽ വിടരുമോ

Title in English
Kurumozhee koonthalil

ഓഹോഹോഹോ...
കുറുമൊഴീ കൂന്തലിൽ വിടരുമോ
കൂന്തലിൽ വിടരുമോ
നാണം വീണ ചൊടിയിൽ
പൂത്ത ചിരിയിൽ പടരുമോ

കുറുമൊഴീ മേനിയിൽ വിരിയുമോ
മേനിയിൽ വിരിയുമോ
നീയും നിന്റെ അഴകും
എന്റെ മനസ്സിൽ ചൊരിയുമോ
നീയും നിന്റെ അഴകും
എന്റെ മനസ്സിൽ ചൊരിയുമോ
കുറുമൊഴീ കൂന്തലിൽ വിടരുമോ
മേനിയിൽ വിരിയുമോ

Film/album

നക്ഷത്രകിന്നരന്മാർ വിരുന്നു വന്നൂ

Title in English
Nakshathra Kinnaranmaar

നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ
യാമിനീ കന്യകതൻ മാനസവീണയിൽ
സ്വാഗതഗാനം തുളുമ്പി നിന്നു
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്ര വേദി ഒരുങ്ങി നിന്നൂ
 
പാൽക്കടൽ തിരമാല പാടീ
പാതിര തെന്നലേറ്റു പാടീ 
ശരൽക്കാല മേളയിൽ മുഴുകാൻ
ശശിലേഖ മാത്രം വന്നില്ല
കാത്തിരിപ്പൂ രജനീ കാത്തിരിപ്പൂ
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നൂ
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ
 
മലർവന സ്വപ്നങ്ങൾ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകൾ മിന്നീ 
കരിമേഘ ലഹരിയിൽ അലിഞ്ഞൂ
കനകപ്പൂന്തിങ്കൾ മറഞ്ഞൂ

Year
1972

കണ്വ കന്യകേ വനജ്യോത്സ്നയായ്

Title in English
Kanwakanyake

കണ്വകന്യകേ വനജ്യോത്സ്നയായ്
സങ്കൽപ്പത്തിൽ കർണ്ണികാരത്തേ
ചുറ്റിപ്പടർന്നു നീ ഏറുമ്പോൾ
മന്മഥ കഥാരസം നുകരും ദുഷ്യന്തനായ്
മന്മനം മാനിൻ പിൻപേ
തേർതെളിപ്പീലാ വീണ്ടും

നീരവവനകുളിർ മാലിനീ നദിയിൽ നീ
നീരാട്ടുകഴിഞ്ഞെത്തും നേരത്തു സഖിമാർനിൻ
വളർ യൌവ്വനം മരവുരിയാൽ മറയ്ക്കുമ്പോൾ
വലയുന്നല്ലോ മാരശരമേൽക്കയാൽ ഞാനും

ചന്ദന മൃദുവല്ലി ശയ്യയിൽ സുശീതള
മന്ദമാരുതനേറ്റു നീ മരുവുമ്പോൾ ചാരേ
സാദരമാരായുന്നു തോഴി
താമരപത്ര താലത്താൽ വീശുന്നതു മേനിയിൽ ഏൽക്കുന്നുവോ-.......

സ്വർഗ്ഗമുണ്ടെങ്കിൽ ഇവിടെ

Title in English
Swargamundenkil ivide

സ്വർഗ്ഗമുണ്ടെങ്കിൽ ഇവിടേ ഇവിടേ

പുഷ്പസായകാ ഇതിലേ ഇതിലേ

നിനച്ചിരിക്കാതിതുവഴിയെത്തിയ വിരുന്നുകാരാ

ഇറക്കിവയ്ക്കുക നിന്റെമനസ്സിലെ വിഷാദജാലാ

ദൈവം മനുഷ്യനു കാഴ്ച്ചവെച്ചു

മധുവും മഹിളയും യൌവ്വനവും

മദിച്ചും രസിച്ചുമാ ലഹരിയിൽ മുങ്ങാത്ത

മാനവ ജീവിതം എന്തിനായി-

നിനക്കെന്തിനായി-

(സ്വർഗ്ഗമുണ്ടെങ്കിൽ...)

ആയിരം പൌർണ്ണമിച്ചാറെടുത്ത്

അമൃതുപിഴിഞ്ഞുള്ള നീരെടുത്ത്

കാമദേവൻ മെനഞ്ഞെടുത്തു

കാണുന്നവർക്കോ കൊതിയെടുത്തു -എന്നെ

കാണുന്നവർക്കോ കൊതിയെടുത്തു

(സ്വർഗ്ഗമുണ്ടെങ്കിൽ.......)

ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു നിന്നിൽ കൂടി

സ്വർഗ്ഗം തുറക്കുന്നു നിന്നിൽ കൂടി

ആശ തൻ നാമ്പേ ആനന്ദക്കാമ്പേ

ഉറങ്ങൂ നീ മണിത്തിടമ്പേ  (ദൈവം..)

 

മാനത്തെ മുറ്റത്തെ മലർമുല്ല പൂത്തു

മനസ്സിലെ മോഹവും പൂത്തു

നീ വന്ന നാൾ മുതൽ ആത്മാവിൻ സരസ്സിൽ

നീലാരവിന്ദങ്ങൾപൂത്തു (ദൈവം..)

 

അമ്പിളിമാമന്റെ മടിത്തട്ടിലിരിക്കും

മാനിളം കുഞ്ഞിനെ പോലെ

കണ്മണീ നീയെൻ മാറിൽ മയങ്ങൂ

കണ്ണന്റെ വനമാല പോലെ (ദൈവം..)

 

ഉദയസൂര്യ തിലകം ചൂടി

ഉദയസൂര്യതിലകം ചൂടി

ഉഷസ്സു വന്നൂ

ഭാവുവധുവിൻ രൂപം തേടി

മനസ്സുണർന്നൂ  എന്റെ മനസ്സുണർന്നൂ (ഉദയ..)

 

കടമിഴിയിൽ കവിതകൾ വേനം

ചൊടിയിണയിൽ പൂവിതൾ വേണം

മാദകപ്പൂങ്കവിളിണയിൽ  മരന്ദമഞ്ജരി വേണം

സ്വന്തമാക്കും ഞാനാ സൗന്ദര്യം

സ്വപ്നങ്ങൾ നുള്ളിയുണർത്തും സൗന്ദര്യം (ഉദയസൂര്യ..)

 

 

കരിമുടിയിൽ മുകിലൊളി വേണം

കളമൊഴിയിൽ തേനല വേണം

വാരിളം നെറ്റിത്തട്ടിൽ വസന്ത പഞ്ചമി വേണം

സ്വന്തമാക്കും ഞാനാ ലാവണ്യം

സ്വർഗ്ഗങ്ങൾ പാരിലുയർത്തും ലാവണ്യം (ഉദയ..)

 

ആദ്യചുംബനം അമൃതചുംബനം

ആദ്യചുംബനം  അമൃതചുംബനം

ഇനിയുമെത്ര ചുംബനങ്ങൾ നേടിയാലും

ഈ മധുരം എന്നെന്നും തിരുമധുരം (ആദ്യ..)

 

സ്വപ്നമെന്ന മിഥ്യയിന്നു സത്യമാകും

നഗ്ന സത്യമാകും

മോഹമെന്ന ഹംസമിന്നു നൃത്തമാടും

ഹർഷ നൃത്തമാടും  (2)

ഹൃദയങ്ങളേ യുവഹൃദയങ്ങളേ

നിങ്ങൾ തൻ മുന്നിലിതാ തേൻ കിണ്ണം (ആദ്യ..)

 

പ്രേമമെന്ന സാഗരത്തിൽ വേലിയേറ്റം

ഇന്നു വേലിയേറ്റം

മല്ലികപ്പൂവമ്പിന്നു തുള്ളിയാട്ടം

ഒരു തുള്ളിയാട്ടം (2)

ഹൃദയങ്ങളേ യുവഹൃദയങ്ങളേ

നിങ്ങൾ തൻ മുന്നിലിതാ തേൻ കിണ്ണം (ആദ്യ..)

ദേവന്റെ കോവിലിൽ കൊടിയേറ്റ്

ദേവന്റെ കോവിലിൽ കൊടിയേറ്റ് ഇന്നെൻ

ദേവി തൻ കാവിൽ മുടിയേറ്റ്

ദേവനും ദേവിക്കും ചിത്തിരക്കാട്ടിക്കും

തേനാരി തീർഥത്തിൽ നീരാട്ട് പൊന്നും

തിരുവോണനാളിലാരാട്ട്  ( ദേവന്റെ..)

 

തെന്മലയല്ലോ കൊമ്പനാന സ്വർണ്ണ

തിടമ്പേറ്റി നിൽക്കും കൊമ്പനാന

തെയ്യം തകധിണം തെയ്യനം താന

തെക്കൻ കാറ്റിന്റെ തില്ലാന

ആ..ആ..ആ..ആ... (ദേവന്റെ..)

 

 

വെള്ളാരം കുന്നിൽ വേലകളി സ്വപ്ന

വേരോടൂം കല്ലിൽ കണ്യാർ കളി

അല്ലി അരി നെല്ലി അകത്തമ്മ ചൊല്ലി

അനിഴം പെണ്ണിന്റെ തിരുവേളി

ആ..ആ..ആ..ആ...(ദേവന്റെ..)

 

അനുഭവങ്ങളേ നന്ദി

അനുഭവങ്ങളേ നന്ദി നന്ദി നന്ദി നന്ദി നന്ദി

അശ്രുകണങ്ങളേ നന്ദി നന്ദി നന്ദി

അപാരജീവിത വിദ്യാലയത്തിലെ

ആചാര്യന്മാരേ നന്ദി ഓ.. (അനുഭവങ്ങളേ..)

 

കല്പനയൊരുക്കിയ മന്ദാരമാലകൾ

കനകമെന്നേ കരുതീ

എടുക്കുവാൻ ചെന്നപ്പോൾ കൈവന്നതെന്തെ

ലഭിച്ചതോ വിധിച്ചതോ

കണ്ണീർ മഷിയാൽ എഴുതിയതാരീ

ജീവിതമെന്നൊരു കവിത

ഓ... (അനുഭവങ്ങളേ..)

 

സായംസന്ധ്യ തൻ സിന്ദൂരരേഖകൾ

ശാശ്വതമെന്നേ കരുതീ

നിമിഷങ്ങൾ അകന്നപ്പോൾ കൈവന്നതെന്തെ

പ്രകാശമോ പാഴിരുളോ

വേദനക്കടലിൽ നീന്തിയാൽ കാണാം

വേദാന്തമെന്നൊരു തീരം (അനുഭവങ്ങളേ..)

വെള്ളിമണി നാദം

Title in English
Vellimani Nadam

വെള്ളിമണി നാദം ആഹാ
പള്ളി മണി നാദം
വിവാഹവാർത്ത വിളിച്ചുണർത്തും
വിവാഹ സുന്ദര ഗീതം (2)
 
മന്ത്രകോടിയിൽ മയങ്ങി നിൽക്കും
മണവാട്ടിപ്പെണ്ണെവിടെ
എവിടെ എവിടെ എവിടെ
പത്തരമാറ്റിൻ പൊന്നു കനിഞ്ഞൊരു
മുത്തണി മോതിരമെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)
 
മധുരം കിള്ളാൻ സമയം വന്നൂ
പുതുമണവാളനെവിടെ
എവിടെ എവിടെ എവിടെ
മുന്തിരിപ്പാത്രം പൊട്ടാറായി
സുന്ദരിയാളവളെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)
 

Film/album