ഓർക്കാപ്പുറത്തൊരു കല്യാണം

ഓർക്കാപ്പുറത്തൊരു കല്യാണം

ഉടനൊരു സദ്യയൊരുക്കേണം

തുമ്പപ്പൂ ച്ചോറു വിളമ്പാൻ

പുത്തരി ചെമ്പാവരി വേണം (ഓർക്കാ..)

 

കാളൻ വേണം  ഉണ്ടാ‍ക്കാം

ഓലൻ വേണം ഉണ്ടാക്കാം

കടുമാങ്ങയും വേണം

 

കാളൻ വയ്ക്കാം ഓലൻ വയ്ക്കാം

കടുമാങ്ങയും വയ്ക്കാം

 

അമ്പിളിവട്ടത്തിൽ പപ്പടം വേണം

അവിയലൊരുക്കേണം

ഒരുക്കാം ഒരുക്കാം

 

തേങ്ങയുടയ്ക്ക്   ഉടയ്ക്കാമല്ലോ

ചിരവയെടുക്ക് എടുക്കാമല്ലോ

മാങ്ങ നുറുക്ക് നേരം പോയ്

തേങ്ങയുടയ്ക്ക്   ചിരവയെടുക്ക്

മാങ്ങ നുറുക്ക് നേരം പോയ്  (ഓർക്കാ...)

 

വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം

ഹൊയ് ഹൊയ് ഹൊയ് ഹൊയ്

തകതെയ് തകതെയ് തകതെയ് തോം

തകതെയ് തകതെയ് തകതെയ് തോം

തെയ് തെയ് തെയ് തെയ് തക തെയ് തോം

തെയ് തെയ് തെയ് തെയ് തക തെയ് തോം

തെയ് തെയ് തെയ് തെയ് തിത്തൈ തിത്തൈ തകതൈ

തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ

തെയ് തെയ് തെയ് തെയ് തിത്തൈ തിത്തൈ തകതൈ

തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ

 

വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം

തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം

കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ

കൂടെ വാ കൂടെ വാ കൂടെ തുഴയാൻ വാ ( വേമ്പനാട്ടു..)

 

കൂട്ടുകാരറിഞ്ഞില്ലേ നാട്ടു വിശേഷം

കാശിത്തുമ്പേ

Title in English
Kaashithumbe

കാശിത്തുമ്പേ കാശിത്തുമ്പേ
കാശീപ്പോവാൻ പറ്റൂല്ല
കാശു കുടുക്ക നിറഞ്ഞാലും
കാവിച്ചേലയുടുത്താലും
കാശീപ്പോവാൻ പറ്റൂല്ല
ഇക്കുറി പറ്റൂല്ലാ
(കാശിത്തുമ്പേ..)

മാനം നിറയെ തെച്ചിപ്പൂ
മനസ്സു നിറയെ പിച്ചിപ്പൂ
മാണിക്യത്തിരുവാഴിപ്പൂ
മാരന്റെ തൃക്കൈയ്യിൽ
അണി മോതിരവിരൽ നീട്ടി
അരികിൽ നിന്നാട്ടേ
(കാശിത്തുമ്പേ..)

ആനയെടുപ്പത് പൊന്നുണ്ടോ
ആരും കാണാപ്പൊന്നുണ്ടോ
പൂവേലൊന്നു തൊടുത്തോണ്ടേ
പൂമാരൻ നിൽപ്പുണ്ടോ
കിളിവാതിൽ വിരി നീക്കി
കളഭം തന്നാട്ടേ
(കാശിത്തുമ്പേ..)

ഇല കൊഴിഞ്ഞ തരുനിരകൾ

Title in English
Ila kozhinja tharunirakal

ഇല കൊഴിഞ്ഞ തരുനിരകൾ ഇക്കിളിയാർന്നു വീണ്ടും തളിർ വന്നു തുടുപുളകത്തളിരുകൾ വന്നൂ
പോയ് വരൂ ശിശിരമേ നീ വരൂ വസന്തമേ നീ വരൂ (ഇല കൊഴിഞ്ഞ..)

ഇരു ഹൃദയശലഭങ്ങൾ ചിറകു വിടർത്തി
ഋതുമംഗല മലർമങ്കകൾ ചിലമ്പു ചാർത്തീ
മുഗ്ഗ്ദ്ധ ലജ്ജ മുത്തു വെച്ച മുഖപടം നീക്കി
നൃത്തമാടാൻ വരൂ വരൂ വസന്തനർത്തകി
ആ..ആ..ആ... (ഇലകൊഴിഞ്ഞ..)

ഇരുഹൃദയ ചഷകങ്ങൾ നിറയുകയായി
ഋതുസുന്ദരി മലർമഞ്ജരി അണിയുകയായി
എത്ര പൂക്കൾ എത്ര പൂക്കൾ നിൻ മുടിച്ചാർത്തിൽ
എത്രയീണം എത്രയീണം നിൻ മുളം തണ്ടിൽ
ആ..ആ...ആ.. (ഇലകൊഴിഞ്ഞ..)

നക്ഷത്രങ്ങളേ കാവൽ നിൽക്കൂ

നക്ഷത്രങ്ങളേ കാവൽ നിൽക്കൂ

ഈ ദുഃഖ സത്യങ്ങൾക്ക് സാക്ഷി നിൽക്കൂ

നക്ഷത്രങ്ങളേ കാവൽ നിൽക്കൂ (നക്ഷത്രങ്ങളേ..)

 

നിശ്ശൂന്യതയിൽ പ്രകാശ വർഷങ്ങൾ

നിശ്ശബ്ദമിഴഞ്ഞു പോമീ വഴിയിൽ

ഈ വഴിത്താരകളിൽ

മണ്ണിലെ മനുഷ്യന്റെ ആഗ്നേയ ദുഃഖങ്ങൾ

കണ്ടു കൺ ചിമ്മുന്നു നിങ്ങൾ

കണ്ണീരിൽ നീന്തുമീ സ്വർണ്ണമത്സ്യങ്ങളെ

കണ്ടു കൺ ചിമ്മുന്നു നിങ്ങൾ (നക്ഷത്രങ്ങളേ..)

 

ഏതോ സന്ധ്യ തൻ നിശ്വാസധാരയിൽ

കോരിത്തരിക്കുമീ താഴ്വരയിൽ

താഴ്വാരത്തണലുകളിൽ

വർണ്ണച്ചിറകുള്ള വന്ധ്യമാം മോഹങ്ങൾ

മൺ കൂടു തേടി വരുന്നൂ

പച്ചക്കിളി പവിഴ പാൽ വർണ്ണമേ

സുനിതാ ! സുനിതാ !

പച്ചക്കിളിപവിഴ പാൽ വർണ്ണമേ

പാവാടപ്രായമുള്ള ശൃംഗാരമേ

ആസ്വാദകൻ ഞാനൊറാസ്വാദകൻ

ആരോമലേ നിന്റെ ആരാധകൻ (പച്ചക്കിളി..)

 

നീലപ്രകാശ പുഷ്പം വിരിഞ്ഞു നിൽക്കും

നീണ്ടിടം പെട്ട നിന്റെ കൺപീലികൾ

ഇടക്കിടെ ചിമ്മിയെന്നെ ക്ഷണിച്ചൂ എന്റെ

ഇണയരയന്നമെന്നെ വിളിച്ചൂ

ഒരു നിമിഷം ഒരു നിമിഷം

ഒരു നിഴൽ പോലെ പിന്നിൽ ഞാനണഞ്ഞു (പച്ചക്കിളി..)

 

നാണം തുളുമ്പി നിൽക്കും നുണക്കുഴികൾ

ചുംബനം മുട്ടി നിൽക്കും ചെഞ്ചുണ്ടുകൾ

അടിക്കടി നിന്നിലെന്നെ തളച്ചു നിന്റെ

അസുലഭഭാവങ്ങളെന്നെ പൊതിഞ്ഞൂ

കടമിഴിയിതളാൽ

കടമിഴിയിതളാൽ കളിയമ്പെറിയും

പെണ്ണൊരു പ്രതിഭാസം അവൾ

പുരുഷന്റെ രോമാഞ്ചം

ചിരി കൊണ്ടു മനസ്സിന്റെ സമനില മാറ്റും

ശൃംഗാര പഞ്ചാമൃതം (കടമിഴി,..)

 

 

ചഷകം മധുചഷകം

അവളുടെ മാറിൽ അനംഗനും കൊതിക്കും

ചഷകം മധുചഷകം

മിഴികളിൽ ഉന്മാദലഹരി

ചലനങ്ങൾ ആവേശഭരിതം (കടമിഴി..)

 

നടനം രതിനടനം

അവളുടെ അരയിൽ അരഞ്ഞാണം കിലുങ്ങും

നടനം രതിനടനം

ചൊടികളിൽ സംഗീത ലഹരി

വചനങ്ങൾ ആപാദമധുരം (കടമിഴി..)

 

പൂവുകളുടെ ഭരതനാട്യം

പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും

തുമ്പികളുടെ പമ്പമേളം

നമുക്കിവിടുത്തെ തുമ്പികളുടെ കേസരമാകാം

ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം (പൂവുകളുടെ..)

 

കണക്കു കൂട്ടി കണക്കു കൂട്ടി കാലം തള്ളും കൂട്ടരേ

കടൽക്കരയിലെ മണലരിക്കുമീ തണുത്ത കാറ്റത്തു പോരാമോ

അകലെ തീരങ്ങൾ ഞൊറിഞ്ഞുടുക്കുന്ന തിരകളെണ്ണാമോ

ആ..ആ..ആ (പൂവുകളുടെ...)

 

 

തനിച്ചിരുന്നു തല പുകഞ്ഞു തപസ്സു ചെയ്യും കൂട്ടരേ

കടലലച്ചുരുളലക്കി തേക്കുമീ കരിമ്പാറപ്പുറത്തേറാമോ

നിറഞ്ഞ നീലിമപ്പരവതാനി തന്നളവെടുക്കാമോ

ആ..ആ....ആ‍..(പൂവുകളുടെ..)

 

യാമശംഖൊലി വാനിലുയർന്നൂ

Title in English
Yaamashankholi

യാമശംഖൊലി വാനിലുയർന്നൂ
സോമശേഖര ബിംബമുണർന്നൂ
നിറുകയിൽ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
(യാമശംഖൊലി..)

മഞ്ഞലയിൽ കുളിരലയിൽ
മനസ്സും ശരീരവും ശുദ്ധമാക്കി
മന്ദസമീരനിൽ മന്ത്രങ്ങളും ചൊല്ലി
മല്ലികപ്പൂത്താലമേന്തി
ഒരുങ്ങീ പൂജക്കൊരുങ്ങി
ഈ മനോഹര തീരം
ഈ മനോഹരതീരം
(യാമശംഖൊലി..)

പൊന്നിലയിൽ കുങ്കുമവും
പൂവും പ്രസാദവും ചേർത്തൊരുക്കീ
അകിൽപ്പുക പൊങ്ങും മുകിൽ മുറ്റമെങ്ങും
ആയിരം പൊങ്കാലയോടെ
വരുന്നൂ മെല്ലെ വരുന്നൂ
ആ ദിവാകര ബിംബം
ആ ദിവാകര ബിംബം
(യാമശംഖൊലി..)

സബർമതി തൻ സംഗീതം

സബർമതി തൻ സംഗീതം കേൾക്കുക നാം

ബാബുജി തൻ പുണ്യ ഗീതം പാടുക നാം ഏറ്റു പാടുക നാം

ഗാന്ധി ജയന്തി ഇന്നു ഗാന്ധി ജയന്തി (സബർമതി..)

 

അക്രമത്തിൻ കാടു വെട്ടിത്തെളിച്ചിടേണം

അഹിംസ തൻ പൂമരങ്ങൾ വളർത്തിടേണം

മനസ്സുകളും വീഥികളും ശുദ്ധമാക്കണം

മാലകന്ന് ജീവിതങ്ങൾ തളിർത്തിടേണം

പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..)

 

അക്ഷരത്തിൻ ദേവതയെ നമിച്ചിടേണം

അച്ചടക്കം നമ്മൾ ഗാനമാക്കീടേണം

അകമഴിഞ്ഞു ദീനരിൽ നാം കരുണ കാട്ടണം

ഹരിജനങ്ങൾ ഉയർന്നവരായ് മാറിടേണം

പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..)