മംഗളാംബികേ മായേ
മംഗളാംബികേ മായേ നിന്റെ
മന്ദിരത്തിൽ ഞാനഭയാർഥിനീ
ഏകാകിനീ ഞാനേതോ പുരാതന
പ്രേമകഥയിലെ വിരഹിണീ (മംഗളാംബികേ...)
ആരിൽ നിന്നാരിൽ നിന്നാദ്യമായ് സ്നേഹത്തിൻ
മാധുരി ഞാൻ നുകർന്നൂ
ആ നല്ല ജീവന്റെ വേദനയാകെയെൻ
ജീവനിലേക്കു പകർന്നു തരൂ
പകർന്നു തരൂ പരമദയാമയി നീ (മംഗളാംബികേ..)
സ്നേഹവും ദുഃഖവും മോഹവും മുക്തിയും
ജീവിതമെനിക്കു തന്നൂ
പൂജക്കു കത്തിച്ച കർപ്പൂര ജ്വാലയായ്
ഈ ജീവനമ്മേ എരിഞ്ഞിടട്ടേ
എരിഞ്ഞിടട്ടേ അരിയ നിൻ സന്നിധിയിൽ (മംഗളാംബികേ..)
- Read more about മംഗളാംബികേ മായേ
- Log in or register to post comments
- 890 views