അങ്ങനെയങ്ങനെയങ്ങനെ ഞാനൊരു

അങ്ങനെയങ്ങനെയങ്ങനെ ഞാനൊരു

ശൃംഗാര നായികയായി

തങ്ങളിൽ കെട്ടിപ്പിണയും ഞരമ്പുകൾ

സംഗീത സാന്ദ്രങ്ങളായി (അങ്ങനെ..)

 

 

പൂക്കളിൽ പൂക്കളുറങ്ങുന്ന രാത്രിയിൽ

ഭൂമി തൻ കല്യാണ വീട്ടിൽ

ഒന്നും മറയ്ക്കുവാനില്ലാതെ നിൽക്കുന്ന

വെണ്ണിലാപ്പെണ്ണെ  പറയൂ

നീ നിൻ കാമുകന്റെ വിരിമാറിൽ വീണപ്പോൾ

എന്തായിരുന്നൂ വികാരം

എന്തായിരുന്നൂ വികാരം (അങ്ങനെ..)

 

 

നാണം മുഖപടം മാറ്റുന്ന രാത്രിയിൽ

ഈ നല്ല ശയ്യാഗൃഹത്തിൽ (2)

എന്റെയെല്ലാടത്തുമിക്കിളി കൂട്ടുന്ന

ചന്ദനക്കാറ്റേ പറയൂ

പ്രേമവല്ലഭൻ തൊടുത്തു വിട്ടൊരു

പ്രേമവല്ല്ലഭൻ തൊടുത്തു വിട്ടൊരു

പ്രമദസായകമേ എന്റെ

പ്രാണഹർഷത്തിൻ പനിനീർ മുകുളം

പവിഴ നഖം കൊണ്ടു വിടർത്തൂ (പ്രേമവല്ലഭൻ..)

 

 

എന്നെയുറക്കാത്ത സ്വപ്നങ്ങൾക്ക് നീ

അന്നത്തൂവൽച്ചിറകു തരൂ

അവയുടെ വിശറിക്കാറ്റിൻ കീഴിലെൻ അസ്വസ്ഥതകൾ

താനേ തിരിഞ്ഞും മറിഞ്ഞും മെത്തയിൽ

ആയിരം ചുളിവ് തീർക്കും  ആഹഹാ.. അഹഹാ.ആ..ആ..(പ്രേമ...)

 

 

എന്റെയടങ്ങാത്തൊരാവേശത്തിനു

തങ്കപ്പീലിച്ചൊടികൾ തരൂ

അവയുടെ ചുടുചുംബനത്തിൻ മടിയിലെ ഏകാന്തതയിൽ

താനേ കമഴ്ന്നും മലർന്നും കിടന്നെൻ

ദാഹങ്ങളുറക്കൊഴിക്കും (പ്രേമ..)

 

സ്വപ്നത്തിൻ ലക്ഷദ്വീപിലെ

ചക്രവർത്തിനീ... ചക്രവർത്തിനീ.. ചക്രവർത്തിനീ..

 

സ്വപ്നത്തിൻ ലക്ഷദ്വീപിലെ  പുഷ്പ നന്ദിനീ നീയെൻ

സ്വർഗ്ഗങ്ങൾ പകുത്തെടുക്കൂ ചക്രവർത്തിനീ

സ്വപ്നത്തിൻ ലക്ഷദ്വീപിലെ  പുഷ്പ നന്ദിനീ നീയെൻ

സ്വർഗ്ഗങ്ങൾ പകുത്തെടുക്കൂ ചക്രവർത്തിനീ

പ്രേമ  ചക്രവർത്തിനീ പ്രേമ  ചക്രവർത്തിനീ

 

 

മോഹങ്ങൾ മാനത്തു പണിയും

ഗോപുരങ്ങളിൽ ചിത്രഗോപുരങ്ങളിൽ

ചുറ്റുവിളക്കു കൊളുത്തും കാർത്തിക

നക്ഷത്രത്തിന്നരികിൽ  (2)

കണ്ടു ഞാൻ നിന്നെക്കണ്ടു ഞാൻ

എന്റെ ചിരിയുടെ വിരലടയാളം

നിന്റെ ലജ്ജയിൽ പതിഞ്ഞൂ

കല്യാണപ്പാട്ടു പാടെടീ

Title in English
Kalyanapaattu

കല്യാണപ്പാട്ടു പാടെടീ കിളിമകളേ
കതിർമാല കോർത്തു നൽകെടീ കിളിമകളേ
നാലമ്പല നട തുറന്നൂ ദീപം കാണടീ
നാലുമൊഴി കുരവയിടാൻ കൂട്ടു പോരടീ (കല്യാണ..)
 
ആകാശം മുകിലിന്മേൽ  മാല കെട്ട്
മാല കെട്ട് മാല കെട്ട്
അരമന സുന്ദരിക്ക് പള്ളിക്കെട്ട്
പള്ളിക്കെട്ട് പള്ളിക്കെട്ട്
സംഗീതസദസ്സിനു നേരമായി
സാവിത്രീ സ്വയംവര കാലമായി
സംഗീതസദസ്സിനു നേരമായി
സാവിത്രീ സ്വയംവര കാലമായി (കല്യാണ..)
 
 
രാജവീഥിയാകെ തോരണത്തിൽ മുങ്ങീ
രാജ്യമെങ്ങും രാജഭക്തി ഗീതികയിൽ മുങ്ങി
താരം താഴെ  വന്നോ താലപ്പൊലിയേന്താൻ

ആഷാഢം മയങ്ങി

Title in English
Aashadam mayangi

ആഷാഢം  മയങ്ങി നിൻ മുകിൽ വേണിയിൽ
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ
രാഗം നിന്നധരത്തിൽ തപസ്സിരുന്നൂ അനുരാഗ
മെൻ മനതാരിൽ തുടിച്ചുയർന്നൂ (ആഷാഢം )
 
അംഗലാവണ്യ വർണ്ണങ്ങൾ കടം വാങ്ങും
ആരണ്യപ്പൂവിനങ്ങൾ മദം മറന്നൂ
നിറവും മണവും മധുവും നിന്നിലെ
നിത്യവസന്തം തൻ നിധികളാക്കി
എന്നെയാ നിധി കാക്കും ദേവനാക്കി ..ദേവനാക്കി..(ആഷാഢം..)
 
സുന്ദരീഹൃദയത്തിൻ സങ്കല്പം കടം വാങ്ങും
ശൃംഗാര പാലരുവീ ലയം മറന്നൂ
തളയും വളയും മണിയും നിന്നിലെ
നൃത്ത സോപാനം തൻ നിധികളാക്കീ
എന്നെയാ നർത്തന ഗാനമാക്കി ഗാനമാക്കീ (ആഷാഢം..)

തിരുവിളയാടലിൽ കരുവാക്കരുതേ

Title in English
Thiruvilayadalil

തിരുവിളയാടലിൽ കരുവാക്കരുതേ
തിരുവടി തേടുമീയെന്നെ
ആദിയും നീയേ അന്തവും നീയേ
ആദിപരാശക്തി നായകനേ  (തിരുവിളയാടലിൽ..)
 
പലകോടി തിര പാടും ആ പുണ്യ ജടയിൽ
ഈ കണ്ണിർത്തിര കൂടിയണിയൂ  (2)
പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ
ഈ നെഞ്ചിൻ തുടി കൂടിയണിയൂ
നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..)
 
ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ
ഒരു തുള്ളി തീർഥം നീ പകരൂ
ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ
ഒരു വാക്കു നീ മാറ്റിയെഴുതൂ
നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..)

പൂഞ്ചോലക്കടവിൽ

Title in English
Poonchola Kadavil

പൂഞ്ചോലക്കടവിൽ വന്നൊരാണ്മയിൽ
പൂവള്ളിക്കുടിലിൽ നിന്നു പെണ്മയിൽ
പൂഞ്ചോലത്തിരകൾക്ക് ചാഞ്ചാട്ടം
പൂവള്ളിപ്പടർപ്പിനു രോമാഞ്ചം (പൂഞ്ചോല..)
 
ആവണി പിറന്നപ്പോൾ അല്ലിപ്പൂങ്കുളങ്ങരെ
അവർ മേഘനിഴലിൽ ചേർന്നാടി (2)
ആയിരം നിറമാല ചാർത്തുന്ന കാട്ടിലെ
ആതിരാപ്പന്തലുകൾ തേടി
തേടിയ സ്വർഗ്ഗമവർ നേടുമോ ചൊല്ലൂ
തേവാരം കാട്ടിലെ മലം തത്തമ്മേ
ഓ  മലം തത്തമ്മേ ഓ  മലം തത്തമ്മേ
ഓ മലം തത്തമ്മേ  തത്തമ്മേ  തത്തമ്മേ (പൂഞ്ചോല...)
 
വാർമുകിൽ മാഞ്ഞപ്പോൾ പീലിപ്പൂ മഞ്ചത്തിൽ
വനമാല പോലവർ പടർന്നൂ
ആയിരം ജന്മങ്ങളൊന്നായി കഴിയുവാൻ

രാഗസാഗരമേ പ്രിയഗാനസാഗരമേ

Title in English
Ragasagarame

രാഗസാഗരമേ പ്രിയ ഗാനസാഗരമേ
സ്വരമാലകളാം തിരമാലകളാൽ
സ്വപ്നമാലകൾ കോർത്തു കോർത്തുണരും
ഭാവസാഗരമേ (രാഗ..)
 
പാവനേ നിൻ പാദജയാകും
പാലാഴിപ്പൂമങ്കയിവൾ (2)
അലരിളം കൈയ്യിൽ അനശ്വരധനമാം
അമൃതകലശമേന്തി
സരസ്വതിയിവളേ.........ആ..ആ..ആ
സരസ്വതിവളേ ലക്ഷ്മിയുമിവളേ  ഇവളേ (രാഗ..)
 
തേന്മൊഴീ നിൻ ഭാവുകമണിയും
മാണിക്യപ്പൂമാലയിവൾ (2)
അടിമലരിണയിൽ അനശ്വരതാളത്തിൻ
അനഘവസന്തമേന്തി
സരസ്വതിവളേ ............
സരസ്വതിവളേ ലക്ഷ്മിയുമിവളേ  ഇവളേ (രാഗ..)

കസ്തൂരിമല്ലിക പുടവ ചുറ്റി

Title in English
Kasthuri Mallika

കസ്തൂരിമല്ലിക പുടവ ചുറ്റി
കാനനകന്യയാം കാമവതി
പൂഞ്ചേല പുൽകി പൂഞ്ചായൽ പുൽകി
പൂമണിമാരുതൻ കവിയായി (കസ്തൂരി..)
 
സൂര്യനമസ്കാരം ചെയ്തെഴുന്നേൽക്കുന്നു
സുപ്രഭാതാഭയിൽ പൂവള്ളികൾ
ആകാശപന്തലിൽ ആലോലമാടുന്നു
ആവണി തൻ പുഷ്പ കാമനകൾ (കസ്തൂരി..)
 
താളത്തിലോളങ്ങൾ പെയ്തെഴുന്നള്ളുന്നു
ഭാവനമുഗ്ദ്ധയാം തരംഗിണികൾ
മധുരാർദ്രലാവണ്യമായ് മുന്നിൽ നിൽക്കുനു
മരവുരി ചുറ്റിയെൻ കല്പനകൾ (കസ്തൂരി..)

Raaga

രാത്രി രാത്രി

രാത്രി രാത്രി പാർവണേന്ദു രാത്രി
സ്വപ്നാടകയായ് വന്നൂ ഞാൻ
ചിത്രശിലാമണി മണ്ഡപത്തിൽ (രാത്രി..)
 
കാറ്റിൽ കരിമ്പന മുടിയഴിച്ചാടുമീ
കാട്ടിലെ ഇളം നീല മുളങ്കൂട്ടിൽ (2)
നിഴൽ പോലെ നിന്നെ ഞാൻ അനുഗമിപ്പൂ
നിനക്കായ് ഞാൻ നിത്യം കാത്തു നില്പൂ
കാത്തു നില്പൂ ആഹഹാ.ആഹഹാ.ആ‍........(രാത്രി..)
 

സ്വർണ്ണപട്ടാംബരം ചുറ്റിയുണർത്തുമീ

വാസന്തഭംഗികൾ കാണുമ്പോൾ

മുകിൽ പോലെ ഞാൻ നിന്നിൽ പെയ്തിറങ്ങും

കടലാം നീയെന്നെ ഏറ്റു വാങ്ങൂ

(രാത്രി,...)