വിടരുന്ന മൊട്ടുകൾ

വിടരുന്ന മൊട്ടുകൾ നാളത്തെ പൂവുകൾ

വിദ്യാർഥികൾ വിദ്യാർത്ഥികൾ

ഉണരുന്നു ഭാരതം വളരുന്നൂ ഭാരതം

ഉഷസ്സിനായ് പാടുവോർ വിദ്യാർത്ഥികൾ  (വിടരുന്ന..)

 

ഗംഗ തന്നല പോലെ കാവേരിത്തിര പോലെ

നന്മയായൊഴുകുന്ന വിദ്യാർത്ഥികൾ

വള്ളത്തോൾക്കവിത പോൽ ടാഗോറിൻ ഗീതി പോൽ

തുള്ളിത്തുളുമ്പി നീങ്ങുമാവേശങ്ങൾ (വിടരുന്ന..)

 

രാമനിൽ നബിയെയും ക്രിസ്തുവിൽ ഹരിയേയും

കാണുവാൻ കണ്ണുള്ള വിദ്യാർത്ഥികൾ

അദ്വൈത ഗാനത്താൽ ഐക്യദീപങ്ങളാൽ

അമ്മയെ പൂജിക്കുമഭിലാഷങ്ങൾ   (വിടരുന്ന..)

കനകമണിച്ചിലമ്പണിഞ്ഞ

കനകമണിച്ചിലമ്പണിഞ്ഞ കാളിയമ്മ ചുറ്റും

കരിമുകിൽ ജട പാറും ദേവിയമ്മ  (കനക..)

 

കരിമിഴിയിൽ തീയാളും തിരുമുറ്റക്കാവിലമ്മ

കളരിയ്ക്കൽ കളം പാട്ടിനോടിയെത്തി (2)

ചെണ്ട കടുന്തുടി ചേങ്ങില തിമില

തൊപ്പി മദ്ദളം ഇലത്താളം

കണ്ടും കേട്ടും കലിയിളകിയും

കളത്തിലംബിക നടമാടി

ആടി ആടി...(കനക..)

 

പതിവുള്ള നൈവേദ്യം അമ്മയ്ക്കു കൊടുത്തവൾ

ഋതുമതിയായൊരു പെൺകിടാവല്ലോ (2)

ചണ്ഡികയാം ജഗദംബിക തൻ

തൃക്കണ്ണു തുടുത്തു ശപിച്ചല്ലോ

ഇത്തറവാട്ടിൽ പെൺകൾക്കിനി മേൽ

ഭർത്താക്കന്മാർ വാഴില്ല

വാഴില്ല ..വാഴില്ല..(കനക..)

സ്നേഹാർദ്രസുന്ദരഭാവമുണർത്തുന്ന

സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന

രാപ്പാടികളുടെ ഗാഥ

ഏതോ പുതിയൊരു താളത്തിൻ വശ്യത

നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..)

 

സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന

സായാഹ്നമാരുതൻ വീശി

പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ

പൂജിച്ച ചന്ദനം പൂശി (സാമഗാന..)

 

അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും

ആരോ വിളിക്കുന്നു മൂകം

ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ

എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..)

ലയം ലയം ലഹരീലയം

ലയം ലയം ലയം ലഹരീലയം

സുഖം സുഖം സുഖം മദിരാസുഖം (ലയം..)

 

മയക്കം മതിമയക്കം പുതിയൊരു

നാടകത്തിൻ തുടക്കം

ആടുവതും നീ കാണുവതും നീ

പാടുവതും നീ കേൾക്കുവതും നീ

മായാമരീചിക നീ (ലയം..)

 

 

മനസ്സേ മൃദുമനസ്സേ കരിമുകിൽ നീന്തുന്ന നഭസ്സേ (2)

ഒരിടത്ത് സ്വപ്നം ഒരിടത്ത് സത്യം

ഏതു കൊള്ളും നീ ഏതു തള്ളും നീ

ഏകാന്ത സഞ്ചാരിണീ (ലയം..)

 

മകരം വന്നതറിഞ്ഞീലേ

മകരം വന്നതറിഞ്ഞീലേ

മാമ്പൂവേ പൂവേ

മാരൻ വന്നതറിഞ്ഞീലേ

മനസ്സിലെ പൂവേ പൂവേ (മകരം..)

 

കുളിച്ചൊരുങ്ങി കളഭം പൂശിയ

കുളിർത്ത കാറ്റേ നീയെൻ

നാടൻ പാട്ടിനു താളമിടാമോ

നനുത്ത കാറ്റേ ഓടിത്തളർന്ന കാറ്റേ (മകരം..)

 

മെയ്യാസകലം പുളകം ചൂടിയ

വസന്തമാസം പുതിയൊരു

വാകച്ചാർത്തിനു മാല പണിയും

സുഗന്ധമാസം ചുണ്ടിൽ സുമന്ദഹാസം (മകരം..)

ഓർമ്മയുണ്ടോ മാൻ കിടാവേ

ഓർമ്മയുണ്ടോ മാൻ കിടാവോ

ഒരുമിച്ചു നമ്മളോടിക്കളിച്ച കാലം തമ്മിൽ

ഒരിക്കലും പിരിയാത്ത ചെറുപ്പകാലം  (ഓർമ്മയുണ്ടോ..)

 

ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും

കാണാതിരുന്നാൽ നിൻ മിഴി നനയും നിന്റെ

കവിളിലെ കമലപ്പൂ കൊഴിഞ്ഞു വീഴും വാടി

കൊഴിഞ്ഞു വീഴും  (ഓർമ്മയുണ്ടോ..)

 

മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത

കൗമാരസ്നേഹത്തിൻ കനകപുഷ്പം എന്റെ

ഹൃദയത്തിലെന്നെന്നും വിടർന്നു നിൽക്കും

മിന്നി വിടർന്നു നിൽക്കും (ഓർമ്മയുണ്ടോ..)

പൂച്ചക്കു പൂനിലാവു പാൽ പോലെ

പൂച്ചക്ക് പൂനിലാവു പാൽ പോലെ എന്റെ

ചേച്ചിക്ക് പൂങ്കിനാവ് തേൻ പോലെ

പാലല്ല തേനല്ല പൂങ്കിനാവിൽ പിന്നെ

പാട്ടു പാടി മയക്കണ പൂമാരൻ

 

 

പാട്ടുകാരി പാടുമ്പോൾ സുന്ദരപ്പൊൻ നായകൻ

മീശയിന്മേൽ കരി പൂശിയ നായകൻ

ഞാനറിയാതെയെൻ കവിളിൽ വന്നണയും സുന്ദരൻ

മാനസം വീണയായ് മാറ്റുന്ന സുന്ദരൻ (പൂച്ചയ്ക്ക്..)

 

കണ്ണേറാൽ കാമുകിയെ വീഴ്ത്തുന്ന നായകൻ

കാവിമുണ്ട് ചുറ്റി വരും കാമുകൻ

തെന്നലായ് എന്നുള്ളിൽ താളമിടും കോമളൻ

ജീവിതം ഗാനമായ് മാറ്റൂന്ന ഗായകൻ (പൂച്ചയ്ക്ക്..)

ആരാരോ തേച്ചു മിനുക്കിയ

ആരാരോ തേച്ചു മിനുക്കിയ

ആകാശക്കണ്ണാടി

പുലരിപ്പെണ്ണിൻ മുഖം  നോക്കി

പൊൻ കണി പൂ ചൂടി (ആരാരോ..)

 

പുല്ലാങ്കുഴലു വിളിച്ചു നടക്കണ

പൂങ്കുയിലേ വായാടീ

പൂത്തു തളിർത്തതറിഞ്ഞോ നീ

പൂങ്കരളിൻ പൂവാടി പൂവാടി (ആരാരോ..)

 

 

മന്ദാരത്തിൻ പുതുമലരേന്തി

മഞ്ഞലയിൽ നീരാടി

മാമയിലാടും കുന്നിൻ ചെരുവിൽ

മാരന്റെ തേരോടി  തേരോടി (ആരാരോ..)

ഗംഗായമുനകളേ

ഗംഗായമുനകളേ

സംഗമം തേടും ദാഹങ്ങളേ

ഒന്നിച്ചു ചേർന്നിട്ടും നിങ്ങളിന്നകലേ

ഉദയാസ്തമയങ്ങൾ പോലെ (ഗംഗാ..)

 

രണ്ടു സമാന്തര രേഖകൾ പോലെ

രണ്ടു ധ്രുവങ്ങൾ പോലെ(2)

ഒരിക്കലുമടുക്കാതെ അകന്നേ നിൽക്കുന്നു

തുടിക്കുന്ന ഹൃദയവുമായ് നിന്നു

വിതുമ്പുന്ന ഹൃദയവുമായി

സായൂജ്യമെവിടെ സാന്ത്വനമെവിടെ

നാടകമതിന്നന്തമെവിടെ (ഗംഗാ..)

 

മൃദുലവികാരത്തിൻ വീചിയിലൂടെ

മധുരാനുഭൂതിയിലൂടെ (2)

മതിമറന്നൊഴുകുമ്പോൾ

മാദകശൃംഗാര മധു നുകരാനൊരു മോഹം

പുൽകിപടരുവാൻ വല്ലാത്ത മോഹം

സംഗമമെവിടെ സാഫല്യമെവിടെ

കനാകാംഗീ നിൻ നനഞ്ഞ

കനകാംഗീ നിന്റെ നനഞ്ഞ സൗന്ദര്യം

കരളിൽ തീ പടർത്തീ

മഴയും കുളിരും  മദനവികാരത്തെ

വീണ്ടും വിളിച്ചുണർത്തീ (കനകാംഗീ )

 

തുടുത്ത മേനിയിൽ ഈറൻ പൂഞ്ചേല

ഉടുക്കുവാനെന്തിത്ര തിടുക്കം (2)

നയനസാഫല്യം തേടുവാനണയുമ്പോൾ

നിനക്കെന്തിനാണൊരു നടുക്കം

ഈ വിജനതയിൽ ഈ മണി നികുഞ്ജത്തിൽ

ഇണക്കിളിക്കെന്തിനു നാണം നാണം (കനകാംഗീ..)

 

 

അഴിഞ്ഞു വീണ നിൻ വാർമുടി മാരിയിൽ

കുതിർന്നപ്പൊഴെന്തൊരു തിളക്കം(2)

മുത്തുകൾ ചിന്നിയ നിൻ മൃദുമുഖപത്മം

മുകരുമ്പോളെന്തിനു പിണക്കം

മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും