വരവർണ്ണിനീ
വരവർണ്ണിനീ വർണ്ണ ലയരഞ്ജിനീ
വിടർന്നു നിന്നൂ ഒരു വനപുഷ്പമായ്
വളർ പൗർണ്ണമി എന്റെ സുര സുന്ദരീ നീ
വിടർന്നു വന്നൂ ഉള്ളിലനുഭവമായ് (വരവർണ്ണിനീ..)
ആപാദവശ്യമാം നിന്മന്ദസ്മിതം കാൺകേ
ആവേശഭരിതമാകുന്നെൻ ഹൃദയം
ആ സൗഭഗം ഞാൻ നുകർന്നിടുമ്പോൾ
ആയിരം മിഴികളിൽ നീർ മുളയ്ക്കും (വരവർണ്ണിനീ..)
മാലേയ പവനനിലാലോലമാടും നിൻ
നീലാളകങ്ങൾ തലോടുമ്പോൾ
ഏതോ ലഹരിയിൽ ഞാനറിയാതെന്റെ
താരുണ്യം നിന്നിൽ വെച്ച് മറന്നു പോകും (വരവർണ്ണിനീ..)
- Read more about വരവർണ്ണിനീ
- Log in or register to post comments
- 950 views