ധിം ത തക്ക കൊടുമല ഗണപതി

ധിം ത തക്ക  കൊടുമല ഗണപതി

ധിം ത തക്ക കോട്ടയ്ക്കൽ ഗണപതി

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

 

കൂടുമാറും മയിലേ കുയിലേ കളികളിയോ

ചോടു വയ്ക്കിൻ ഇടത്തോ വലത്തോ കളികളിയോ

 

തകുകു തകുകു  തകു (2)

കൊടുമല ഗണപതി(2)

ധിമിക്കി ധിമിക്കി ധിമി (2)

കോട്ടയ്ക്കൽ ഗണപതി(2)

 

തകുകു തകുകു  തകു കൊടുമല ഗണപതി

ധിമിക്കി ധിമിക്കി ധിമി കോട്ടയ്ക്കൽ ഗണപതി

വെളിച്ചത്തിൻ സ്വർഗ്ഗത്തിൽ

വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ തുറക്കും അമ്മ

വസന്തത്തിൻ വർണ്ണജാലം കാണും

അവളുടെ സങ്കല്പങ്ങൾ പറന്നൂ

മനം ആനന്ദകണ്ണീരിൽ നനഞ്ഞു (വെളിച്ചത്തിൻ..)

 

 

ഹൃദയവും  വാടകക്കു ലഭിക്കുമീ ഭൂമിയിൽ

പണയമായ് നൽകിയവൾ കതിർമണ്ഡപം

മല പോലെ ചെകുത്താനെ വളർത്തുന്ന

ദൈവത്തിന്റെ നടയിലേക്കപ്പുറമോ

സ്ത്രീ ഹൃദയം സ്ത്രീ ഹൃദയം (വെളിച്ചത്തിൻ..)

 

 

വെളിച്ചവും ഇരുളാകും പഴയോലക്കൂട്ടിലെ

അടുക്കളയ്ക്കുള്ളിൽ നിന്നു ചിരിക്കുന്നവൾ (2)

ഇളം തളിർ ചില്ലകളെ കരയിക്കും കാറ്റലയിൽ

ലയിച്ചിതാ ചിരിയുടെ ഗദ്ഗദങ്ങൾ

കെട്ടിയ താലിക്ക്

കെട്ടിയ താലിക്ക് ഭാര്യയായ് ഞാൻ

പേറ്റു നോവറിയാതിന്നമ്മയായ്

ഉറ്റവളായ് തീർന്ന തങ്കമേ നീ

തൊട്ടതെല്ലാം പൊന്നായ് മാറുമേ (കെട്ടിയ..)

 

 

ആറ്റുകാൽ പൊങ്കാലയിട്ടു ഞാൻ എന്നും

നോറ്റ നോയമ്പിന്റെ പുണ്യമേ

ദേവി കനിഞ്ഞതീ മംഗല്യം

ദൈവത്തിൻ ദൈവം നിൻ സുന്ദരൻ (കെട്ടിയ..)

 

കുടിയേറും വീടിനി നിൻ വീട്

താലി കെട്ടിയോൻ ചൊല്ലിനി നിൻ ചൊല്ല് !

പൂമുഖം ചിരിയോടിരിക്കണം

പൂവുള്ളം വാടാതിരിക്കണം (കെട്ടിയ..)

 

കുന്നിക്കുരുവിന്റെ കണ്ണെഴുതി

കുന്നിക്കുരുവിന്റെ കണ്ണെഴുതി

കന്നിനിലാവോ പൊൻ വെയിലോ

കാറ്റേ കാറ്റേ നിനക്കറിയാമോ

കടംകഥയ്ക്കുത്തരം നീ പറയാമോ

അറിയാമോ  ഹോയ്  പറയാമോ ഹോയ് (കുന്നിക്കുരു....)

 

 

 

കാശിത്തുമ്പയ്ക്ക് കാതുകുത്ത്

മലയൻ തട്ടാനോ മാബലിയോ

കാതുകുത്തിനു പായസം വെച്ചത്

കരിവരി വണ്ടോ തുമ്പികളോ

തത്തേ തത്തേ നീ ചൊല്ലാമോ

ചൊല്ലാമോ ചൊല്ലാമോ ഹോയ് (കുന്നിക്കുരു...)

 

 

 

തത്തമ്മപ്പെണ്ണിനു മുറുക്കാൻ കൊടുത്തത്

പുലരിക്കതിരോ മൂവന്തിയോ

പാടത്തു പൊന്തിയ പവിഴം കട്ടത്

പണിക്കരേമ്മാനോ പനംകിളിയോ

ആറാട്ടുകടവിൽ ആളിമാരില്ലാതെ

ആറാട്ടു കടവിൽ ആളിമാരില്ലാതെ

നീരാട്ടിനിറങ്ങി നീ നീന്തുമ്പോൾ

ഞാനൊരു താമര തൂമലരായ് നിൻ

ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും

നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും  (ആറട്ടു..)

 

കാണാതിരിക്കുവാൻ കൺനു പൊത്തും

കരിമീനായ് നിന്നെ ഞാൻ പിടിച്ചു താഴ്ത്തും (2)

മുങ്ങാം കുളിയിട്ട് മൂരി നിവർന്നൊരു

ചങ്ങാലിക്കിളിയായ് പറന്നു പോകും ഞാൻ

ചങ്ങാലിക്കിളിയായ് പറന്നു പോകും

 

 

മാണിക്ക്യപടവിൽ ആരാരും കാണാതെ

മലരമ്പുമായ് നീ നിൽക്കുമ്പോൾ

ഞാനൊരു പൊന്നോണ പൈങ്കിളിയായ് നീല

വാനത്തു പറന്നാലെന്തു ചെയ്യും

ചക്കിക്കൊത്തൊരു ചങ്കരൻ

ചക്കിക്കൊത്തൊരു ചങ്കരൻ

ചക്കക്കൊത്തൊരു പിച്ചാത്തി

വാലു മടക്കി കെട്ടിയ പെണ്ണിൻ

കാലു തിരുമ്മും കിങ്കരൻ (ചക്കി..)

 

 

കരിമ്പെന്നു കരുതി കടിയ്ക്കാനെടുത്തത്

കാച്ചിപ്പഴുപ്പിച്ച കാരിരുമ്പു (2)

ചക്കരക്കുടത്തിൽ കൈയ്യിട്ടു നക്കിയപ്പോൾ

നാക്കേൽ കടിച്ചതു കട്ടുറുമ്പ്

നാക്കേൽ കടിച്ചതു കട്ടുറുമ്പ് (ചക്കി..)

 

 

കഴുത്തിനു ചുറ്റിലും കരിനാക്കു മുളച്ചൊരു

കൊഴുക്കട്ട മുഖമുള്ള കൊച്ചമ്മ (2)

വാക്കിനു തറുതല പറഞ്ഞിട്ട് പെണ്ണിന്റെ

നാക്കാൽ തൊഴി  വാങ്ങും ഭർത്താവ്

കാലമാകിയ പടക്കുതിര

കാലമാകിയ പടക്കുതിര

കടിഞ്ഞാണില്ലാത്ത പടക്കുതിര

ഒരിടത്തും നിൽക്കാതെ ഒരു ഞൊടി നിൽക്കാതെ

ഓടുന്നു പായുന്നു പടക്കുതിര (കാലമാകിയ.)

 

 

സംഭവചക്ര ഭ്രമണത്താലേ

മൺകുടിൽ കൊട്ടാരമാകുന്നൂ

നിത്യ സമൃദ്ധികൾ ചിലങ്ക കെട്ടി

നർത്തനമിവിടെ നടത്തുന്നൂ

നടത്തുന്നൂ (കാലമാകിയ..)

 

കാലത്തിന്റെ കുളമ്പിൻ കീഴിൽ

മാളിക കുടിലായ് മാറുന്നു

വിത്തു മുളയായ് മുളയിതു തൈയ്യായ്

തൈയ്യിത് മരമായ് വളരുന്നൂ

വളരുന്നൂ.... (കാല..)

 

റോജാമലരേ

റോജാമലരേ പൂജാമലരേ

നീഹാരഹാരം മാറിൽ ചൂടിയ

നീയൊരു രാജകുമാരി (റോജാ..)

 

പുതുവെയിൽ പൊന്നാട ഭൂമിയ്ക്കു ചാർത്തുന്ന

പുലരീ പൊൻ പുലരീ

ചുംബനമേൽക്കാത്ത  പുതിയൊരു പുഷ്പം

ചൂടിത്തരുമോ നീ ഒരു

പൂമാല തരുമോ നീ

ആ..ആ..ആ...           (റോജാ...)

 

കാണാത്ത കൈ നീട്ടി കസ്തൂരി പൂശുന്ന

കാറ്റേ ! പൂങ്കാറ്റേ

പാലമൃതൊഴുകുന്ന പുതിയൊരു ഗാ‍നം

പാടിത്തരുമോ നീ ഒരു

പൂണാരം തരുമോ നീ (റോജാ..)

 

വിലാസലതികേ നിന്നിൽ വിടരും

വിലാസലതികേ നിന്നിൽ വിടരും

സുഹാസമലരിൽ തേനാണോ

പരാഗമാണോ പരിമളമാണോ

പകൽക്കിനാവാണോ (വിലാസ..)

 

മദകരമാനസ വൃന്ദാവനിയിൽ

മലരായ് നീ വിടരൂ മഞ്ജുള

മലരായ് നീ വിടരൂ (2)

 

നവസുമ ലതികാ ചലനം പോലെ

നടനം നീ തുടരൂ മോഹന

നടനം നീ തുടരൂ  (വിലാസ..)

 

ലളിതമനോഹര തനുവിൽ തിങ്ങും

ലഹരിയെനിക്കു തരൂ മായിക

ലഹരിയെനിക്കു തരൂ (2)

 

മധു മധുരാധര മലരിൽ നിന്നും

മദിരയെനിക്കു തരൂ മാദക

 മദിരയെനിക്കു തരൂ (വിലാസ..)

 

മംഗല്യത്താലിയിട്ട മണവാട്ടി

മംഗല്യത്താലിയിട്ട മണവാട്ടി

മാനത്തെ അമ്പിളിത്തമ്പുരാട്ടി

മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ

മണിയറയിൽ നീയും തനിച്ചാണോ (മംഗല്യ..)

 

 

കുളിരും കൊണ്ടോടി വരും പൂന്തെന്നൽ പുൽകുമ്പോൾ

തളിർമരം കോപിക്കുമോ

അതോ താളത്തിൽ ചാഞ്ചാടുമോ (2)

തിരമാല കൈനീട്ടി വാരിപ്പുണരുമ്പോൾ തീരത്തിനിഷ്ടമാണോ

അതോ തീരാത്ത ശോകമാണോ തമ്പുരാട്ടീ (മംഗല്യ...)

 

മൃദുലാംഗുലികളാൽ തന്ത്രികൾ മീട്ടുമ്പോൾ

മണിവീണ കേണിടുമോ

അതോ പൊട്ടിച്ചിരിച്ചീടുമോ (2)

പൂവിട്ടു പൂജിക്കാൻ പൂജാരി തൊടുന്നത്

ദേവിയ്ക്കു പരിഭവമോ അതോ