സുനിതാ ! സുനിതാ !
പച്ചക്കിളിപവിഴ പാൽ വർണ്ണമേ
പാവാടപ്രായമുള്ള ശൃംഗാരമേ
ആസ്വാദകൻ ഞാനൊറാസ്വാദകൻ
ആരോമലേ നിന്റെ ആരാധകൻ (പച്ചക്കിളി..)
നീലപ്രകാശ പുഷ്പം വിരിഞ്ഞു നിൽക്കും
നീണ്ടിടം പെട്ട നിന്റെ കൺപീലികൾ
ഇടക്കിടെ ചിമ്മിയെന്നെ ക്ഷണിച്ചൂ എന്റെ
ഇണയരയന്നമെന്നെ വിളിച്ചൂ
ഒരു നിമിഷം ഒരു നിമിഷം
ഒരു നിഴൽ പോലെ പിന്നിൽ ഞാനണഞ്ഞു (പച്ചക്കിളി..)
നാണം തുളുമ്പി നിൽക്കും നുണക്കുഴികൾ
ചുംബനം മുട്ടി നിൽക്കും ചെഞ്ചുണ്ടുകൾ
അടിക്കടി നിന്നിലെന്നെ തളച്ചു നിന്റെ
അസുലഭഭാവങ്ങളെന്നെ പൊതിഞ്ഞൂ
ഒരു നിമിഷം ഒരു നിമിഷം
ഒരു സ്വരമായ് നിന്നിൽ ഞാനലിഞ്ഞൂ (പച്ചക്കിളി..)