കാശിത്തുമ്പേ കാശിത്തുമ്പേ
കാശീപ്പോവാൻ പറ്റൂല്ല
കാശു കുടുക്ക നിറഞ്ഞാലും
കാവിച്ചേലയുടുത്താലും
കാശീപ്പോവാൻ പറ്റൂല്ല
ഇക്കുറി പറ്റൂല്ലാ
(കാശിത്തുമ്പേ..)
മാനം നിറയെ തെച്ചിപ്പൂ
മനസ്സു നിറയെ പിച്ചിപ്പൂ
മാണിക്യത്തിരുവാഴിപ്പൂ
മാരന്റെ തൃക്കൈയ്യിൽ
അണി മോതിരവിരൽ നീട്ടി
അരികിൽ നിന്നാട്ടേ
(കാശിത്തുമ്പേ..)
ആനയെടുപ്പത് പൊന്നുണ്ടോ
ആരും കാണാപ്പൊന്നുണ്ടോ
പൂവേലൊന്നു തൊടുത്തോണ്ടേ
പൂമാരൻ നിൽപ്പുണ്ടോ
കിളിവാതിൽ വിരി നീക്കി
കളഭം തന്നാട്ടേ
(കാശിത്തുമ്പേ..)
താലം നിറയെ പൂമ്പട്ടും
തളിർവെറ്റിലയും പൊൻ പാക്കും
താളമടിക്കും പൂങ്കരളും
താരമ്പൻ പോരുമ്പോൾ
ഒരു നൂറു കഥ പറയാൻ
ഒരുങ്ങി നിന്നാട്ടേ
(കാശിത്തുമ്പേ..)