സപ്തസ്വരങ്ങൾ പാടും

സപ്തസ്വരങ്ങൾ പാടും ചിത്ര പതംഗികൾ

സ്വപ്നങ്ങൾ പോലലയുമുദ്യാനം

രത്നങ്ങൾ പതിച്ച പൂമച്ചകം പോൽ വാനം

കല്പനാ കേളി കാണും സായാഹ്നം (സപ്തസ്വരങ്ങൾ..)

 

മൂന്നു മുഖങ്ങൾ പോലെ മുത്തണിവള്ളിയിൽ

മുത്തമിട്ടുലയുന്നൂ മൂന്നു പൂക്കൾ

നമ്മളെ കണ്ടവർ വിടർന്നിരിക്കാം

നമ്മുടെ സങ്കല്പം കവർന്നിരിക്കാം  (സപ്തസ്വരങ്ങൾ..)

 

 

ഇഷ്ട സഖിക്കായി കാണാത്ത വീണയിൽ

വശ്യ വർണ്ണങ്ങൾ മീട്ടും മന്ദാനിലൻ

മഞ്ഞലക്കുളിരതിൻ താളമായി

കന്യകാമനമതിലോളമായി  (സപ്തസ്വരങ്ങൾ..)

 

രാജകുമാരീ ദേവകുമാരീ

രാജകുമാരീ ദേവകുമാരീ

രാഗമാലികയായ് വിടരും നീ

രാസലീലാ വന്ദനമാലാ (രാജകുമാരി...)

 

പുഷ്യരാഗത്തിന്നൊളി പൂക്കും പുഞ്ചിരി

പുഷ്പകാലത്തിന്നാദ്യത്തെ പുലരി

ലജ്ജയിലലിയും മുഖമൊരു ലഹരി

ലളിതേ ലതികേ നീയുഷമലരി

സുരലോക രതിവീണ മധുവാണി നീ

സാല്വന്റെ നാളത്തെ യുവറാണി നീ (രാജകുമാരി...)

 

 

ശില്പി കാണാത്ത കലതാവും പൂവുടൽ

സ്വർഗ്ഗരത്നങ്ങളാക്കുന്ന തേൻ കടൽ

ചിത്രമെഴുതും മിഴിയൊരു വാതിൽ

സ്വപ്നഗന്ധർവ്വനതിനെന്നും കാവൽ

മദനന്റെ മദം പൂത്ത മൽ മഞ്ജരി

മമ മോഹത്തോണി തൻ മധുര വേണി നീ (രാജകുമാരി...)

മുരുകാ മുരുകാ ദയ ചൊരിയൂ

മുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ

ഓംകാരപ്പൊരുളറിഞ്ഞവനേ

ഗാംഗേയനേ കാർത്തികേയനേ

കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന

കന്യക ഞാൻ നിത്യ കന്യക ഞാൻ

വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ

 

 

സ്വയംവര സദസ്സിലെൻ മനമുടഞ്ഞൂ

സ്വപ്നലോലുപനെന്നെ കൈ വെടിഞ്ഞൂ

വസന്തമെൻ ജീവിതത്തിൽ വേനലായി

ഹർഷമെൻ ഹൃദയാശ്രു വർഷമായി

അണയാതീ മണിദീപ തിരി കൊളുത്തൂ

അബലയാം അംബയിൽ ദയ ചൊരിയൂ

വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ

 

ഓളങ്ങളേ കുഞ്ഞോളങ്ങളേ

ഓളങ്ങളേ കുഞ്ഞോളങ്ങളേ

ഓടി വാ തുള്ളിയൊഴുകി വാ

മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..)

 

 

കാടുകൾ വസന്തത്തിൻ കസവു ചുറ്റി

കടമ്പിനും കല്യാണപ്പുടവ കിട്ടി

കാറ്റിന്റെ മുരളികൾ കുരവയിട്ടു

കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ

കിളികളേ ചെല്ലക്കിളികളേ

പാടി വാ ! കാര്യം പറഞ്ഞു വാ !

കിങ്ങിണിപ്പറവകളേ ! വാനിലെ

വർണ്ണപ്പൂന്തളികകളേ   (ഓളങ്ങളെ..)

 

 

 

താഴമ്പൂ താഴ്വരകൾ മണം വിതറി

തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി

പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും

പരിമളം രാവായാൽ ലഹരിയാകും

ചന്ദ്രകിരണ തരംഗിണിയൊഴുകീ

ചന്ദ്രകിരണ തരംഗിണിയൊഴുകി

സാന്ദ്രനീല നിശീഥിനിയൊഴുകി

കേളീശയനമൊരുക്കുക വേഗം

കോമളാംഗികളെ (ചന്ദ്ര..)

 

അന്തഃപുരത്തിലെ സ്വർണ്ണവിളക്കുകൾ

എന്തിനുറക്കമിളക്കുന്നു

നീരദദള നീരാള ചുളിവുകൾ

നിർവൃതിയറിയാതുഴറുന്നൂ

മണിദീപങ്ങൾ മയങ്ങട്ടെ

മദനരശ്മികൾ മലരട്ടെ (ചന്ദ്ര..)

അന്തഃരംഗത്തിലെ ശൃംഗാരകുങ്കുമം

അമ്പിളിക്കവിളത്തട്ടിൽ ചിതറുന്നൂ

മാദക മധുകണ ജാലം ചൊടിയിൽ

മാസ്മര കവനങ്ങളാകുന്നു

മധുരചിന്തകൾ ഉതിരട്ടെ

മറ്റൊരു മന്മഥൻ ജയിക്കട്ടെ (ചന്ദ്ര...)

ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ

Title in English
Illathamma kulichu varumbol

ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി
കിണ്ണം നിറയെ പൂ തരുമോ
കിളുന്തു മുല്ലപ്പൂ തരുമോ
പൂ തരുമോ
(ഇല്ലത്തമ്മ... )

പൂമാല കൊരുക്കാനോ
പൂജാമുറിയിലൊരുക്കാനോ
പൂവെന്തിനു ചൂടാനോ
പുരികക്കൊടികൊണ്ടെറിയാനോ
പുരികക്കൊടികൊണ്ടെറിയാനോ
നല്ലപെണ്ണേ നാത്തൂനാരേ 
ചൊല്ലുകില്ല ഞാന്‍
ആ.......
(ഇല്ലത്തമ്മ... )

പൂമെത്ത വിരിക്കാനോ
പൂമണമേറ്റു കിടക്കാനോ
പൂവമ്പനു നല്‍കാനോ
പുളകക്കിങ്ങിണിയണിയാനോ
പുളകക്കിങ്ങിണിയണിയാനോ
നല്ലപെണ്ണേ നാത്തൂനാരേ 
ചൊല്ലുകില്ല ഞാന്‍
ആ.......

Year
1964

താരാട്ടു പാടാതെ

Title in English
Thaarattu paadathe

താരാട്ടു പാടാതെ താലോലമാടാതെ 
താമരപ്പൈതലുറങ്ങി 
താമരപ്പൈതലുറങ്ങി 
(താരാട്ടു...  )

എന്‍ കുഞ്ഞുറക്കത്തില്‍ ഏതോ കിനാവിലെ 
തുമ്പിയെ കണ്ടു ചിരിപ്പൂ - പൊന്നും 
തുമ്പിയെ കണ്ടു ചിരിപ്പൂ 
അച്ഛന്റെ കണ്ണുകള്‍ ആ തളിര്‍ ചുണ്ടുകള്‍ 
മുത്തേ നിനക്കാരു തന്നു - പുന്നാര 
മുത്തേ നിനക്കാരു തന്നു 
(താരാട്ടു...  )

Year
1964

കണി കാണും നേരം

Title in English
Kani kaanum neram

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
(കണികാണും... )

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ  കണികാണാൻ
(മലർമാതിൻ... ) 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍ 
(ശിശുക്കളായുള്ള... )

Year
1964

നിമിഷങ്ങൾ നിമിഷങ്ങൾ

നിമിഷങ്ങൾ നിമിഷങ്ങൾ

നിൽക്കാതെ പാറുന്ന ശലഭങ്ങൾ

കാലമാം കടലിലെ ഓളങ്ങൾ

കമനീയതയുടെ പൈതങ്ങൾ

 

 

ഒന്നു തൊടാൻ ഞാനണയും മുമ്പേ

ഓടുന്നു മറയുന്നൂ നിങ്ങൾ

പതിവായ് പലവിധ ജീവിത ശില്പങ്ങൾ

പണിയുന്നൂ തകർക്കുന്നൂ നിങ്ങൾ

പണിയുന്നൂ തകർക്കുന്നൂ നിങ്ങൾ

 

വിണ്ണിലുലാവുന്ന കല്പക വൃക്ഷത്തിൻ

വിടരുന്ന മുകുളങ്ങൾ നിങ്ങൾ

വിശ്വൈകശില്പിക്കു സ്വർഗ്ഗ മുഹൂർത്തത്തിൽ

വികസിച്ച പുളകങ്ങൾ നിങ്ങൾ

വികസിച്ച പുളകങ്ങൾ നിങ്ങൾ

 

 

Film/album

മുരളി മധുമുരളി

മുരളി മധു മുരളി

മധുമുരളി മാദക മുരളി

മധുമഴ ചൊരിയും മുരളി (മുരളി..)

 

 

രാധിക തൻ മൃദുമാനസ മലരിൽ

രാഗമരന്ദം വീശിയ മുരളി

ഗോപീ ജനമനമോഹന മുരളി

ഗോകുലപാലന്റെ മായാ മുരളി

മുരളി...മുരളി.. (മുരളി..)

 

തത്ത്വങ്ങളഖിലവും കർത്തവ്യ വിമുഖനാം

പാർത്ഥനു നൽകിയ വേദാന്ത മുരളി

പാരിന്റെ ഹൃദയത്തിൽ പാവന ധർമ്മത്തിൻ

പാലാഴിയൊഴുക്കും ഭഗവാന്റെ മുരളി

മുരളി...മുരളി.. (മുരളി..)

Film/album