ഏഴു നിറങ്ങൾ വിളക്കു വെച്ചൂ

Title in English
Ezhu nirangal vilakku

ഏഴു നിറങ്ങൾ വിളക്കു വെച്ചൂ
ഏഴു സ്വരങ്ങളും അലയടിച്ചൂ
മൂകാംബികയുടെ തിരുസന്നിധിയിൽ
പത്മപാദമലർ ചിലങ്ക വെച്ചൂ
താളം ആദിതാളം തരംഗനർത്തനമേളം
തരംഗനർത്തനമേളം - മേളം
ഏഴു നിറങ്ങൾ വിളക്കു വെച്ചൂ

ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ
ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ

അനുകമ്പപെയ്തു നീയെൻ അകതാരിലൊഴുകേണം
അഴലിൻ തിമിരം നിന്നിൽ അലിഞ്ഞിടേണം
ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ

രാജയോഗം എനിക്ക് രാജയോഗം

Title in English
Rajayogam

രാജയോഗം എനിക്ക് രാജയോഗം
രാഗലോലുപനെനിക്കു തന്നു
പ്രേമകിരീടം രത്നകിരീടം
(രാജയോഗം..)

എന്റെ വികാരത്തിൻ മണിമാളിക
ഏഴുനില മാളിക
പവിഴം തിളങ്ങും മച്ചകങ്ങൾ
പിച്ചകം വളരും അങ്കണങ്ങൾ
രാഗപ്പീലികൾ വിടർത്തിയാടാൻ
രാജസാരസങ്ങൾ
ലാലാലലാലാലല
രാജയോഗം എനിക്ക് രാജയോഗം

എന്റെ സംഗീതത്തിൻ മണിത്തംബുരു
പ്രേമത്തിൻ പൊൻതംബുരു
മന്ത്രങ്ങൾ നിറയും മലർത്തുടികൾ
മധുരത്തിൽ കുളിരും ശ്രുതിലയങ്ങൾ
ഗാനശീലുകൾ പുണർന്നു നീന്താൻ
രാവിൻയാമങ്ങൾ ലാലാലലാലാലല
(രാജയോഗം..)

ദേവീ വിഗ്രഹമോ

Title in English
Devi vigrahamo

ദേവീവിഗ്രഹമോ അനുരാഗപൂജാവിഗ്രഹമോ
പ്രണയലോലയായ് പൂമാല കോർക്കും
പ്രേമസന്ന്യാസിനീ (ദേവീ..)

ആരാധകനെ അനുഗ്രഹിക്കും
ആനന്ദ സോപാനമോ
കാർത്തിക ദീപങ്ങൾ കണ്ണിലൊതുക്കും
ചിത്രാ പൗർണ്ണമിയോ നീയാര് നീയാര്
നിരുപമലാവണ്യമേ
ഓ...നിരുപമലാവണ്യമേ (ദേവി...)

ഊമതൻ മനസ്സിൽ രാഗമുണർത്തും
ഗ്രാമീണ കന്യക ഞാൻ
പാടാത്ത മുരളിയിൽ നാദമുയർത്തും
ഗാനസുധാമയി ഞാൻ ഞാനാര് നീയാര്
ഇരുരാഗ കല്ലോലങ്ങൾ
ഓ...ഇരുരാഗ കല്ലോലങ്ങൾ (ദേവി...)

ആദിലക്ഷ്മി ധാന്യലക്ഷ്മി

Title in English
Aadilakshmi

ആദിലക്ഷ്മി ധാന്യലക്ഷ്മി
ധൈര്യലക്ഷ്മി ധനലക്ഷ്മി
വിജയലക്ഷ്മി വിദ്യാലക്ഷ്മി
വരലക്ഷ്മി ശുഭലക്ഷ്മി
(ആദിലക്ഷ്മി..)

അംബികേ നിൻ പാദകമലം
അഭയമലരായ് വിടരണം
തമ്പുരാട്ടീ നിന്റെ നടയിൽ
സങ്കടങ്ങൾ മറയണം
(ആദിലക്ഷ്മി..)

ജീവശംഖിൻ നാദമായി
ഗാനപല്ലവി കേൾക്കണം
ദുഃഖപുഷ്പം കൊണ്ടു തീർക്കും
രക്തപുഷ്പാഞ്ജലിയിതാ
(ആദിലക്ഷ്മി..)

വിശ്വമായേ ഞങ്ങൾ നിന്റെ
കർപ്പൂരത്തിരിനാളങ്ങൾ
ആത്മനാളിക ധൂമമാക്കിയ
അഷ്ടഗന്ധ തളികകൾ
(ആദിലക്ഷ്മി..)

നായകനാര് പ്രതിനായകനാര്

Title in English
Naayakanaaru

നായകനാര് പ്രതിനായകനാര്
നാടകത്തിൽ നർത്തകിയാം നായികയാര്
അണിയറയിൽ വാഴും ചെകുത്താന്മാർ
അരങ്ങത്ത് വന്നാൽ ദൈവങ്ങൾ
(നായകനാര്..)

സത്യമെന്ന സുന്ദരിക്കു വയസ്സായി
സൽക്കാരം നൽകുവാൻ കഴിയാതായി
പുരാണങ്ങളുറങ്ങുന്ന പുണ്യചിന്ത മയങ്ങുന്ന
നാണയത്തിലൊളിക്കുന്നു നന്മതിന്മകൾ
നന്മതിന്മകൾ (നായകനാര്..)

മദിര തന്ന ലഹരിധാര ധനമാക്കി
വാഗ്ദാനം വിൽക്കുവാൻ നിശകൾ തേടി
നാടകം നീ തുടർന്നാലും നാളെയെ നീ മറന്നാലും
തകരാറായ് രജനി തീർത്ത കൂടാരം -കൂടാരം (നായകനാര്...)

തുളസിമാല മുല്ലമാല

Title in English
Thulasimaala

തുളസിമാല മുല്ലമാല
തുളസിമാല മുല്ലമാല തെച്ചിമാല
തുളുമ്പിവരും ആരാമ പൂന്തിരമാല
താമരമൊട്ടുണ്ട് താരകപ്പൊട്ടുണ്ട്
താഴികക്കുടങ്ങളുണ്ട് - വസന്തത്തിൻ
താഴികക്കുടങ്ങളുണ്ട്

മഞ്ഞിന്റെ കുളിരണിയും കുറുമൊഴികൾ
കണികാണാൻ കണിക്കൊന്ന കതിർമണികൾ
കാമുകിക്കു നൽകുവാൻ പിച്ചിപ്പൂവ്
കല്യാണപ്പെണ്ണിനു പനിനീർപ്പൂവ്
ചെമ്പകം ജേമന്തി ചെമ്പരത്തീ
എന്തിനും ഏതിനും പൊന്നരളി
ആ..ആ..ആ..(തുളസിമാല..)

അശോകവനത്തിൽ പൂക്കൾ കൊഴിഞ്ഞൂ

അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞൂ

അശ്രുത്തിരകളിൽ മൈഥിലി പിടഞ്ഞൂ

അവളുടെ ഗദ്ഗദ ഗാനശലാകകൾ

ആനന്ദരൂപനെ തേടിയലഞ്ഞൂ

 

കാമത്തിൻ വിളക്കേന്തും കൺകളുമായി

അഴകിയ രാവണൻ പിന്നെയും വന്നൂ

ഇരുളിന്റെ മുന്നിൽ വിറയ്ക്കുന്ന സന്ധ്യയായ്

ഇന്ദീവരമിഴി മുഖം കാട്ടി നിന്നൂ

രാമാ രഘുരാമാ രാജീവ നയനാ

ജാനകിക്കഭയം തരൂ (അശോക..)

 

തീരത്ത് തല തല്ലും തിരകളുമായി

ഉറങ്ങാത്ത സാഗരം സർവ്വവും കണ്ടൂ

വിധിയുടെ മാറിൽ ജ്വലിക്കുന്ന താര പോൽ

ലങ്കയിൽ മൈഥിലീ ഹൃദയം ജ്വലിച്ചൂ

രാമാ രഘുരാമാ രാജീവ നയനാ

ജാനകിക്കഭയം തരൂ (അശോക..)

 

അമ്മിണീ എന്റെ അമ്മിണീ

അമ്മിണീ എന്റെ അമ്മിണീ നിന്റെ

കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും

കറണ്ടടിക്കും പെണ്ണേ കറണ്ടടിക്കും (അമ്മിണീ..)

 

കണ്ണേ പൊന്നേ നിന്റെ

കണ്ണൊരു ചിമ്മിനി വിളക്ക്

പ്രേമം നിറച്ച  പൂവിളക്ക്   (അമ്മിണീ..)

 

 

ഒന്നു തൊടുവാൻ മോഹം കെട്ടിപ്പിടിക്കാൻ മോഹം

ഓമനേ ഈ കറണ്ടിത്തിരി ഓഫ് ചെയ്യാമോ

മഞ്ഞളിന്റെ കുളിരണിയും മാറിടത്തിൽ മുഖം ചേർക്കാൻ

മനസ്സിനുള്ളിലെ മാൻ കുട്ടിക്ക് മോഹം

വല്ലോം നടക്കുമെങ്കിൽ നടക്കട്ടേ

കുളിരുമെങ്കിൽ കുളിരട്ടെ  കുളിരട്ടെ  കുളിരട്ടെ (അമ്മിണീ..)

 

 

ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക

ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു

പിണങ്ങിയാൽ പായുന്ന പടക്കുതിര

കഥയറിയാതെ നീ കയർക്കരുതേ

ഈ കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങി...)

 

അപരാധം ചെയ്യില്ലെന്നാണയിടാം

ആയിരത്തൊന്നു വട്ടമേത്തമിടാം

സ്വപ്നങ്ങൾ വിൽക്കുമെൻ ഇണക്കുയിലേ നിന്റെ

സ്വർഗ്ഗത്തിൻ കിളിവാതിലടക്കരുതേ (ഇണങ്ങി...)

 

 

അനുരാഗ ഗന്ധർവപൂവനത്തിൽ

ആനന്ദ ഹേമന്തം വിരുന്നു വന്നൂ

മലർ നുള്ളി നടക്കുമെൻ മണിത്തിടമ്പേ

നിന്റെ മനസ്സിലെ പൊൻ കൂട് തകർക്കരുതേ  (ഇണങ്ങി...)

രോഹിണീ നക്ഷത്രം

രോഹിണീ നക്ഷത്രം സാക്ഷി നിന്നപ്പോൾ

മോഹത്തിൻ പിച്ചകം നട്ടൂ ഞാനെന്റെ

മോഹത്തിൻ പിച്ചകം നട്ടൂ

ജീവനിൽ പൊട്ടിക്കിളിർത്തു വളരുമെൻ

ഭാവനാ ചൈതന്യ വല്ലി

 

എന്റെ പ്രതീക്ഷ തൻ തൂ വെണ്ണിലാവിലാ

പിഞ്ചിളം ചില്ലകൾ പൂക്കും

പൂവിട്ടു നിൽക്കുമെന്നാശാ ലതികയിൽ

ആ സ്മൃതി തൻ തെന്നലാടും

 

കണ്ണിലും കാതിലും തേന്മഴ പെയ്യുവാൻ

കനക വസന്തം ചിരിക്കും

താനേ വിടർന്നിടും ഗാനപുഷ്പങ്ങളിൽ

ആ രാഗ സൗരഭ്യ പൂരം (രോഹിണീ..)