താരുണ്യത്തിൻ പുഷ്പകിരീടം

Title in English
Tharunyathin Pushpakireedam

താരുണ്യത്തിൻ പുഷ്പകിരീടം
താഴികക്കുടം തങ്കത്താഴികക്കുടം
ഞാനവളെ കണ്ടൂ കൺ
മിന്നലെന്നിൽ കൊണ്ടൂ ആ
കന്നൽ മിഴി എന്നിൽ പൂത്ത
കാമപ്പൂവുകൾ കണ്ടൂ
(താരുണ്യ..)

കാറ്റിലാടും ഡാഫോഡിൽ അവൾ
പൂത്തു നിൽക്കും ഗോൾഡൻ ഹിൽ
ഒരു പൂവെങ്കിലും നുള്ളാൻ
ഒരു കണമെങ്കിലും നുകരാൻ
ഓടി വന്നല്ലോ ഞാൻ ഓടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
(താരുണ്യ..)

Year
1975

ഈ ദിവ്യസ്നേഹത്തിൻ രാത്രി

Title in English
Ee Divya snehathin

ഈ ദിവ്യസ്നേഹത്തിൻ രാത്രി
ഇഴപൊട്ടും ദാഹത്തിൻ രാത്രി
മൂടുപടത്തിലൊളിക്കുന്ന നാണത്തെ
മുട്ടു കുത്തിക്കുന്ന രാത്രി
(ഈ ദിവ്യസ്നേഹം..)

കതിർ തൂകി നിന്ന കിനാവിന്റെ പൂവുകൾ
കായായ് കനിയാകും രാത്രി
സ്വർഗ്ഗങ്ങൾ തേടിയലഞ്ഞ പ്രതീക്ഷകൾ
ചിത്രാലയം ചേരും രാത്രി - പ്രേമ
ചിത്രാലയം ചേരും രാത്രി
മംഗലരാത്രി മാദകരാത്രി
(ഈ ദിവ്യസ്നേഹം..)

അഭിലാഷ മോഹിനീ

Title in English
Abhilasha mohini

അഭിലാഷ മോഹിനീ അമൃത വാഹിനീ
ആയിരം ജന്മങ്ങളായ് നീ എന്നിലെ
ആത്മാവിൻ ചൈതന്യമല്ലേ
അഭിലാഷ മോഹിനീ..

നിൻ മടിയിൽ ഞാൻ തല ചായ്ക്കുമ്പോൾ
നീ രാജരാജീവമാകും
നിൻ മിഴിമുത്തുകൾ ഈ വിശ്വസ്നേഹത്തിൻ
പൊൻകതിർപൂക്കളായ് മാറും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കിൽ ഞാനുണ്ടോ
(അഭിലാഷ..)

എൻ വിരിമാറിൽ നീ മുഖമണയ്ക്കുമ്പോൾ
നീ മോഹമാലിനിയാകും
നിന്നധരങ്ങളിൽ ഈ വിശ്വചൈതന്യ
ചന്ദ്രിക പാൽത്തിര പാടും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കിൽ ഞാനുണ്ടോ
(അഭിലാഷ..)

രാത്രിതൻ സഖി ഞാൻ

Title in English
Rathrithan sakhi njan

രാത്രിതന്‍ സഖി ഞാന്‍
ഒരു രാജനര്‍ത്തകി ഞാന്‍
രാഗമറിയാതാരോ പാടിയ
ഗാനപല്ലവി ഞാന്‍
ഒരു ഗാനപല്ലവി ഞാന്‍

വിടരും മാദകഗന്ധം കവരാന്‍
വിരുന്നുകാരായ് പോരൂ
കാറ്റു പോലെ വരൂ കുളിര്‍-
കാറ്റല പോലെ വരൂ
നിമിഷങ്ങള്‍ ഈ നിമിഷങ്ങള്‍
തിരിച്ചു വരാത്ത യാത്രക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ
(രാത്രിതന്‍...)

പ്രാണനാഥാ വരുന്നു ഞാൻ

Title in English
Prananadha varunnu njan

പ്രാണനാഥാ വരുന്നു ഞാൻ
പാദമലരിൽ വീഴുവാൻ
കാമദേവാ നിന്റെ മാറിൽ
പ്രേമലതയായ് പടരുവാൻ
(പ്രാണനാഥാ...)

ഓമനത്തിങ്കൾ തിലകം ചാർത്തി
ഒരു ടൺ പൗഡർ വാരിപ്പൂശി
സൂട്ടും കോട്ടും ഹാറ്റുമണിഞ്ഞെൻ
കൂട്ടുകാരൻ കുണുങ്ങി നില്പൂ
കുളിരു പെയ്യും രാവിൽ പോലും
കൂളിംഗ് ഗ്ലാസ്സുമായ് തെളിഞ്ഞു നില്പൂ
ചാർളി ചാപ്ലിനോ നീ
ജോണി വാക്കറോ നീ
രാജ്കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂർഭാസിയോ
(പ്രാണനാഥാ...)

രാഗതരംഗം

Title in English
Raga Tharangam

രാഗതരംഗം അനുരാഗതരംഗം
നീയൊരു രാഗതരംഗം
ഞാനൊരു രാഗ തരംഗം
 
ഓ ജീവിതമാകും നദിയിൽ
മോഹത്തിൻ പൂങ്കാറ്റിൽ
ഇളകുന്നു തഴുകുന്നൂ
കുളിരിൽ പുണർന്നു മരിയുന്നൂ
 
 
ബ്ലോ  ആട്ടം വിൻഡ്
എബവ് ദി വേവ്സ് ഓഫ് ലൈഫ്
ആൻഡ് സിങ്ങ് ദി സോങ്ങ് ഓഫ് ലവ്
ലവ് ലവ് ലൗ
 
 
ഗാനപതംഗം മധുപാനപതംഗം
നീയൊരു ഗാനപതംഗം
ഞാനൊരു ഗാനപതംഗം
ജീവിതമാകും വനിയിൽ
ഭാവന തൻ പൂഞ്ചിറകിൽ
ഇളകുന്നു തളരുന്നു
മദിര കുടിച്ച് മദിക്കുന്നു
ബ്ലോ വിന്റർ സ്മൈൽ
എമിഡ്സ്റ്റ് ദി ബട്ടർഫ്ലൈസ് ആൻഡ്
ഡ്രാ ദി കർവ്സ് ഓഫ് ലൈഫ്

ജയ ജയ ഗോകുലപാല ഹരേ

Title in English
Jaya jaya gokulapala

ജയജയ ഗോകുലപാല ഹരേ
ജയ ഗോവിന്ദ മുകുന്ദ ഹരേ
രാസക്രീഡാ ലോല ഹരേ
രാധാ മാധവ ഹരേ ഹരേ
 
മൃദു നളിനീ ദള മിഴികൾ തിളങ്ങി
കാതിൽ കുണ്ഡല ശോഭ വിളങ്ങീ
അധരങ്ങളിലമൃത് തുളുമ്പി
അഞ്ജന വർണ്ണനെ കാണേണം കണി കാണേണം (ജയജയ..)
 
പ്രനയ ലീലാവതി നീയെൻ
ഹൃദയ മലർ മാധുരി
നിൻ പ്രേമ ചാപല്യം ഒരു നവകാവ്യസങ്കല്പം
ഏപ്രിലിൽ വിടരും ലില്ലികൾ പോലെ
എന്നോമനയുടെ കാമനകൾ
ഏദൻ മുന്തിരി നീർമണി പോലെ
എന്നോമനയുടെ തേൻ മൊഴികൾ
 
ഓ മൈ ലവ് ബേഡ് യൂ ആർ മൈൻ
ശാന്ത സമുദ്രം പോലെയാ ഗാനം
കാന്തിമതീ നിൻ നീൾ മിഴികൾ

കലി തുള്ളി വരും കാന്താരി

Title in English
Kalithulli Varum

കലി തുള്ളി വരും കാന്താരീ നിന്റെ
കരിമിഴിയിൽ നല്ല കറുപ്പ്
കവിളിണയിൽ നല്ല ചുവപ്പ്
കള്ളം വിളയും നാവിനെ മൂടും
ചുണ്ടിൽ ചുംബനത്തുടിപ്പ്  (കലി...)
 
ആയിരം തല കൊയ്ത ചിന്താമണി വീണ്ടും
അവതാരമെടുത്തതല്ലേ
വാൾ മുന പോൽ നിന്റെ വാക്ക്
തേൻ മുള്ളു പൊൽ മിഴിത്തല്ല് നിന്റെ
ചോദ്യത്തിനുത്തരമേകാൻ വന്ന രാജാവ് ൻാൻ
ആഹാ രാജാവ് രാജാവ് രാജാവ് ഞാൻ  (കലി...)
 
പുലി പോലെ ചീറിയ പുത്തലിബായി തൻ
പുന്നാരമകളാണോ നീ
കള്ളനു നീ കഞ്ഞി വെയ്ക്കും
കാലനെപ്പോലും കറക്കും നിന്റെ
കഴുത്തിൽ മംഗല്യം ചാർത്താൻ വന്ന
പെരുങ്കള്ളൻ ഞാൻ അല്ല

ശാരദരജനീ ദീപമുയർന്നൂ

Title in English
Sharada rajanee deepamuyarnnoo

ശാരദരജനീ ദീപമുയർന്നൂ
താരാമണ്ഡലമുണർന്നൂ
ഇടിമിന്നൽ തൂകും മണിമുകിലടങ്ങീ
ഇനിയും നീയുറങ്ങൂ
(ശാരദ...)

ഇന്ദ്രനീല നിറത്തിൻ ലഹരിയിൽ
സാന്ദ്രവാനം മുഴുകീ (2)
ചന്ദ്രശീതള ലോലകരങ്ങൾ
ചക്രവാളം തഴുകീ
ഇളംകാറ്റാകാൻ കൊടുങ്കാറ്റടങ്ങീ
ഇനിയും നീയുറങ്ങൂ - ഉറങ്ങൂ
(ശാരദ...)

നിന്റെ നിഴലായ് നിൻ താരാട്ടായ് ഞാനുറങ്ങാതിരിക്കാം (2)
നിന്റെ കണ്ണീർത്തുള്ളികൾ മായ്ക്കാൻ
എന്റെ പുഞ്ചിരി നൽകാം
ഇരുളല നീങ്ങും പുലരൊളി മിന്നും
ഇനിയും നീയുറങ്ങൂ - ഉറങ്ങൂ
(ശാരദ...)

Year
1974

ജീവിതമൊരു മധുശാല

Title in English
Jeevithamoru madhushala

ജീവിതമൊരു മധുശാല
പ്രണയത്തിൻ വായനശാല
ലഹരി കാവ്യലഹരി
വർണ്ണലഹരി സ്വപ്നലഹരി
(ജീവിത..)

ഈ മദയൗവനം സത്യം
ഈ സൗന്ദര്യം നിത്യം (2)
ഇന്നലെ വന്നതും നാളെ വരുന്നതും
ഇന്നിന്റെ മുമ്പിൽ മിഥ്യ
മിഥ്യ -മിഥ്യ -മിഥ്യ
(ജീവിത...)

ഈ മധുപാത്രം സത്യം
ഈ നിമിഷങ്ങൾ നിത്യം (2)
കണ്ണീരിൻ കഥകളും കാണാത്ത മുഖങ്ങളും
കാണുമീ ഹർഷത്തിൻ മിഥ്യ
മിഥ്യ -മിഥ്യ -മിഥ്യ
(ജീവിതം..)

Year
1974