കാവ്യഭാവനാ മഞ്ജരികൾ

കാവ്യഭാവനാ മഞ്ജരികൾ

കല്പന തൻ മധു മഞ്ജുഷകൾ

കനകവും വെണ്ണയും ചാലിച്ചു ചേർത്ത നിൻ

കമലപ്പൂമേനി കാണാൻ തപസ്സിരുന്നൂ  (കാവ്യ..)

 

പൂവെയിൽ  കൊള്ളാനും വിടില്ല നിന്നെ

പൂന്തനു വെണ്ണ നെയ്യുരുകിയാലോ

തൂവെണ്ണ നിലാവിലും വിടില്ല നിന്നെ

പൂവുടൽ പനിനീരായൊഴുകിയാല്ലോ

അരികത്തിരുന്നെന്നെയനുഗ്രഹിക്കൂ

അനുരാഗ സോപാനമലങ്കരിക്കൂ (കാവ്യ..)

 

പൂവുടൽ നുള്ളാനും വിടില്ല നിന്നെ

പൂമ്പാറ്റ നിന്നധരം നുകർന്നാലോ

സ്വരരാഗമാല പാടാൻ വിടില്ല നിന്നെ

സ്വരങ്ങളിലാ സ്വപ്നമലിഞ്ഞാലോ

അരികത്തിരുന്നെന്നെയനുഗ്രഹിക്കൂ

നീലനഭസ്സിൽ നീരദസരസ്സിൽ

നീലനഭസ്സിൽ നീരദസരസ്സിൽ
നിരുപമ സുന്ദര രജത സദസ്സിൽ
ചന്ദനച്ചാർത്തിൽ രതിനൃത്തമാടും
ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ
 
വർണ്ണക്കല്ലോല കിരണങ്ങളാൽ നീ
മൗന സംഗീത മാധുരി തൂകി
ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻ
മോഹം വസുന്ധരയാകും
എന്നുടെ മോഹം വസുന്ധരയാകും
വസുന്ധരയാകും( നീല...)
 
പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കും
സ്വപ്ന തല്പങ്ങൾ രജനികളായി
ആദിയുഗത്തിൻ ആദ്യനിശ മുതൽ
ആശാമാധവമല്ലോ നമ്മളിൽ
ആശാമാധവമല്ലോ മാധവമല്ലോ  (നീല...)
 

 

കാലത്തിൻ കളിവീണ പാടി

കാലത്തിൻ കളിവീണ പാടി

താളത്തിൻ ഹൃദയങ്ങലാടി

ഉദയാസ്തമനങ്ങൾ തൻ ഉപവന സീമയിൽ

കവിത പോൽ ജീവിതമൊഴുകീ  (കാലത്തിൻ..)

 

വാനം വരച്ചു മായ്ക്കും ചിത്രങ്ങൾ കണ്ടും

വർണ്ണോത്സവങ്ങൾ കണ്ടും

പ്രാണനും പ്രാണനും പുണർന്നു നീന്തുന്നു

വാനത്തിലേക്കുയരുന്നൂ

അകലെ അകലെ ആ...

ക്ഷീരപഥം നമ്മെ വിളിക്കുന്നു (കാലത്തിൻ..)

 

ദേഹം തരിച്ചുണരും ഗീതങ്ങൾ പാടി

തോരാത്ത സ്വരവർഷമാടി

മോഹവും മോഹവും പിണഞ്ഞു ചേരുന്നു

മേഘങ്ങളായലയുന്നൂ

അകലെ അകലെ ആ...

സ്വർഗ്ഗപുരി നമ്മെ വിളിക്കുന്നു (കാലത്തിൻ..)

വസന്തമേ പ്രേമവസന്തമേ

വസന്തമേ പ്രേമവസന്തമേ
മടങ്ങി വരില്ലേ നീ
കരിഞ്ഞുണങ്ങുമീ ചില്ലയിൽ കുളിരായ്
തിരിച്ചു വരില്ലേ നീ  (വസന്തമേ...)
 
എത്ര നിറങ്ങൾ നീ വിടർത്തീ
എത്ര സ്വപ്നങ്ങളെ നീ വളർത്തീ
എന്നുമാ സൗരഭ സാഗര വീചിയിൽ
എന്റെ മനസ്സിനെ തോണിയാക്കി
എങ്ങു പോയ് നീ എങ്ങു പോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ
 തരംഗമേ ഗാനതരംഗമേ
തിരിച്ചു വരില്ലേ നീ
മയങ്ങി വീഴും തന്ത്രിയിൽ ലയമായ്
തിരിച്ചു വരില്ലേ നീ  തരംഗമേ....

നീയെന്റെ ലഹരി -M

Title in English
Neeyente lahari - M

നീ എന്റെ ലഹരി
നീ മോഹ മലരി
നീയെന്റെ ലഹരി നീ മോഹ മലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീ എന്റെ ലഹരി

നിത്യാനുരാഗത്തിൻ നൃത്ത നിർഝരി നീ
നിരവദ്യ ഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണ പതംഗമായ് പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായ് അലിയുന്നു
(നീയെന്റെ ലഹരി..)

മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ

മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ

മഹാകാവ്യമേ മലയാളമേ

മലയാളമേ എന്റെ മലയാളമേ

 

എള്ളു പൂത്തുലയുന്ന വയലേല കാറ്റിൽ

പുള്ളുവൻ പാട്ടിലെ കഥ പാടിയാടും

തുള്ളിച്ചിരിക്കുന്ന കളമൊഴിച്ചോലയിൽ

വള്ളംകളിപ്പാട്ടിൻ പനിനീരു മണക്കും

കണി വെയ്ക്കും കാവൽ മരങ്ങൾ

കാഞ്ചന കതിർ മണ്ഡപങ്ങൾ

എന്തെന്തു ചിത്രങ്ങൾ

എല്ലാമെല്ലാമെല്ലാം രത്നങ്ങൾ (മണ്ണിൽ..)

 

ശ്രീബലിത്തകിൽ കേട്ടു കൈ കൂപ്പുവോളം

അമ്പലക്കുളങ്ങൾ തൻ സുകൃതത്തിൻ മേളം

തൊഴുതു മടങ്ങുന്ന ഭക്തന്റെ കണ്ണിൽ

തീർത്ഥം തളിക്കുന്ന രതിവിഗ്രഹങ്ങൾ

അരയാലിൻ ദല മർമ്മരങ്ങൾ

നീരാട്ട് പൊങ്കൽ നീരാട്ട്

ഉം ഉം ഉം

 

നീരാട്ട് പൊങ്കൽ നീരാട്ട്

മംഗല്യക്കോവിലിങ്കൽ ആറാട്ട് (നീരാട്ട്..)

 

ആ..ആ...ആ‍...

ഇലവർങ്ഗത്താളി തേച്ച് മെഴുക്കിളക്കി

കച്ചോലപ്പൊറ്റി തേച്ച് മെയ് മിനുക്കി

മയിലെണ്ണ പൂശിക്കൊണ്ട് മുടി മാടി

കസ്തൂരി മരമഞ്ഞൽ കവിളിൽ പൂശി  (നീരാട്ട്..)

 

ആ..ആ..ആ...

 

കന്മദക്കരി കൊണ്ട് കണ്ണെഴുതി

മന്ദാർമകിഴം പൂ മുടിയിൽ ചൂടി

മണവാട്ടി മണവാളരൊത്തു കൂടി

മരുതു പൂത്ത കാടുകളിൽ പാടിയാടി (നീരാട്ട്..)

 

Film/album

മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ

മാട്ടുപൊങ്കൽ മകരപ്പൊങ്കൽ

ശിരുവാണി തേനാറ്റിൽ ശിങ്കാരപ്പൊങ്കൽ (മാട്ടുപ്പൊങ്കൽ..)

 

 

മല്ലീശരൻ കാവിലിന്ന് പൂമരത്തിൽ കൊടിയേറ്റ് (2)

മുല്ലവള്ളിക്കുടിലുകളിൽ പൂങ്കൊടിയ്ക്ക് മുടിയേറ്റ്

നെലമ്പൂരേ കാടുകളിൽ നെന്മേനി വാക പൂ‍ത്തു

കണ്ണാടിപ്പുഴക്കരയിൽ കണ്മണിയെ ഞാൻ കാത്തു

നെലമ്പൂരേ കാടുകളിൽ നെന്മേനി വാക പൂ‍ത്തു

കണ്ണാടിപ്പുഴക്കരയിൽ കണ്മണിയെ ഞാൻ കാത്തു

(മാട്ടുപ്പൊങ്കൽ..)

 

കുത്തുമുലക്കച്ചയഴിച്ച് നീരാടാൻ ഇറങ്ങി വായോ

കൈ തുടിച്ച് കാലടിച്ച് നീന്താനായി ഇറങ്ങി വായോ

ചിന്ദൂരപ്പൊടി കലങ്ങീ ശിരുവാണി ചുമക്കട്ടെ

Film/album

ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ

ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ

മുന്താണി കീറിയതാരാണു

ഇല്ലില്ലം കാവിലെ മുള്ളാണോ നിന്റെ

കല്യാണച്ചെറുക്കന്റെ കൈയ്യാണോ (ശിങ്കാര..)

 

മാറത്തും കവിളത്തും മയിലാഞ്ചിയെന്താണ്ടീ

മാന്തിപ്പൊളിച്ചവനാരാണു

മലയീലെ കൊടിത്തൂവ കടിച്ചതാണോ

മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ നിന്റെ

മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ (ശിങ്കാര..)

മൂക്കേക്കീടന്നൊരു മുത്താണിമൂക്കുത്തി

മുറ്റത്തു കിടക്കുന്നതെന്തടീ പെണ്ണേ

ലന്തപ്പഴം തിന്നു ചുണ്ടു തുടച്ചപ്പോൾ

മുണ്ടിലൊടക്കി വീണതാണോ

പൂഞ്ചോലക്കരയിൽ നിൻ നെഞ്ചിൽ കിടന്നൊരു

Film/album

കാവേരീ തലക്കാവേരീ

ഓ...

ജംബാഹോ ജംബോ ജംബാഹൊ

ഓ...

കാവേരീ തലക്കാവേരീ

പുത്തരി പുത്തരി പുത്തരി ഹോയ്

പുത്തരി പുത്തരി പുത്തരി ഹോയ്

മാലിലേ മാലിലേ

മാകാളീ മാകാളീ

മാകാളീ ശൊക്കമ്മാ

മാരിയമ്മാ വേലമ്മാ

വേലമ്മാ മാരിയമ്മാ

മാരിയമ്മാ മാരിയമ്മാ മാരിയമ്മാ

വേലമ്മാ വേലമ്മാ വേലമ്മാ

Film/album