തെങ്കാശി തെന്മല മേലേ

തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ

പൈങ്കിളിമാർ പയ്യാരവുമായ്

തെന തിന്നാണോടിയിറങ്ങീ

കിളിയോ കിളി കിളിയോ കിളി പൈങ്കിളി

തെനയോ തെന തെനയോ തെന പൊൻ തെന

വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ

പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ

തേനോ നല്ല തേനോ നല്ല പൂന്തേൻ

തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ

തെന കാക്കും കന്നിപ്പെണ്ണെ

തേടിപ്പോയതാരെ നീ തേടിപ്പോയതാരെ

അൻപെടുത്തു തേടിപ്പോയവൻ

ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ

വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ

എൻ പെരുമുരുകനാണ്ടി

Film/album

മാമരമോ പൂമരമോ

മാമരമോ പൂമരമോ

മൈന ചെന്നു കൂടു വെച്ചു

മാരിക്കൊളുന്തോ മല്ലികയോ   (മാമരമോ..)

 

മൊഴി കേട്ടാൽ തേൻ തുള്ളി

മിഴി കണ്ടാലാൺപുലി

ചെമ്പുലിയോ കരിമ്പുലിയോ

ചെറുക്കനെ ഞാൻ സ്നേഹിച്ചൂ  (മാമരമോ..)

 

കണ്മുനയാൽ കതകു തുറന്നു

നിന്റെ മനസിൽ പാർത്തു ഞാൻ

താമരപ്പൂങ്കരങ്ങളാണു

താഴമ്പൂവിൻ മണമാണു  (മാമരമോ..)

 

എല്ലാർക്കും കാന്താരി

എനിക്കു മാത്രം കസ്തൂരി

മുള്ളില്ലാ മുരടില്ല

മുല്ലമലർക്കാടാണു  (മാമരമോ..)

 

 

Film/album

സിന്ദൂരതിലകവുമായ്

സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ

സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ

രാഗാർദ്രമായി നീ മോഹങ്ങൾ തന്നു പോ(2)

പ്രേമത്തിൻ കഥകളുമായി പറന്നു വന്നു തെന്നലും

പധപ പധപ പധ പധസരി സധപ (2)

പധസ ധസരി സരിമ രിമനി സധപ (സിന്ദൂര...)

 

 

കരളു കരളുമായ് മനസ്സു മനസ്സുമായ് ആടിപ്പാടി ചേർന്നല്ലോ (2)

ഇളം കിളീ  ഇണക്കിളീ

ഇനിയും നീ വരുകില്ലേ

കുളിരുമായി നീ മധുരമായി നീ

മൃദുലഭാഷിണീ പറന്നു പറന്നു വാ

പധപ പധപ പധ പധസരി സധപ (2)

പധസ ധസരി സരിമ രിമനി സധപ (സിന്ദൂര...)

 

 

അക്ഷയശക്തികളേ

അക്ഷയ ശക്തികളേ അജയ്യ ശക്തികളേ

തോൽ വിയെന്തെന്നിതു വരെ അറിയാത്ത

സഖാക്കളേ മുന്നോട്ട് മുന്നോട്ട് നമ്മൾ മുന്നോട്ട് !

 

തഴച്ചു മുറ്റിയ കാലുകളേ

ചുടു വിയർപ്പിൽ മുങ്ങിയ മെയ്യുകളേ

അനന്തമായ് നീളുമീ രാജപാത തീർക്കാൻ

അണി നിരന്നവിരാമം മുന്നോട്ട് (അക്ഷയ..)

 

വിശ്വദർശന സംസ്കാരങ്ങൾ തൻ

അശ്വരഥമിതുവഴിയൊഴുകി വരും

പ്രപഞ്ചവ്യാസമുള്ള മനസ്സുമായ് വീഥി

പ്രകൃതിക്കൊരഞ്ജന തുകിൽ ചാർത്തും (അക്ഷയ..)

ചക്രവാളങ്ങൾക്ക് ഹസ്തദാനം ചെയ്യും

ഈ രാജപാത തീർക്കാൻ മുന്നോട്ട്

പുതിയൊരു രാജ്യത്തിൻ നിർമ്മാണ യജ്ഞത്തിൽ

പാലാഴി മങ്കയെ പരിണയിചൂ

പാലാഴിമങ്കയെ പരിണയിച്ചൂ
പണ്ടു പദ്മദള ലോചനൻ ഭഗവ്ൻ
ആശ്രമകന്യയെ പ്രേമിച്ചൂ
പണ്ടു അജ്ഞാതനാമൊരു ഗന്ധർവൻ (പാലാഴി..)

വർണ്ണച്ചിറകുള്ള വനദേവതേ

വർണ്ണച്ചിറകുള്ള വനദേവതേ

വാർമഴവില്ലിന്റെ നിറമാലികേ

നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു

ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..)

 

 

ഏകാന്ത പഥികനാമെൻ തപ്ത മാനസം

മോഹഭംഗങ്ങളോടലയുമ്പോൾ

അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ

അരുണോദയമൊന്നു വീണു കിട്ടി

അരുണോദയമൊന്നു വീണു കിട്ടി  (വർണ്ണ..)

 

 

പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ

ശില്പമനോഹര വിലാപത്തെ

മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു

മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു

മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു   (വർണ്ണ..)

പച്ചക്കരിമ്പിന്റെ നീരിറ്റു വീഴുന്ന

പച്ചക്കരിമ്പിന്റെ നീരിറ്റു വീഴുന്ന

പതിനേഴുകാരത്തി കള്ളിപ്പെണ്ണേ

മന്മഥച്ചുഴിയുള്ള നിൻ ഹൃദയ പുഷ്പമൊരു

ഉന്മാദത്താൽ ഞാനുണർത്തും രാജപെണ്ണേ !

 

നിൻ നീലക്കൂവള കാമാക്ഷികൾ

നിൻ നാണം പൂക്കുന്ന പൂവാടികൾ

ചന്ദ്രോത്സവത്തിലെ ചാരുതയൊന്നിച്ച്

ചാലിച്ചു ചാർത്തിയ പൂഞ്ചൊടികൾ (പച്ചക്കരിമ്പിന്റെ...)

 

നിൻ കൃഷ്ണ വേണി തൻ സൗരഭ്യം മോന്തി വരും

ചന്ദനക്കാറ്റെന്നെ തഴുകിടുമ്പോൾ

ആലക്തികോന്മാദാവേശം കൊള്ളിക്കും

ആലിംഗനത്തിനെൻ കൈ തരിക്കും  (പച്ചക്കരിമ്പിന്റെ...)

ആകാശത്തിലെ നാലമ്പലത്തിൽ

ആകാശത്തിലെ നാലമ്പലത്തിൽ

ആരോ വിളക്കു വെച്ചൂ

ആരോമലേ നിൻ ആലോലമിഴിയിൽ

അനുരാഗം വിളക്കു വെച്ചൂ

 

 

വെള്ളിത്തിരകളാൽ തുണി നെയ്തു കൂട്ടി

വെള്ളാരങ്കല്ലിൽ ചിലമ്പിട്ടു തല്ലി

ഒഴുകീ കാട്ടരുവീ കരയെ

തഴുകീ കാട്ടരുവീ

എന്റെ മനസ്സും കല്ലോലിനീ

നിന്നെ തഴുകും കല്ലോലിനീ (ആകാശത്തിലെ...)

 

വള്ളിക്കുടിലുകൾ മണിമേടയാക്കി

തുള്ളുന്ന കാറ്റിന്റെ തോളത്തു കേറീ

വന്നൂ വസന്ത കാലം ഭൂമിയെ

വെന്നു വസന്തകാലം

എന്റെ സ്വപ്നവും വസന്തം

നിന്നിൽ വിടരും വസന്തം  (ആകാശത്തിലെ...)

ഉദയാസ്തമന പൂജ

ഉദയാസ്തമനപൂജ നിൻ മിഴിയിൽ

ഉദയാസ്തമനപൂജ

ഹൃദയനാഥനായ് പൊലിയാതെ തുടരും

ഉദയാസ്തമനപൂജ (2)

 

ദേവപാദങ്ങൾ തേടി വരുന്നൊരു

ദീപാരാധനാതാലം നീ

ആ ധ്യാന പൂർണ്ണിമാ കിരണങ്ങളിന്നെൻ

അധരത്തിൽ മന്ത്രമായ്

അനശ്വരമന്ത്രമായ്

അനുരാഗ മന്ത്രമായ്    (ഉദയാ..)

 

 

ദേവഗാന്ധാരി ചൂടി വരുന്നൊരു

ഭാവസന്ധ്യാ ഗീതം നീ

ആ ഗാന മഞ്ജുഷാ സൗരഭ്യമിന്നെൻ

ആത്മാവും വീണയാക്കീ

അനശ്വരവീണയാക്കി

അനുരാഗ വീണയാക്കീ (ഉദയാ...)