നൈറ്റ് ഈസ് യംഗ്

നൈറ്റ് ഈസ് യംഗ് ഔവർ ലൈഫ് ഈസ് യംഗ്

ബോയ് ഫ്രണ്ട് ഓ ബോയ് ഫ്രണ്ട്

കം ടു മീ   കം ടു മീ   യൂ കം ടു മീ

നിയോൺ വിളക്കുകൾ മന്ദഹസിക്കും

നഗരനിരത്തുകളിൽ

ചിറകുള്ള മെയ്യുകൾ തമ്മിലുരുമ്മിക്കൊണ്ടൊരുമിച്ച്

പറക്കാൻ വരൂ

പുതു മഞ്ഞു തുളുമ്പുന്ന പുഷ്പങ്ങൾ വിടരുന്ന

പുൽത്തകിടികളിൽ കിടക്കാൻ വരൂ (നൈറ്റ്...)

 

 

നർത്തകിമാരുടെ ദാഹങ്ങളുതിരും

നിശാസദസ്സുകളിൽ

ഒഴുകുന്ന പാട്ടിന്റെ ഓരോ ലഹരിയും

ഒരുമിച്ചു രസിക്കാൻ വരൂ

പുതുരക്തം തുളുമ്പുന്ന യൗവനാവേശങ്ങൾ

പുൽകി പുൽകി നടക്കാൻ വരൂ (നൈറ്റ്..)

Film/album

സ്വമ്മിംഗ് പൂൾ ലവ്‌ലി

സ്വിമ്മിംഗ് പൂൾ ലവ് ലി ലവ് ലി ലവ് ലി

സ്വിമ്മിംഗ് പൂൾ ലവ് ലി ലവ് ലി ലവ് ലി

സ്വപ്നത്തിൽ പോലും കാണാത്തതാണീ

സ്വിമ്മിംഗ് പൂൾ  സ്വിമ്മിംഗ് പൂൾ  സ്വിമ്മിംഗ് പൂൾ  (സ്വിമ്മിംഗ് പൂൾ ..)

 

നാടൻ ഡ്രെസ്സിൽ നാണമൊതുക്കും

നീയൊരു കണ്ട് ട്രി ഫൂൾ

നീല ബ്രേസിയറണിയുമ്പോൾ ഈ

നീ ഡ്രോയറിട്ടൊരുങ്ങുമ്പോൾ

നീയൊരു മോഡേൺ ഗേൾ

ലലാ..ലല...ലല...(സ്വിമ്മിംഗ് പൂൾ ..)

 

 

ആരും കണ്ടാൽ വില ചോദിക്കും

നീയൊരു ഫോറിൻ പേൾ

നീരിൽ നീന്തിയൊഴുകുമ്പോൾ നിൻ

മാരിലോളങ്ങൾ തഴുകുമ്പോൾ

നീയൊരു ലവിംഗ് ഗേൾ

Film/album

പുഷ്പോത്സവ പന്തലിന്നുള്ളിലെ

പുഷ്പോത്സവപന്തലിനുള്ളിലെ പത്മലേഖേ

നിന്റെ യൗവനം  ലഹരികൾ പതയും മുന്തിരിക്കിണ്ണം

എന്റെ ചുണ്ടുകൾ ചിറകു വിടർത്തും സ്വർണ്ണകുംഭങ്ങൾ

നിന്റെ വികാര മദിരയിൽ നീന്തും നിത്യ ദാഹങ്ങൾ

ഹൃദയകെസരം വിടർത്തും നിന്റെ

ഇതളുകൾക്കുള്ളിൽ  നീ പൊതിയൂ (പുഷ്പോത്സവ..)

 

മഞ്ഞുടുക്കുമീ മരതകദ്വീപിൻ

മൗന തീരത്തിൽ

എന്റെ വിമാനമൊഴുകിയടുത്തു നിന്നെയും തേടി

പ്രണയഭിക്ഷ നീ നൽകൂ എന്റെ

പ്രമദവനത്തിൽ നീയും വരൂ  (പുഷ്പോത്സവ..)

Film/album

മൃഗാംഗ ബിംബമുദിച്ചൂ

മൃഗാംഗബിംബമുദിച്ചൂ ഭുവനം

മൃതസഞ്ജീവനി നുകർന്നൂ

ഭൂമിക്കു താരുണ്യം നൽകിയ ദേവാ

പൗർണ്ണമിയല്ലേ നിൻ ജന്മദിനം

 

 

സ്വർഗ്ഗനേത്രങ്ങൾ നിൻ വഴിയിൽ

സ്വർണ്ണ കലശങ്ങളാടി

അശ്വതി ഭരണി കാർത്തികമാർ നിൻ

ചുറ്റും വിളക്കുകളാടി

ചുറ്റും വിളക്കുകളാടി

സ്വപ്നമദാലസയായി ഭൂമി സ്വപ്നമദാലസയായി (മൃഗാംഗ..)

 

 

കല്പവൃക്ഷങ്ങൾ നിൻ മടിയിൽ

പുഷ്പവിശറികൾ വീശി

പശ്ചിമജലപ്പാൽത്തിരകൾ നിൻ

പട്ടുകിടക്കകളായി

പട്ടുകിടക്കകളായി

രാസവിലാസിനിയായി ഭൂമി

രാസവിലാസിനിയായി (മൃഗാംഗ..)

 

Film/album

കാലത്തെ മഞ്ഞു കൊണ്ട്

കാലത്തെ മഞ്ഞു കൊണ്ട്

കല്ലു വച്ച കമ്മലു തീർക്കും

കന്നിയിളം കറുകമ്പൂവേ പൂവേ

നാളത്തെ കല്യാണത്തിനു

നാലു നില പന്തലു മേയാൻ

നീകൂടെപ്പോരടീ പൂവേ നീലം പൂവേ

 

കതിർമണ്ഡപമലങ്കരിക്കാൻ

കൗസ്തുഭാംബരമുണ്ടാകും

മണ്ഡപത്തിൽ വെള്ള വിരിക്കാൻ

മഞ്ജു ചന്ദ്രികയുണ്ടാകും

കൈയ്യിലഷ്ടമംഗല്യവുമായ്

മെയ്യിൽ നിത്യ രോമാഞ്ചവുമായ്

നാളെയെന്റെ ചെച്ചി പുതിയൊരു

വേളിപ്പെണ്ണാകും

കൊതിക്കും ഞാൻ നോക്കി നോക്കി കൊതിക്കും

ആ..ആ‍ാ......(കാലത്തെ...)

 

 

മണിമച്ചക വിതാനമാകാൻ

മഞ്ജുചന്ദ്രികയുണ്ടാകും

Film/album

വിസ്ക്കി കുടിക്കാൻ വെള്ളിക്കിണ്ടി

Title in English
Whisky kudikkaan

വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി
ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി
സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍
സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി..)
ചപ്പാത്തി ചപ്പാത്തി ചപ്പാത്തി

പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
പശുവിന്റെ ഹസ്ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട്ലറയ്യരേ
പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ
പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ

ഭഗവാൻ ഭഗവാൻ

Title in English
Bhagavaan bhagavaan

ഭഗവാൻ ഭഗവാൻ
പ്രകൃതിയെ സൃഷ്ടിച്ച
നൃപതിയെ സൃഷ്ടിച്ച
പ്രജകളെ സൃഷ്ടിച്ച ഭഗവാൻ
ശില്പികളിലവിടുന്ന് ദേവശില്പി
ചക്രവർത്തിമാരുടെ ചക്രവർത്തി
(ഭഗവാൻ..)

നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ
നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ
അങ്ങില്ലെങ്കിൽ പ്രകൃതിയുണ്ടോ
അങ്ങില്ലെങ്കിൽ പ്രജകളുണ്ടോ
അഞ്ജനശിലകൾ കൊണ്ട-
വിടുന്നു നിർമ്മിക്കും
അമ്പലമില്ലെങ്കിൽ ദൈവമുണ്ടോ
നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ

ജന്മദിനം ജന്മദിനം

Title in English
Janmadinam

ജന്മദിനം ജന്മദിനം
മന്മഥവർമ്മയ്ക്കു ജന്മദിനം
മണിയറമനയിൽ മദനോൽസവം
മായാനഗരത്തിൽ കദനോൽസവം
(ജന്മദിനം..)

മാണിക്യ കൽ വിളക്കുകൾ
മതിലകത്തു കത്തിയ കാലം
മംഗല്യശ്രീകടാക്ഷം മതിലകത്തു
പൂത്തൊരു കാലം
അന്നത്തെ തമ്പുരാന്മാർ അലങ്കരിച്ച കൊട്ടാരത്തിൽ
എല്ലുന്തിയ മഞ്ചലിലേറി എഴുന്നള്ളും
രാജാവേ - രാജാവേ മഹാരാജാവേ
(ജന്മദിനം..)

സുകുമാരകലകൾ സ്വർണ്ണം പൊതിയും

Title in English
Sukumarakalakal

സുകുമാരകലകൾ സ്വർണ്ണം പൊതിയും
ഭഗവതീ വിഗ്രഹമേ നിന്റെ
പുറംകാൽ മൂടും മുടിയിൽ ചൂടുവാൻ
ഒരു കുല മുന്തിരിപ്പൂക്കൾ
ചിറകുള്ള മുന്തിരിപ്പൂക്കൾ
(സുകുമാര...)

മന്ത്രത്തിൽ കുതിർത്തൊരാ‍ളണിയിച്ചതോ നിന്റെ
ഗന്ധർവൻ കൊണ്ടു വന്നു തൊടുവിച്ചതോ
മനസ്സിൽ കണ്ടത് മെത്തയിൽ വീഴ്ത്തുമീ
മൃഗമദതിലകങ്ങൾ നെറ്റിയിൽ
മൃഗമദതിലകങ്ങൾ
എനിക്കുവേണം ഇവ എനിക്കു വേണം
സുകുമാരകലകൾ സ്വർണ്ണം പൊതിയും
ഭഗവതീ വിഗ്രഹമേ

ചന്ദ്രകളഭം ചാർത്തിയുറങ്ങും

Title in English
Chandrakalabham chaarthi

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
(ചന്ദ്രകളഭം..)

ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ