ചാരുസുമരാജമുഖി

ചാരുസുമരാജമുഖി

സാദരം വരികരികിൽ

പൂങ്കണയെയ്തെന്നെ ഇന്നു

പൂവമ്പൻ കൊന്നീടും മുൻപേ (ചാരുസുമ...)

 

മലയമാരുത ലോല

മാലതി നികുഞ്ജങ്ങളിൽ

മാരകേളികൾക്കൊരുങ്ങീ

മാധ്മലർശയ്യകൾ ശയ്യകൾ (ചാരുസുമ..)

 

മഹിതം മാദകം മാഘ

മധുര പൂർണ്ണിമ രാത്രി

മോഹമേഘമായ് പെയ്താലും

മോഹന കന്ദള ജാലേ ജാലേ (ചാരുസുമ..)

ചിരിയുടെ പൂന്തോപ്പിൽ

ചിരിയുടെ പൂന്തോപ്പിൽ

ഒരു  ചിലമ്പിട്ട പാരിജാതം

ആ പൂവൊരു കന്യകയാകുമെങ്കിൽ

എൻ പ്രിയയുടെ മുഖച്ഛായയായിരിക്കും (ചിരിയുടെ..)

കളഭം പോൽ കുളിർ കോരുമാ

മാറിൽ എൻ മോഹം

കനകാഭിഷേകമായ് പൊഴിയും

കതിർ തൂകി മദം കൊള്ളും

കണ്ണിലെൻ ഗാനം

കണ്ണുനീർ മണികളായുതിരും ആനന്ദ

കണ്ണുനീർ മണികളായുതിരും  (ചിരിയുടെ..)

 

 

തിലകത്തിൻ കതിർ ചുറ്റിയളകങ്ങളെഴുതുന്ന

മണിക്കോലമെന്നുള്ളിൽ പതിയും

ഇടം തേടിയലയും നിൻ യൗവന ദാഹം

മമജീവ ബിന്ദുവിലലിയും

സംഗീത ധാരയായ് എന്നിലൊഴുകും (ചിരിയുടെ..)

പാടാൻ ഭയമില്ല

പാടാൻ ഭയമില്ല നമുക്ക്

പാടാൻ ഭയമില്ല

പഞ്ചമം പിടിക്കാനും ഷഡ്ജം പിടിക്കാനും

ശാരീരം സുഖകരമേ

അതിനാൽ പാടാൻ ഭയമില്ല (പാടാൻ..)

 

 

 

കാംബോജി വേണോ കല്ല്യാണി വേണോ

കാനഡ വേണോ ബിലഹരി വേണോ

ത്യാഗരാജപദം സ്വാതിതിരുന്നാൾ പദം

പുരന്ദരദാസ കൃതി ഭക്തദീക്ഷിതർ കൃതി

എന്തും ഏതും എപ്പോഴും എവിടെയും (പാടാൻ...)

 

ശൃംഗാരരസമോ ശ്രീദേവി സ്തുതിയോ

കഥകളിപ്പദമോ മധുരാഷ്ടപദിയോ

ഉണ്ണായി വാര്യർ വേണോ

ഇരയിമ്മൻ തമ്പി വേണോ

ചലച്ചിത്രഗാനമെന്ന ലളിതശാഖയൊഴികെ

എന്തും ഏതും എപ്പോഴും എവിടെയും (പാടാൻ...)

വർണ്ണപ്രദർശന ശാലയിൽ

വർണ്ണപ്രദർശനശാലയിൽ മോഹ

പുഷ്പപ്രദർശന ശാലയിൽ

ഒരു പൊൻ താമരയിതളിൽ നിന്നാടുന്ന

വരവർണ്ണിനീ നിനക്കഭിവാദനം

 

 

ആയിരം പൗർണ്ണമിയൊരുമിച്ചു വന്നു നിൻ

അംഗമലങ്കരിച്ചൂ

ആപാദചൂഡമാ മാലേയമാരുതൻ

ആർദ്ര സുഗന്ധം നിറച്ചൂ

അനുഭൂതിയംഗനാ രൂപമാർന്നവളേ

അഭിവാദനം നിനക്കഭിവാദനം (വർണ്ണ..)

 

അഞ്ജനച്ചോല തൻ ആത്മാവു വന്നു നിൻ

അരക്കെട്ടിലിളകിയാടി

അന്നപൂർണ്ണേശ്വരീ പാദചിലങ്കകൾ

ആ കാറ്റിൽ താളമേകി

അനുരാഗം മൃദുമന്ദസ്മിതമാക്കുന്നോളേ

അഭിവാദനം നിനക്കഭിവാദനം (വർണ്ണ..)

സ്വപ്നത്തിൽ ഒരു നിമിഷം

സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ  കാമുകിയായ്

സുഖമെന്ന പൂവു തന്നൂ ആ രാവിൽ

സ്വർഗ്ഗമെന്നരികിൽ വന്നൂ

ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ

പരിമള ലഹരിയിൽ ലയിച്ചു പോയി

മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണ

ത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങൾ അലിഞ്ഞുവല്ലോ (സ്വപ്നത്തിൻ..)

 

മലർപ്പൊടി ചൂടാൻ ചൊടി മറന്നു പോയി ചിത്രം

അപൂർണ്ണമായിരിക്കേ ഞാനുണർന്നു പോയി

ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യ

മധുരമാം മാധവമായ് അവൾ വരുമോ (സ്വപ്നത്തിൻ..)

ഒരു താമരപ്പൂവിൻ താരുണ്യ സ്വപ്നമായ്

ഒരു താമരപ്പൂവിൻ താരുണ്യ സ്വപ്നമായ്

ഒരു രാവിൽ ഞാനൊളിച്ചൂ

ഉദയത്തിൻ ഉപവനം പൂക്കാതിരിക്കാൻ

അലരിവൾ ആഗ്രഹിച്ചൂ

 

കരിവണ്ടായെന്നധരങ്ങളിലോമന

അരിയപരാഗങ്ങൾ ചൂടി

മധുരത്തേൻ മുത്തുകൾ നൽകീ

മായിക സോപാനമേകി

സുഖത്തിലൊളിക്കുന്ന ദുഃഖത്തിൻ ചൈതന്യം

ഇരുവരുമാസ്വദിച്ചൂ നമ്മൾ

ഇരുവരുമാസ്വദിച്ചൂ (ഒരു..)

 

 

വാചാലമാം മൗനമെന്ന പോൽ ചന്ദ്രിക

വാപിയിൽ വീണു ചിലമ്പി

അണിമുത്തു കിങ്ങിണി പാടി ആനന്ദക്കാറ്റലയാടി

ഇരവിന്റെ പിന്നിലെ പകലെന്ന യാഥാർഥ്യം

ഇരുവരും വിസ്മരിച്ചൂ നമ്മൾ

ഉത്സവക്കൊടിയേറ്റകേളി

ഉത്സവക്കൊടിയേറ്റക്കേളി എന്റെ
ഉല്ലാസദേവാലയത്തിൽ
ശില്പങ്ങൾ പോലുമിന്നാടും നിന്റെ
സ്വപ്നത്തിൻ കൂത്തമ്പലത്തിൽ
(ഉത്സവ..)
 
എങ്ങും നവരാത്രി ദീപം ചുറ്റും
രംഗപൂജാനൃത്തമേളം
ആനന്ദരാഗകല്ലോലം
ആറാടുമനുരാഗവാനം
മല്ലീശരന്റെ വില്ലൊടിയും
മധുവിധു മായാവിലാസം
മായാവിലാസം
(ഉത്സവ..)
 
ഭൂമി നമുക്കിന്നു സ്വർഗ്ഗം പുത്തൻ
പുഷ്പതല്പം പ്രേമമഞ്ചം
ആത്മാവിൽ മേഘതരംഗം
ആടിത്തകർക്കും സമോദം
രാപ്പാടി പാടുന്നു ദൂരേ
രാഗർദ്രം രജനീ ഹൃദന്തം
രജനീ ഹൃദന്തം
(ഉത്സവ..)

.

സ്നേഹത്തിൻ പൂ വിടരും

സ്നേഹത്തിൻ പൂ വിടരും പൂങ്കാവനം

മോഹത്തിൻ ദീപമാടും ദേവാലയം

നന്മ തൻ സംഗീതം സ്വരനൃത്തമാടും

നവരാത്രി മണ്ഡപമീ കുടുംബം (സ്നേഹത്തിൻ..)

 

വാതിൽ തുറന്നിട്ട ഹൃദയങ്ങൾ വെളിച്ചം

വാരിപ്പുണരുന്ന  പുഷ്പങ്ങൾ

അണിയറയില്ലാത്ത സദസ്സുകൾ ഇവിടെ

അലിഞ്ഞു ചേർന്നാടുന്ന വർണ്ണങ്ങൾ

ഈ ബന്ധനം ബന്ധുരം ...(സ്നേഹത്തിൻ..)

 

 

എങ്ങും ചിരി പൂക്കും നിമിഷങ്ങൾ കൊരുത്തു

നമ്മളൊരുക്കുന്നു സ്വർഗ്ഗങ്ങൾ ഞങ്ങൾ

പങ്കു വെച്ചകലാത്ത വസന്തങ്ങൾ

പരിമളം കാക്കുന്ന നികുഞ്ജങ്ങൾ

ഈ ബന്ധനം ബന്ധുരം ...(സ്നേഹത്തിൻ..)

 

ദേവീ ജ്യോതിർമയീ

ദേവീ ജ്യോതിർമയീ

എനിക്കഭയം നൽകൂ സ്നേഹമയീ

എനിക്കഭയം നൽകൂ സ്നേഹമയീ   (ദേവീ..)

 

 

തിര തല്ലിയിരമ്പുന്ന ജീ‍വിത സമുദ്രത്തിൽ

കരുണ തൻ പൂന്തോണി നീയല്ലേ (2)

പതറുന്ന മനസ്സിന്റെ സാന്ത്വനം നീയല്ലേ

പരാശക്തിയും നീയല്ലേ (2)                (ദേവീ...)

 

അണ്ഡകടാഹസമാകൃത ജനനീ ദേവീ

മണ്ഠിത രുചിര കപാല വരാംഗീ ചണ്ഡീ (2)

സഞ്ചിത പുണ്യേ  ദീന ശരണ്യേ (2)

സർവ്വാംഗേശ്വരീ പാഹി മഹേശ്വരീ

അഭയം അഭയം അഭയം

അഭയം അഭയം അഭയം

മുരളീലോലാ ഗോപാലാ

മുരളീലോലാ ഗോപാലാ

മുരഹരബാലാ ഗോപാലാ

മംഗള ശീലാ ഗോപാലാ

മഞ്ജു കപോലാ ഗോപാലാ (മുരളീ..)

 

ഉള്ളുരുകുമ്പോൾ ജീവിതമാകെ

പൊള്ളും തീമഴ പെയ്യുമ്പോൾ (2)

ഗോവർദ്ധനക്കുട ചൂടിത്തരുമോ

ഗോകുലപാലാ ഗോവിന്ദാ! (2)

ഗോകുലപാലാ ഗോവിന്ദാ  (മുരളീ.....)

 

ഉദരനിമിത്തം ബഹുകൃത വേഷം

ഉലകിതിലെങ്ങും പടരുമ്പോൾ (2)

കംസ വിനാശന വീണ്ടും വരൂ നീ

കലിയുഗ കണ്ണാ കാർവർണ്ണാ (2)

കലിയുഗ കണ്ണാ കാർവർണ്ണാ  (മുരളീ..)