രാജമല്ലികൾ പൂമഴ തുടങ്ങി

Title in English
Rajamallikal Poomazha thudangi

രാജമല്ലികൾ പൂമഴ തുടങ്ങീ
രാജമന്ദിര വീഥികൾ മയങ്ങീ
പൂജാചന്ദന കളഭം ചാർത്തും
പൂനിലാവാം നായിക ഒരുങ്ങീ
എവിടെ എൻ പ്രിയനെവിടെ
എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി

ഓ..ഓ..ഓ..
സുന്ദരീ കാവ്യസുന്ദരീ
സുരലോക സങ്കല്പസുന്ദരീ
വിടരാത്ത മൊട്ടുകൾ നിൻ വിരൽ തട്ടിയാൽ
വിടരും നറുമണം പടരും
മധുബിന്ദുവില്ലാത്ത മലരിൽ നീ മുട്ടിയാൽ
മലരും മധുവതിൽ നിറയും സുന്ദരീ സുന്ദരീ

Year
1974

കസ്തൂരിമണം വേണോ

Title in English
Kasthoori manam veno

കസ്തൂരി മണം വേണോ
കളഭത്തിൻ കുളിർ വേണോ
കൗമുദി വിടരും രജനീയാമം
കാത്തിരിക്കുന്നു - പ്രിയരേ
കാത്തിരിക്കുന്നു
(കസ്തൂരി...)

എന്റെ കണ്മുനയിൽ ഒരു
പൊന്നൂയലാടും
എന്റെ ചെഞ്ചൊടിയിൽ ഒരു
കുങ്കുമക്കുലയാടും
ഊഞ്ഞാലാടാൻ വരുമോ
കുങ്കുമമണിയാൻ വരുമോ
കവികളേ വരൂ വരൂ
കവികളേ വരൂ വരൂ - പ്രിയരേ
(കസ്തൂരി...)

സ്വപ്നഭൂമിയിൽ ഞാൻ ഒരു
ചൈത്രവനിയാകും
ചിത്രചഷകത്തിൽ ഞാൻ
സ്വർഗ്ഗസുധയാകും
പൂ നുള്ളാനായ് വരുമോ
പൂമ്പൊടി നുകരാൻ വരുമോ
കവികളേ വരൂ വരൂ
കവികളേ വരൂ വരൂ - പ്രിയരേ
(കസ്തൂരി...)

Year
1974

ചൊല്ലു പപ്പാ ചൊല്ല്

Title in English
Chollu pappa

ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്
ചൊല്ലൂ മമ്മി ചൊല്ലൂ മമ്മി ചൊല്ല്
പപ്പായ്ക്ക് മമ്മിയോടോ സ്നേഹം സ്നേഹം
മമ്മിയ്ക്ക് പപ്പയോടോ സ്നേഹം സ്നേഹം സ്നേഹം
(ചൊല്ലൂ പപ്പാ...)

മമ്മിയുടെ നീലമുടിക്കെട്ടില്‍ പപ്പ
മല്ലികപ്പൂ നുള്ളിനുള്ളിയെറിഞ്ഞു
പപ്പാ ഞാനും കണ്ടു മമ്മി ഞാനും കണ്ടു
പുത്തിലഞ്ഞിച്ചോട്ടില്‍ തൊട്ടുതൊട്ട് തൊട്ടിരുന്ന്
മൂളിപ്പാട്ടുപാടിയതും ഞങ്ങളറിഞ്ഞു
ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്

ഇന്ദീവരങ്ങൾ പൂത്തു (D)

Title in English
Indeevarangal poothu (D)

ഇന്ദീവരങ്ങൾ പൂത്തു പൂത്തു
പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങൾ പുഷ്പപരാഗ-
ച്ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന-
സുഗന്ധം വന്നു നിറയുകയോ
എന്നിൽ നീയൊരു ചന്ദനലതയായ്
പുൽകിപ്പടരുകയോ

പാമ്പിന്‍ കാവില് പാലപ്പൂവിലും
മധുരസം തുളുമ്പും വൈശാഖം
പനിനീർപന്തലിൽ മാരനു നൽകാൻ
മധുരരസം ഒരുക്കും വൈശാഖം
നീയതിലൊരു പൂവല്ലേ - എന്റെ
നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ യൗവന
മധുമഞ്ജരിയിലെ രോമാഞ്ചം രോമാഞ്ചം (ഇന്ദീവരങ്ങൾ..)

ശരറാന്തൽ വിളക്കിൻ

Title in English
Sararanthal vilakkin

ശരറാന്തൽവിളക്കിന്‍ ഇമവെട്ടി
ശരപ്പൊളിമണികൾക്ക് ചിരിപൊട്ടി
ചെറുമുന്തിരിപ്പഴം കൈനീട്ടിവാങ്ങുവാൻ
ചന്ദനചെരുപ്പുമായ്‌ അതിഥിയെത്തി
(ശരറാന്തൽ...)

പേർഷ്യൻ ശിൽപികൾ
പണ്ടു പണിഞ്ഞൊരീ
പാടുന്ന തൂണുകൾക്കരികിൽ
ചിത്രപ്രതിമകൾ താളത്തിൽ നീട്ടുമീ-
അത്തറിൽ കാലുകൾ കഴുകൂ
(പേർഷ്യൻ...)

പട്ടുഞൊറിഞ്ഞിട്ട ലോഹ-
ക്കസേരയില്‍ ഇരിയ്ക്കൂ
പ്രേമഗാനങ്ങൾ കേൾക്കൂ
പകരമീ ഞരമ്പിലെ വീഞ്ഞായ
വീഞ്ഞൊക്കെ പിഴിഞ്ഞു തരൂ
(ശരരാന്തൽ...)

അറേബിയ അറേബിയ

Title in English
Arabia arabia

അറേബിയാ അറേബിയാ
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യകാ
മരുഭൂമിയിലെ വിഷകന്യക
(അറേബിയാ..)

സാലവൃക്ഷങ്ങള്‍ തണല്‍ പത്തി-
നീര്‍ത്തും സമുദ്രതീരങ്ങളില്‍
ഉരുകിയുരുകി സ്വയമുയരും
ഉന്മാദപുഷ്പം ഞാന്‍
ഒരു ചുംബനത്തിന്നിതളുകള്‍
വിടര്‍ത്തും ഉന്മാദപുഷ്പം ഞാന്‍
തിരയൂ - തിരയൂ...
തിളയ്ക്കുമീ സിരകളില്‍ തിരയൂ
എന്നെ തിരയൂ
(അറേബിയാ..)

മാപ്പിളപ്പാട്ടിലെ മാതളക്കനി

Title in English
Maappilapaattile maathalakkani

മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു
മനിസ്സനെ മയക്കണതാര്‌
ചന്ദനക്കാട്ടിലെ പെണ്ണ്‌
ആക്കനി പാൽക്കനി തട്ടിപ്പറിച്ചെടുത്ത-
മ്മാനമാടണതാര്‌
നിക്കാഹു കഴിക്കണ സുൽത്താൻ - നിന്നെ
നിക്കാഹു കഴിക്കണ സുൽത്താൻ
(മാപ്പിള..)

പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി
പവൻ വാരിച്ചൊരിയണ നേരത്ത്‌
കരളിന്നുള്ളിലെ കതിരിട്ടു കൊഴിക്കണ
മുറത്തിൽ കേറി കൊത്തി - എന്നെ നീ
മുറത്തിൽ കേറി കൊത്തി
ആ കൊത്തു കൊണ്ടപ്പോൾ മുറിമീശയ്ക്കടിയിലെ
മുത്തുച്ചിപ്പിക്കു ചിറകു കിട്ടി
(മാപ്പിള..)

അരയിൽ തങ്കവാളു തുടലു കിലുക്കും

Title in English
Arayil thankavaal

അരയിൽ തങ്കവാൾ തുടലു കിലുക്കും പുരുഷസിംഹമേ ഈ
അരമനയിൽ നിന്നെ സ്വീകരിക്കും
ഞങ്ങൾ അറേബ്യൻ നർത്തകികൾ
ഞങ്ങൾ അറേബ്യൻ നർത്തകികൾ
(അരയിൽ..)

ഗോമേദകമണികൾ പതിച്ച നിൻ ഹേമാംഗഭംഗികൾ തഴുകി - വരും
അത്തറിൻ മണമുള്ള
കാറ്റിന്റെ കുളിർക്കൈകൾ
മുത്തുത്തിരശ്ശീല മാറ്റും അരമനയിൽ
ആ...ആ...ആ...
മരുഭൂമിയിലെ - മണലിൽ നിന്നുദിക്കും
മരുഭൂമിയിലെ മണലിൽ നിന്നുദിക്കും മലർത്തിങ്കൾക്കലയുടെ കീഴിൽ
ആ...ആ...ആ...
മത്തമയൂരങ്ങൾ പോലെ ഞങ്ങൾ
നൃത്തമാടും നൃത്തമാടും നൃത്തമാടും
ആ...ആ...ആ...

യക്ഷി യക്ഷി ഞാനൊരു യക്ഷീ

Title in English
Yakshi yakshi

യക്ഷീ യക്ഷീ ഞാനൊരു യക്ഷീ -എന്റെ
നക്ഷത്ര മിഴികളിലഗ്നി - കയ്യിൽ
രക്തം പൊടിക്കുന്ന കത്തി
യക്ഷീ യക്ഷീ ഞാനൊരു യക്ഷീ

മണിവളയണിയാനല്ല ആരെയും
പുണരാനല്ലെന്‍ കൈകള്‍
പുരുഷനു മാംസമദം തീര്‍ക്കാനായ്
വിരിയുകയില്ലെന്‍ ചൊടികള്‍
മുത്തുച്ചിലങ്കകള്‍ ചാര്‍ത്തിയ കാലില്‍
ഇരുമ്പു ചിലമ്പുകളോടെ
പട്ടുടയാടകള്‍ ചുറ്റിയ മെയ്യില്‍
പിച്ചളയങ്കികളോടെ
കത്തും ചുടലത്തീക്കയറും കൊണ്ടെത്തീ
ഞാന്‍ മുന്നിലെത്തീ
ഇതു മൃത്യുവിന്‍ കയ്യിലെ കത്തി
യക്ഷീ യക്ഷീ ഞാനൊരു യക്ഷീ

അകിലും കന്മദവും

Title in English
Akilum kanmadavum

അകിലും കന്മദവും അത്തറും നിറഞ്ഞൊരീ
സുഗന്ധ ശൈലത്തിന്‍ താഴ്വരയില്‍
മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍
അനുരാഗ സര്‍വസ്വമേ -വന്നാലും വന്നാലും എന്റെ വസന്തമാളിക തുറന്നാലും
(അകിലും...)

ഗോരോചനം കൊണ്ടു കതിര്‍മുടികെട്ടുമീ
ഗോതമ്പു പാടങ്ങള്ക്കരികില്‍
കാറ്റില്‍ നീയൊഴുകുമ്പോള് എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ
ചുണ്ടുകള്‍ മൂളുന്ന ഗാനം തുടിച്ചു ഞാന്
വന്നു കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന മാര്‍ജിയാന എന്റെ
മാര്‍ജിയാന -എന്റെ മാര്‍ജിയാന
(അകിലും...)