റംസാനിലെ ചന്ദ്രികയോ

Title in English
Ramsaanile chandrikayo

റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ - ആരു നീ - ആരു നീ..
(റംസാനിലെ..)

തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പകാലമോ
മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ
ഇടംകൈ നിന്റെ ഇടംകൈ എന്റെ
വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ
(റംസാനിലെ..)

അയ്യടീ മനമേ

Title in English
Ayyadi maname

അയ്യെടിമനമേ...
അയ്യെടിമനമേ അടി കൈയ്യടിമനമേ ഈ
വല്യപ്പനിപ്പം പഴയപോലൊന്നും
വയ്യെടീ മനമേ - മനമേ - മനമേ

സ്വർഗ്ഗത്തുനിന്നൊരു നൂലേലിറങ്ങിയ
സർക്കസ്സുകാരിപ്പെണ്ണേ - മനസ്സിന്റെ
സൈക്കിളു മറിക്കണു പെണ്ണേ
നിന്റെ കണ്ണിൽ പ്രേമം
പുരുഷന്റെയുള്ളിൽ ചാരായം
വന്നു മുട്ടല്ലേ നിങ്ങൾ വന്നു മുട്ടല്ലേ
ഈ വല്യപ്പനിത്തിരി നിന്നോട്ടേ...
ഒന്നു മാറിനിക്കടാ പിള്ളാരേ..
(അയ്യെടിമനമേ..)

വേദനകൾ തലോടി മാറ്റും

Title in English
Vedanakal thalodi maattum

വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ
ആലംബഹീനയായ് മുട്ടുകുത്തും
എനിക്കഭയം നിന്‍ തിരുഹൃദയം

ഈയാമ്പാറ്റകള്‍പോല്‍ സ്വപ്നങ്ങള് പിടയുന്നൊരീയുഷ്ണമേഖലയില്‍
ഒരു തളിര്‍മരത്തണലില്ലേ
ഒരു തണ്ണീര്‍പ്പന്തലില്ലേ ഈ
അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം
അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ -
ശ്രീയേശുദേവാ...
വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ

ആദമോ ഹവ്വയോ

Title in English
Adamo havvayo

ആദമോ ഹവ്വയോ
അനുരാഗകഥയില്‍
ആരെയാരാദ്യമായ് കീഴടക്കി
ആരുടെ കണ്മുനകള്‍ ശൃംഗാരകല-
കള്‍ക്കാദ്യത്തെ മുഖവുരയെഴുതി
ആദമോ ഹവ്വയോ

കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും
കാട്ടുവാകപ്പൂവുകള്‍ക്കറിയില്ലേ
മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ..
മരതകമലയുടെയൊതുക്കിറങ്ങീ
മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും
മാധവചന്ദ്രികയ്ക്കറിയില്ലേ
പറഞ്ഞു തരൂ - മൗനവികാരത്തിന്‍
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ

ഓശാന ഓശാന

ഓശാന ഓശാന
ദാവീദിൻ പുത്രന്നോശാന
നിർദ്ധനരില്ലാത്ത നിന്ദിതരില്ലാത്ത
ശ്രീ ക്രിസ്തുരാജ്യത്തിന്നോശാന (ഓശാന..)
 
സ്വർഗ്ഗം ഭൂമിക്കു വാഗ്ദാനം നൽകിയൊ
രിസ്രായേലിലെ രാജാവേ
പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങൾ
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം  (ഓശാന...)
 
ദുഃഖം ഞങ്ങളിൽ നിന്നേറ്റു വങ്ങുവാൻ
ബേത്ലഹേമിൽ ജനിച്ചവനേ
പുത്തനൊലീവില പൂക്കളുമായി ഞങ്ങൾ
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം  (ഓശാന...)
 

കറുത്താലും വേണ്ടില്ല

കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല

കണ്ടാൽ കാമദേവൻ എൻ കണ്ണിനവൻ

കാണായ കാമദേവൻ

മധുരിക്കുമെങ്കിലും തേനല്ലാ തെനല്ലാ തേനല്ലാ

മനം നീറുമെങ്കിലും തീയല്ലാ തീയല്ലാ തീയല്ലാ

തേനല്ല തീയല്ലാ പിന്നെയെന്തു തോഴീ

കരളിനുള്ളിൽ തുടിക്കുമീ മൃദുല വികാര

പ്രേമം..പ്രേമം... (കറുത്താലും...)

 

കണ്ണിൽ വിടരുമെങ്കിലും പൂവല്ല

പൂവല്ല പൂവല്ല പൂവല്ല

കയ്യിലണയുമെങ്കിലും കായല്ല

കായല്ല കായല്ല കായല്ല

പൂവല്ല കായല്ല പിന്നെയെന്തു തോഴീ

പൂത്തുലഞ്ഞു നിൽക്കുമീ പവിഴമല്ലീ

സ്വപ്നം സ്വപ്നം  (കറുത്താലും...)

 

Film/album

തുടുതുടെ തുടിക്കുന്നു

തുടുതുടെ തുടിക്കുന്നു മോഹം

തടവിൽ കഴിയുന്നൂ ദാഹം

കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ

എവിടെ നീയെവിടെ

 

രണ്ടു പഞ്ചമിക്കലകളിണക്കീ

രത്നപാദസരങ്ങളൊരുക്കീ

പാട്ടു പാടണം നൃത്തമാടണം

പവിഴമിന്നൽക്കൊടി പോലെ (തുടുതുടെ..)

 

 

നീലമിഴിയിൽ സ്വപ്നമുണർന്നൂ

നിന്നെ മാത്രം തേടിയലഞ്ഞൂ

നിന്റെ നെഞ്ചിലെ കൂട്ടിൽ വാഴേണം

പഞ്ചവർണ്ണക്കിളി പോലെ (തുടുതുടെ..)

Film/album

മന്മഥന്റെ കൊടിയടയാളം

മന്മഥന്റെ കൊടിയടയാളം

മത്സ്യമെന്നു കേട്ടു ഞാൻ

എൻ പ്രിയേ നിൻ കണ്ണിലിന്നാ

പൊൻ പതാക കണ്ടു ഞാൻ (മന്മഥന്റെ..)

 

കാമദേവനേന്തും ചാപം

കരിമ്പെന്നു കേട്ടു ഞാൻ

മധുമൊഴി നിൻ ചുണ്ടിൽ നിന്നാ

മധുരമാസ്വദിച്ചൂ ഞാൻ (മന്മഥന്റെ..)

 

മനസിജന്റെ മായാബാണം

മലരെന്നു കേട്ടു ഞാൻ

കണ്മണീ നിൻ കവിളിൽ പൊന്നിൻ

കളിച്ചെണ്ടു കണ്ടു ഞാൻ (മന്മഥന്റെ..)

 

 

Film/album

സ്വർഗ്ഗം താണിറങ്ങി

സ്വർഗ്ഗം താണിറങ്ങി വന്നതോ

സ്വപ്നം പീലി നീർത്തി നിന്നതോ

ഈശ്വരന്റെ സൃഷ്ടിയിൽ

ഇവിടെയൊന്നു ചേർന്നലിഞ്ഞതോ (സ്വർഗ്ഗം..)

 

വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം

ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം (2)

മനമറിയാതെ എൻ തനുവറിയാതെ

ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ

ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ

ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)

 

മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ

മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ

കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ

കുളിരലകളിലൊഴുകി വരൂ നീ

കുളിരലകളിലൊഴുകി വരൂ നീ

ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)

Film/album

നിൻ മൃദുമൊഴിയിൽ

നിൻ മൃദുമൊഴിയിൽ നറുതേനോ

നീലമിഴിയിൽ കരിമീനോ

മൽ സഖീ

മൽ സഖീ നിന്നുടെ പൂങ്കവിളിണയിൽ

മഴവിൽക്കൊടിയോ പൂങ്കൊടിയോ (നിൻ മൃദു..)

 

വർണ്ണങ്ങളായിരം ചാലിച്ചെഴുതി

വരവർണ്ണിനീ നിൻ രൂപം ഞാൻ (2)

നിന്നംഗ സൗഭഗം പകർത്താൻ കഴിയാതെ

എന്നുടെ തൂലിക തളർന്നൂ തോഴി

എന്നുടെ തൂലിക തളർന്നൂ   തോഴി......(നിൻ മൃദു..)

 

മാനസ്സസരസ്സിലെ താമരമലരിൽ

മണിഹംസ മിഥുനം മയങ്ങുമ്പോൾ (2)

നീയെന്നിലലിഞ്ഞൂ ഞാൻ നിന്നിലലിഞ്ഞൂ

നിത്യ നിർവൃതിയായി കഴിഞ്ഞൂ നാം

നിത്യ നിർവൃതിയായി കഴിഞ്ഞൂ തോഴി  (നിൻ മൃദു..)

 

Film/album