ചന്ദനച്ചോല പൂത്തു

ചന്ദനച്ചോല പൂത്തു ചാമരക്കാടും പൂത്തു

അഞ്ചാം കുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു

കന്നിദേവാ വെള്ളിദേവാ  കാമദേവാ

കാണാപ്പൂവമ്പുമായ്  വന്നാട്ടെ വരം തന്നാട്ടെ

 

അരയിൽ മിന്നണ പൊന്നുടവാൾത്തുടലുകളോടെ

അറുപത്തിനാലാൺ കുതിരകൾ വലിച്ചു വരും

തേരിൽ നീ പറന്നു വന്നാട്ടേ

ഈ ഋതുമതികൾ കാത്തു നിൽക്കും

ഇലവർങ്ഗ പൂവനത്തിൽ ഒരുങ്ങി വന്നാട്ടേ (ചന്ദന..)

 

 

വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ

വീര ശൃംഖല കാപ്പു കെട്ടിയ പൗരുഷമോടെ

ഇളം ചിപ്പിയിൽ മഞ്ഞു വീണു പവിഴമാകും രാവിൽ നീ

ഇറങ്ങി വന്നാട്ടേ ഈ ഋതുമതികൾ

നൃത്തമാടും ഇണയരുവി താഴ്വരയിൽ

 ഒരുങ്ങി വന്നാട്ടേ (ചന്ദന..)