ഇങ്കിലാബ് സിന്ദാബാദ് (2)
തോട്ടം തൊഴിലാളികൾ സിന്ദാബാദ് (2)
രാഷ്ട്രശില്പികൾ ഞങ്ങൾ രാഷ്ട്രശില്പികൾ
തോറ്റു പിൻ മടങ്ങിടാത്ത തൊഴിലാളികൾ
തോട്ടം തൊഴിലാളികൾ ഈ
ഭൂമി സ്വർഗ്ഗമാക്കാൻ വരുന്നൂ ഞങ്ങൾ ഈ
ഭൂമി സ്വർഗ്ഗമാക്കാൻ വരുന്നൂ
സഹ്യ പർവത ശൃംഖങ്ങളെ
തപസ്സുണർത്തി നിങ്ങൾ
സപ്തസാഗര തിരകളിൽ കാറ്റുണർത്തീ
കൊടും കാറ്റുണർത്തീ
വിശക്കുന്ന മണ്ണിലാകെ മണി വിയർപ്പിൻ വിത്തു തൂകി
മരതകമലർക്കുട നിവർത്തും പുഷ്പകാലങ്ങൾ ഞങ്ങൾ
ആയിരം പുഷ്പങ്ങൾ വിരിയട്ടേ
ആയിരം പുഷ്പങ്ങൾ പറക്കട്ടെ
മാറൂ വഴി മാറൂ
മണ്ണിന്റെ പൊന്നറകൾ കൊള്ളയടിക്കാൻ വരും
മുഖം മൂടിക്കാരേ മാറൂ (രാഷ്ട്ര...)
പട്ടിണിയുടെ തടവുകാരെ സ്വതന്ത്രരാക്കി ഞങ്ങൾ
പരശുരാമന്റെ പട്ടയങ്ങൾ കാറ്റിൽ പറത്തീ
കൊടും കാറ്റിൽ പറത്തീ
മനുഷ്യന്റെ മനസ്സിനാകെ മാർക്സിസത്തിൻ കവചമേകി
മതമതിലുകളിടിച്ചു മാറ്റും പൊന്നുഷസ്സുകൾ
ഞങ്ങൾ പൊന്നുഷസ്സുകൾ
ആയിരം സ്വപ്നങ്ങൾ വിരിയട്ടെ
ആയിരം ഹൃദയങ്ങൾ തുടിക്കട്ടേ
മാറൂ വഴി മാറൂ
മനസ്സിന്റെ മണിയറകൾ കൊള്ളയടിക്കാൻ
വരും മുറജപക്കാരേ (രാഷ്ട്ര...)