പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നൂ - അന്നൊരു
പട്ടുതൂവാല നീ തന്നൂ (2)

കണ്ണുനീര്‍തുള്ളിയാല്‍ നിന്‍ പേരു തുന്നിയ
കനകോപഹാരവുമായി - പ്രേമത്തിന്‍
കനകോപഹാരവുമായി (2)
ഗായകാ നിന്‍ ഗാന ഗംഗതന്‍ തീരത്ത്
കാത്തിരുന്നീടുമെന്‍ മോഹം - ഇന്നും
കാത്തിരുന്നീടുമെന്‍ മോഹം 

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നൂ - അന്നൊരു
പട്ടുതൂവാല നീ തന്നൂ

ആയിരം തങ്കക്കിനാക്കള്‍ പൊതിഞ്ഞൊരീ
അനുരാഗ പീതാംബരത്താല്‍‍ - നീതന്നൊ-
രനുരാഗ പീതാംബരത്താല്‍ (2)
കാലത്തിന്‍ ശൂന്യമാം വീഥിയില്‍ നിന്നു ഞാന്‍
കണ്ണുനീരൊപ്പുകയല്ലോ - ഇന്നെന്‍
കണ്ണുനീരൊപ്പുകയല്ലോ 

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നൂ - അന്നൊരു
പട്ടുതൂവാല നീ തന്നൂ