മിഴി മീൻ പോലെ

മിഴി മീൻ പോലെ മൊഴി തേൻ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകൻ പ്രിയകാമുകൻ - അവൻ
കാമദേവനെപ്പോലെ 

മനസ്സൊരുദ്യാനം - അതില്‍ 
മലര്‍ക്കുയിലായ് ഞാന്‍ പറക്കും
രോമവൃതമാം മാറില്‍ - ഒരു 
പ്രേമലതികയായ് പടരും 
രോമാവൃതമാം മാറില്‍ - ഒരു
പ്രേമലതികയായ് പടരും - ഞാന്‍ പടരും

മിഴി മീൻ പോലെ മൊഴി തേൻ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകൻ പ്രിയകാമുകൻ - അവൻ
കാമദേവനെപ്പോലെ 

നിറഞ്ഞ താരുണ്യം - അതില്‍ 
നിറമധുവായ് ഞാന്‍ പതയും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും - ഞാന്‍ നില്‍ക്കും

മിഴി മീൻ പോലെ മൊഴി തേൻ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകൻ പ്രിയകാമുകൻ - അവൻ
കാമദേവനെപ്പോലെ