ഉത്തരമഥുരാ വീഥികളേ
വിസ്തൃത ജനപഥവീഥികളേ
തഥാഗതൻതൻ പദങ്ങൾ തേടി
കൈ നീട്ടുകയല്ലേ - നിങ്ങൾ
കൈ നീട്ടുകയല്ലേ
ഓരോ മോഹം സ്വർണ്ണരഥങ്ങളിൽ
ഓടി നടക്കും വഴിയല്ലേ
തീരാനോവുകൾ ഉരുകിയുണർന്നൊരു
തീ വെയിലൊഴുകും വഴിയല്ലേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
പാവന സന്ധ്യായോഗിനിയാരെ
ഈ വഴി തേടി പോകുന്നു
കാവിയുടുത്തൊരു പൂമ്പുലർ കന്യക
ഈ വഴിയാരെ തേടുന്നു
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
ധർമ്മപഥത്തിൻ മന്ത്രമുണർത്തും
ഞങ്ങൾ തഥാഗതദൂതന്മാർ
പാരിൻ ഹൃദയകവാടങ്ങളിലൊരു
പാവന ഗീതവുമായ് വന്നൂ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി