തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്
തക്കിളി നൂല്‍ക്കും താരങ്ങളേ
പാവങ്ങളല്ലല്ലോ - നിങ്ങള്‍
പട്ടിണിക്കാരല്ലല്ലോ
(തങ്കവിളക്കത്ത്.. )
പാല്‍ക്കഞ്ഞി വിളമ്പിത്തരുവാന്‍
പൌര്‍ണ്ണമിയുണ്ടല്ലോ - അവിടെ
പൌര്‍ണ്ണമിയുണ്ടല്ലോ
പാവാടത്തുണി തുന്നിത്തരുവാന്‍
പൊന്മുകിലുണ്ടല്ലോ
പൊന്മുകിലുണ്ടല്ലോ
മനസ്സിനുള്ളില്‍ കല്ലറ കെട്ടിയ
മനുഷ്യരില്ലല്ലോ - അവിടെ
മനുഷ്യരില്ലല്ലോ
ദേവാലയങ്ങളിലവരുണ്ടാക്കിയ
ദൈവങ്ങളില്ലല്ലോ
ദൈവങ്ങളില്ലല്ലോ
(തങ്കവിളക്കത്ത്... )
മത്സരത്തിന്‍ മന്ത്രം ചൊല്ലാന്‍
മതങ്ങളില്ലല്ലോ - അവിടെ
മതങ്ങളില്ലല്ലോ
നാലും കൂടിയ കവല തോറും
നേതാക്കളില്ലല്ലോ - നേതാക്കളില്ലല്ലോ
ആകാശത്തിലെ മുത്തുകളും
കൊണ്ടോടി വന്നാട്ടേ - നിങ്ങള്‍
ഓടിവന്നാട്ടേ
പാവപ്പെട്ടവര്‍ ഞങ്ങള്‍ക്കെല്ലാം
പകുത്തു തന്നാട്ടേ
പകുത്തു തന്നാട്ടേ
തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്
തക്കിളി നൂല്‍ക്കും താരങ്ങളേ
പാവങ്ങളല്ലല്ലോ - നിങ്ങള്‍
പട്ടിണിക്കാരല്ലല്ലോ