കരകാണാക്കടൽ തേടുന്നു

Title in English
Karakaanaakkadal

കരകാണാക്കടൽ തേടുന്നു
നാടാകെപ്പുഴയൊരുത്തീ - ജീവിത
സാഗരത്തിൻ മടിയിൽ ലയിക്കാനായ്
അഴലായുഴലുന്നു ഞാൻ

ചിലപ്പോൾ ചിലരൊക്കെ പറയും
ഈ പുഴയും ഞാനും നന്നെന്ന്
മലവെള്ളം വന്ന് കരകവിയുമ്പോൾ
ശപിക്കും ഞങ്ങളെയൊരു പോലെ
മനുഷ്യാ നീയാരോ (കരകാണാ..)

അകാലസമയേ പുഴ വറ്റീടാം
അപാരസാഗരം കാണാതെ
വിധിയുടെ വീഥിയിൽ ഒഴുകും ഞങ്ങടെ
ജനനവും മരണവും അനിശ്ചിതം
പ്രകൃതീ നീയാരോ (കരകാണാ..)

കരുണാമയനായ കർത്താവേ

കരുണാമയനായ കർത്താവേ
കാൽ വരിക്കുന്നിലെ ഈശോയേ
നീയന്നൊഴുക്കിയ ജീവരക്തമല്പമെന്റെ
പാപം കഴുകുവാൻ നൽകേണമേ (കരുണാ..)
 
നോവിച്ചു ഞാനയച്ച കാളസർപ്പം പോലെന്റെ
ഭൂതകാലം പകവീട്ടാനണയുമ്പോൾ
പ്രായശ്ചിത്തവുമായ് നിൻ കാൽക്കലണയുമെൻ
പ്രാർത്ഥന നീയിന്നു കൈകൊള്ളണേ
നാഥാ ..നാഥാ...ശ്രീ യേശുനാഥാ..(കരുണാ..)
 
നിഴൽ പോലെ ഇന്നെന്നെ പിന്തുടരും തെറ്റിന്റെ
പിടിയിലെൻ ഹൃദയം പിടയുമ്പോൾ
മർത്ത്യപാപങ്ങൾക്കപമൃത്യു സ്വയം വരിച്ച
രക്ഷകാ നീയെന്നെ കാത്തിടണേ
നാഥാ ..നാഥാ...ശ്രീ യേശുനാഥാ..(കരുണാ..)
 

ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന

ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന
ശാരികേ ദുഃഖഗായികേ
ഇണയെ വേർ പിരിഞ്ഞേകാകിയായ നിൻ
ഹൃദയ നൊമ്പരമിന്നാരറിയാൻ (ശരപഞ്ജര..)
 
താനേ തിരിഞ്ഞും മറിഞ്ഞും തളർന്നു നീ
താങ്ങാനാവത്ത വ്യഥയോടെ
ആദം പൊയ്പ്പോയ പറുദീസയിലിപ്പോൾ
ഏകയാം ഹവ്വയെ പോലുഴറുന്നൂ (ശരപഞ്ജര..)
 
മുള പൊട്ടി വളരും നിൻ പാപം നീയെത്ര നാൾ
മൂടു പടത്തിന്നുള്ളിലൊളിച്ചു വെയ്ക്കും
എന്നോ നഷ്ടമായ ജീവനു വേണ്ടിയീ
ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും (ശരപഞ്ജര..)
 
 

സുഗന്ധീ സുമുഖീ

സുഗന്ധീ  ! സുമുഖീ !
സുരചാരുതയുടെ പൗർണ്ണമി
 
ആദിയിലെപ്പോലെയീ പറുദീസയിൽ
ആദമായ് ഞാൻ മാറി
യൗവനാംഗങ്ങളെ മദം കൊണ്ടു പൊതിയും
ഹവ്വയായിവൾ മുന്നിലെത്തീ (സുഗന്ധീ..)
 
ചിറകണിഞ്ഞീടുമെൻ മധുരസ്വപ്നത്തിൽ
നിറപൗർണ്ണമി കുളിരുണർത്തീ
പുളകം മുളയ്ക്കുമെൻ മൃദുല വികാരത്തിൽ
പുഷ്പ ബാണാസക്തി വളർത്തീ (സുഗന്ധീ..)

കിളി കിളി പൈങ്കിളിയുറങ്ങൂ

കിളി കിളി പൈങ്കിളിയുറങ്ങൂ
കിലുക്കാം പെട്ടിയുറങ്ങൂ
അപശ്രുതി വീണൊരെൻ താരാട്ടു പാട്ടിന്റെ
ആന്ദോളനങ്ങളിൽ മയങ്ങൂ (കിളി കിളി..)
അമ്മയുടെ അന്തർദാഹങ്ങള
അമ്മിഞ്ഞപാലൂട്ടാനാഗ്രഹങ്ങൾ
അനുദിനമനുദിനമടക്കിയിട്ടും
അനുസ്യൂതമെന്നുള്ളിലുണരുന്നു ഉണരുന്നൂ ( കിളി കിളി..)
 
നൊന്തു പ്രസവിച്ച പൊൻ മകനെ
സ്വന്തമാക്കാൻ കഴിയാതെ പോയവൾ ഞാൻ
എന്നിൽ തുടിക്കുമൊരമ്മയുടെ  വാത്സല്യം
എങ്ങനെ നിന്നോട് പ്രകടിപ്പിക്കും ( കിളി കിളി..)
 

ആദത്തെ സൃഷ്ടിച്ചു

Title in English
Adathe srishtichu

ആദത്തെ സൃഷ്ടിച്ചു
ഏദനിലാക്കി ദൈവം
ഏകനായ് ഇരിക്കാതെ
സ്ത്രീ വേണം കൂട്ടിനെന്ന്
നിദ്രയിലാദത്തിന്റെ
അസ്ഥിയില്‍ ഒന്നെടുത്ത്
സ്ത്രീയാക്കി ചമച്ചവന്‍
ഹവ്വയെന്നു പേരുമിട്ടു

തോട്ടം സൂക്ഷിപ്പാനും
കായ്കനികള്‍ ഭക്ഷിപ്പാനും
തോട്ടത്തിലവരെ
കാവലുമാക്കി ദൈവം
തോട്ടത്തിന്‍ നടുവിലുള്ള
വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ മരിക്കും
നിശ്ചയം നിങ്ങള്‍
ആദത്തെ സൃഷ്ടിച്ചു
ഏദനിലാക്കി ദൈവം

Film/album

ചെല്ലം ചെല്ലം ചാഞ്ചക്കം

ചെല്ലം ചെല്ലം ചാഞ്ചക്കം
ചെപ്പടിമുത്തേ ചാഞ്ചക്കം
ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും
ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം
 
 
മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച
മുത്തം വാങ്ങാനോ
മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ
നൃത്തം വെയ്ക്കാനോ
തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ
തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ
തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..)
 
അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം
എത്തിപ്പിടിക്കാനോ
അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ
അല്ലിയിലുറങ്ങാനോ
ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ

Film/album

ശ്രീരംഗപട്ടണത്തിൻ

ശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ
ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ
പുഷ്പ പ്രദർശനശാലയിൽ നിന്നൊരു
പൂമൊട്ടെനിക്കു തന്നൂ
 
 
നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു
നഗ്ന നാളത്തിനരികിൽ എന്റെ
നിത്യ രോമാഞ്ചങ്ങൾ
സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ
സ്വാഗതം ചെയ്യുവാൻ വന്നൂ
സ്വാഗതം ചെയ്യുവാൻ വന്നൂ  (ശ്രീരംഗ..)
 
മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ
മന്ദഹാസത്തിൻ കൊടിയിൽ പൂത്ത
കന്യകാസൗന്ദര്യം
കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ
നൂറുമ്മ വയ്ക്കുവാൻ നിന്നൂ
നൂറുമ്മ വയ്ക്കുവാൻ നിന്നൂ   (ശ്രീരംഗ..)
 

Film/album

ജാതരൂപിണീ

ജാതരൂപിണീ നീ വളർന്നു
അനുരാഗജാലകം മിഴി തുറന്നൂ
പതിനേഴു വർഷങ്ങൾ പാരിജാതങ്ങൾ നിൻ
പാദങ്ങൾ പൂജിച്ചു വാടി വീണു  (ജാതരൂപിണീ..)
 
പതിനെട്ടാം ജന്മനക്ഷത്രം നിന്റെ
പടിവാതിലിൽ വന്നുദിച്ചൂ
ആ വാനകുസുമത്തിൻ ഗന്ധവും ദീപ്തിയും
ആരൊമലേ ഞങ്ങൾ പങ്കിടട്ടേ
ഹാപ്പി ബർത്ത് ഡേ ടു യൂ
ഹാപ്പി ബർത്ത് ഡേ ടു യൂ  (ജാതരൂപിണീ..)
 
അഭിനന്ദനത്തിൻ പ്രവാഹം ഇതു
തുടികൊട്ടും ജീവന്റെ ഗാനം
ആ സത്യ സൗന്ദര്യ ശക്തി തൻ വീചിയിൽ
ആശാലതേ ഞങ്ങൾ നീന്തിടട്ടേ
ഹാപ്പി ബർത്ത് ഡേ ടു യൂ
ഹാപ്പി ബർത്ത് ഡേ ടു യൂ  (ജാതരൂപിണീ..)

അനുരാഗത്തിൻ ലഹരിയിൽ

Title in English
Anuragathin Lahariyil

അനുരാഗത്തിൻ ലഹരിയിൽ
ഞാൻ നിൻ ആരാധകനായി
ആ മൃദു മരന്ദമന്ദസ്മിതത്തിൽ
ആസ്വാദകനായി ഞാൻ നിൻ
ആസ്വാദകനായി
(അനുരാഗത്തിൻ..)

താമരമൊട്ടിനാൽ മദനോത്സവത്തിലീ
താരുണ്യം നിന്നെയലങ്കരിച്ചൂ
സൗന്ദര്യദേവത നിൻ കവിൾ രണ്ടിലും
സൗഗന്ധികപ്പൂ വിടർത്തീ
ആത്മസഖീ - ആത്മസഖീ
നിന്നെയാ വിശ്വശില്പിയൊരപൂർവ
സുന്ദരിയാക്കി - അപൂർവ്വസുന്ദരിയാക്കി
(അനുരാഗത്തിൻ..)