പൗർണ്ണമിചന്ദ്രിക തൊട്ടുവിളിച്ചു

Title in English
Paurnamichandrika Thottuvilichu

ആ..... 

പൗർണ്ണമിചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിൻ ചിരി തൊട്ടു വിളിച്ചു
ആശാലതികകൾ പുഞ്ചിരിച്ചു - എൻ
ആശാലതികകൾ പുഞ്ചിരിച്ചു (പൗർണ്ണമി..)

നീലോൽപല നയനങ്ങളിലൂറി
നിർമ്മലരാഗതുഷാരം
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം (പൗർണ്ണമി..)

പുഷ്പിണിയായ ശതാവരിവള്ളിയിൽ
തൽപമൊരുക്കീ തെന്നൽ
ഇത്തിരി മധുരം നൽകാൻ തീർക്കുക
മറ്റൊരു തൽപം തോഴീ
മറ്റൊരു തൽപം തോഴീ (പൗർണ്ണമി...)

Year
1969

എത്ര ചിരിച്ചാലും ചിരി തീരുമോ

Title in English
Ethra Chirichalum

എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍ 
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്പമനോഹര മിഴിയില്‍ 
(എത്ര ചിരിച്ചാലും...)

എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം - അനുരാഗ 
സ്വപ്ന നീലസമുദ്രം (എങ്ങിനെ..)
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്നുള്ളില്‍ - നീ
ഇത്ര വലിയ വസന്തം - അനുരാഗ
സപ്തവര്‍ണ്ണവസന്തം
(എത്ര ചിരിച്ചാലും..)

അശോകപൂർണ്ണിമ വിടരും വാനം

അശോകപൂർണ്ണിമ വിടരും വാനം
അനുഭൂതികൾ തൻ രജനീയാമം
അലയുകയായെൻ അനുരാഗ കൽപന
ആകാശത്താമര തേടി (അശോക...)

പ്രസാദ കളഭം വാരിത്തൂവും
പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി
ഒരു സ്വപ്നത്തിൻ പനിനീർ കാറ്റിൽ
ഒഴുകി വരുന്നവളേ
ഒരു പൂവിതൾ തരുമോ തിരുമധുരം തരുമോ (അശോക...)

വിഷാദവിപിനം വാടിക്കരിയാൻ
വികാരമന്ദിര വാടി തളിർക്കാൻ
ഒരു മോഹത്തിൻ ഋതുകന്യകയായ്‌
പിറവിയെടുത്തവളേ
ഒരു തേന്മൊഴി തരുമോ
തിരുവായ്‌ മൊഴി തരുമോ (അശോക...)


 

എത്ര സുന്ദരീ എത്ര പ്രിയങ്കരി

Title in English
Ethra sundari

എത്ര സുന്ദരി എത്ര പ്രിയങ്കരി
എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ
കര്‍മ്മധീരയാം പ്രാണേശ്വരി

സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ
സ്വപ്നവരവര്‍ണ്ണിനീ
സപ്തസ്വരമധു മണിനാദമാക്കിയ
ശബ്ദവാഗീശ്വരീ
എന്റെ ജീവേശ്വരീ - ജീവേശ്വരി
ആ...ആ....ആ....
(എത്ര സുന്ദരി..)

നൃത്തമാധുരി പദമലരാക്കിയ
ചിത്തസഞ്ചാരിണീ
ആകാശനീലം അരവിന്ദമാക്കിയ
അത്ഭുത മായാവിനീ
എന്റെ പ്രിയകാമിനീ - പ്രിയകാമിനീ
ആ...ആ....ആ....
(എത്ര സുന്ദരി..)

ശൃംഖലകൾ എത്ര ശൃംഖലകൾ

ശൃംഖലകൾ എത്ര ശൃംഖലകൾ
ചിന്തകൾക്കെന്നും ബന്ധനങ്ങൾ
സാന്ത്വനമേ നിത്യ സാന്ത്വനമേ നിൻ
മണ്ഡലങ്ങൾ സ്വപ്നദർശനങ്ങൾ (ശൃംഖലകൾ..)
 
 
മുകളിൽ പുകയും ആകാശം
താഴെ വിഷമയഭൂമി
ഇടയിൽ നീങ്ങും നിഴലുകൾ
ചൈതന്യമില്ലാത്ത രൂപങ്ങൾ ചുറ്റും
വർണ്ണങ്ങൾ വറ്റിയ മലരുകൾ
എവിടെയോ ശാരദഹരിതം
എവിടെ എവിടെ (ശൃംഖലകൾ..)
 
ഇവിടെയൊഴുകും മോഹങ്ങൾ
ഇവിടെ യാന്ത്രിക ബന്ധങ്ങൾ
എവിറ്റെ എവിടെ മോചനം
സിദ്ധാർത്ഥൻ തേടിയ വഴിയല്ല
ആദ്ധ്യാത്മികാന്തിക വഴിയല്ല
എവിടെയോ ശാരദഹരിതം
എവിടെ എവിടെ (ശൃംഖലകൾ..)

Film/album

ഈ നിമിഷം മൂകനിമിഷം

ഈ നിമിഷം മൂകനിമിഷം
ഇണയുടെ ചിറകടി അകലുന്ന നിമിഷം
ഓർമ്മകൾ കതിർ ചൂടിയെത്തുന്നു മുന്നിൽ.......
 
 
പുലരികൾ സന്ധ്യകൾ മധുവിധു രാവുകൾ
പുതിയ പ്രതീക്ഷകൾ തന്നൂ
ഇലകളിൽ ശിലകളിൽ ഇത്തിരിപ്പൂക്കളിൽ
പുതിയ നിറങ്ങൾ കണ്ടൂ
 
 
മിഴികൾ മിഴികൾ ചേർന്നു
മൊഴികൾ മൊഴികളിൽ വീണു
ഒരു പുളകത്തിലലിയും ജീവനിൽ
നിറഞ്ഞൂ മധുരങ്ങൾ
 
നദിയുടെ നൂപുര നാദം
കിളിയുടേ മോഹനരാഗം
മനസ്സൊരു മണ്ഡപമാക്കി
ഋതുക്കൾ നർത്തനമാടി
 
സ്വർഗ്ഗം ഭൂമിയിൽ കണ്ടു
സ്വപ്നം അനുഭവം കൊണ്ടു
കുളിരും ചൂടും പകർന്നു തമ്മിൽ

Film/album

പറഞ്ഞില്ല ഞാൻ

പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ
പറഞ്ഞില്ല ഞാൻ ഒന്നും പറഞ്ഞില്ല ഞാൻ
എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാൻ
വേനൽനിലാവോടും പറഞ്ഞില്ല ഞാൻ
വെറുതെ വെറുതെ ആരോടുമൊന്നും (പറഞ്ഞില്ല...)

പടിയിറങ്ങിപ്പോയ പാതിരാമൈനകൾ
പണ്ടെന്റെ ചിറകിൽ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സിൽ പതിഞ്ഞിരുന്നു
ചാരിയ വാതിൽ മറവിലിരുന്നു ഞാൻ
എരിയും തിരിയായ്‌ ആരോടുമൊന്നും (പറഞ്ഞില്ല...)

മഴനനഞ്ഞേ നിൽക്കും പാരിജാതങ്ങൾ
അമ്മയെപ്പോലെ തളർന്നുറങ്ങി
ഈ അമ്പിളിപ്പായയിൽ തനിച്ചുറങ്ങി
പാതിയടഞ്ഞൊരാ കണ്ണിലുലാവും
മിഴിനീർ മണിയായ്‌ ആരോടുമൊന്നും (പറഞ്ഞില്ല...)

വാടാമല്ലിപ്പൂവുകളേ

Title in English
Vaadaamalli poovukale

വാടാമല്ലിപ്പൂവുകളേ
വാടുമൊരിക്കൽ നിങ്ങളും
വാടിക്കൊഴിഞ്ഞു വീഴും
താഴെ കൊഴിഞ്ഞു വീഴും
(വാടാമല്ലി..)

ചൂഡാരത്നം തലയിൽ ചൂടി
ആടിപ്പാടി നടക്കുമ്പോൾ
അറിയില്ലറിയില്ലവരുടെ പതനം
മറവിൽ പടുകുഴിയൊളിച്ചിരിക്കും
മറവിൽ പടുകുഴിയൊളിച്ചിരിക്കും
(വാടാമല്ലി..)

ആനന്ദത്തിൻ ലഹരിപ്പുഴയിൽ
ആറാടി രസിക്കുന്നവരേ
അവശന്മാരുടെ ദുഃഖങ്ങൾക്കും
ആശ്വാസത്തിന്നിട നൽകൂ
ആശ്വാസത്തിന്നിട നൽകൂ
(വാടാമല്ലി..)

പ്രേമാഞ്ജനക്കുറി മായുകില്ല

Title in English
Premanjanakkuri

പ്രേമാഞ്ജനക്കുറി മായുകില്ല
രോമാഞ്ചമേകിയണിഞ്ഞതല്ലേ
കാലം കരിതേച്ചു മായ്ച്ചാലും
അഴിയാതെന്നുള്ളിൽ തെളിഞ്ഞു നിൽക്കും (പ്രേമാഞ്ജന..)

ഭൂതകാലത്തിലെ കല്പവല്ലി
ഭാവിയിൽ മുന്തിരിച്ചാറു നൽകും
നാളത്തെ ഗതികൾ മാറിയാലും
ഞാനിതിൽ നിന്നൊളിച്ചോടുകില്ല
(പ്രേമാഞ്ജന..)

പ്രേമാംബരത്തിലെ അമ്പിളിയെ
കാർമുകിൽ മൂടി മറച്ചാലും
എൻ രാഗമന്ദമരുത്തു മെല്ലെ
വീശുമ്പോഴെല്ലാം അകന്നു പോകും
(പ്രേമാഞ്ജന..)

കണ്ണാ കണ്ണാ

Title in English
Kanna kanna

കണ്ണാ കണ്ണാ
മുരളികയൂതി വരൂ കണ്ണാ
കാറൊളിവർണ്ണാ മണിവർണ്ണാ

കൃഷ്ണശിലയിന്മേലിരുത്താം ഞാൻ
നിൻ മുടിയിൽ മയില്പീലി തിരുകാം ഞാൻ (2)
അരയിൽ കിങ്ങിണി ചാർത്തിത്തരാം നിൻ
കൈയ്യിൽ നിറയെ വെണ്ണ തരാം
കൈയ്യിൽ നിറയെ വെണ്ണ തരാം
(കണ്ണാ..)

കാളിയമർദ്ദനാ കംസനിഷൂദനാ
ഗോകുലപാലാ ഗോവിന്ദാ (2)
പ്രേമസ്വരൂപാ നിൻ പദകമലങ്ങളാൽ
എന്നകതാരിലെഴുന്നള്ളൂ
എന്നകതാരിലെഴുന്നള്ളൂ
(കണ്ണാ..)