മഥുരാപുരിയൊരു മധുപാത്രം

മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 
മാദക മായിക ലഹരിയിതാ - ഇതു 
നുകരൂ നുകരൂ നുകരൂ 
(മധുരാപുരി... )

മധുപനുറങ്ങാൻ മലരിതൾ പോലെ 
മഞ്ചലിതാ - മണി മഞ്ചലിതാ (2)
വീശി വീശി ഉറക്കൂ താമര -
വിശറികളേ - മലർ വിശറികളേ 
മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 

പകൽക്കിനാവിൻ പടികൾ കടന്നൊരു 
പാരിജാതം കൊണ്ടുവരൂ - ഒരു 
പാരിജാതമെനിയ്ക്കു തരൂ 
പനിനീർ ചോലകൾ നീന്തിവരുന്നൊരു 
കാറ്റിൻ കുളിരു തരൂ - പൂ
ങ്കാറ്റിൻ കുളിരു തരൂ 
മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 

പറന്നു പോമൊരു പൊന്നരയന്ന- 
ത്തൂവലെടുത്തു തരൂ - ഒരു 
തൂവലെനിയ്ക്കു തരൂ 
തുടുത്ത മുന്തിരി നീരിൽ മുക്കി 
എഴുതണം ഒരു ചിത്രം 
ഇനി എഴുതേണം ഒരു ചിത്രം 
ആരുടെ - ആരുടെ ചിത്രം
ആരുടെ - ആരുടെ ചിത്രം