താഴുവതെന്തേ യമുനാതീരേ

താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ
സകലസാക്ഷിയാം ദേവാ നിനക്കിതു
കാണാനരുതെന്നോ 
താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ 

വേദന വേദന മാത്രം മാനവ-
ജീവിത പാത്രം നിറയെ
ഒരു ശലഭം ഹാ മുങ്ങി മരിച്ചൊരു
മധുപാത്രം ഇതുമുടഞ്ഞൂ - വിധിയുടെ
വിരലാൽ മുട്ടിയുടഞ്ഞൂ 
താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ

പാവകൾ പാവകൾ നടമാടുന്നൂ
പാപത്തിൻ നിഴൽ നൃത്തം
എവിടേയ്ക്കെവിടേയ്ക്കീ പദയാനം
അറിവീലിന്നതു മാത്രം - മൃതിയുടെ
യവനിക വീഴും മുന്നെ

തങ്കക്കതിരോനേ
സകലസാക്ഷിയാം ദേവാ നിനക്കിതു
കാണാനരുതെന്നോ 
താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ