ചെമ്മാനപ്പൂമച്ചിൻ കീഴെ

ഓഹോഓഹോ..ഓ.. ഓഹോഓഹോ ഓ..
ഓഹോഓഹോ ഓ..ഓഹോഓഹോ ഓ..

ചെമ്മാനപ്പൂമച്ചിൻ കീഴെ ഓ..ഓ..
ഓഹോഓഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഓഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍ 
നിലാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍ 
മേളവുമായ് വന്നില്ലേ
ഓഹോഓഹോ ഓ.. ഓഹോഓഹോ ഓ..

ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴിതന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. 
( ഓ..ചെമ്മാന..)

വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍
അണിവില്ലായ്  മുകിലോരം ചാഞ്ചാടുമ്പോള്‍ (2)
മലവാരങ്ങള്‍ തിരയും കാറ്റേ
ഇടയ പാട്ടിന്‍ തുടി കേട്ടോ
പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ
ഓഹോ കേട്ടൊ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. 
( ഓ..ചെമ്മാന..)