പൊന്നരളി കൊമ്പിലേ കുയിലേ പറയൂ നിന്റെ ഉള്ളു നിറയേ പ്രണയമോ ഈ മൌന മുത്തങ്ങളാരോമലേ ഒളിച്ചു വെക്കുന്നു ഞാൻ നിനക്കു കൈമാറുവാൻ (പൊന്നരളി...)
ഈ മൃദു ഹിമ മലരിതൾ വിതറുന്ന നേരങ്ങളിൽ നേർത്തൊരു സ്വര മധുരിമ ഒഴുകുന്ന തീരങ്ങളിൽ ആത്മാവിലേകാന്ത മന്ദാകിനീ ആലോലമാടുന്ന വൃന്ദാവനം സ്മരണയിൽ ഉണരാൻ നിർവൃതി നുണയാൻ എനിക്കു നീ നൽകുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..)
ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം ഈ,,, മിഴിയിണയുടെ ശൃംഗാര സങ്കീർത്തനം
ഞാനോമനിക്കുന്ന പൊൻ മോതിരം നീ സ്വീകരിക്കുന്നോരീ വേളയിൽ ഹൃദയവികാരം പകരുമൊരഴകിൽ നിനക്കു നൽകുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..)
|